Chandrayaan 1 Essay in Malayalam Language: In this article, we are providing ഇന്ത്യയുടെ ചന്ദ്രയാത്രാ ദൗത്യം (ചന്ദ്രയാൻ 1) ഉപന്യാസം. ചന്ദ്രയാൻ പ്രോഗ്രാമിന് കീഴിലുള്ള ആദ്യത്തെ ഇന്ത്യൻ ചാന്ദ്ര അന്വേഷണമായിരുന്നു ചന്ദ്രയാൻ -1. 2008 ഒക്ടോബറിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഇത് വിക്ഷേപിച്ചു, 2009 ഓഗസ്റ്റ് വരെ പ്രവർത്തിച്ചു.
Chandrayaan 1 Essay in Malayalam Language: In this article, we are providing ഇന്ത്യയുടെ ചന്ദ്രയാത്രാ ദൗത്യം (ചന്ദ്രയാൻ 1) ഉപന്യാസം. ചന്ദ്രയാൻ പ്രോഗ്രാമിന് കീഴിലുള്ള ആദ്യത്തെ ഇന്ത്യൻ ചാന്ദ്ര അന്വേഷണമായിരുന്നു ചന്ദ്രയാൻ -1. 2008 ഒക്ടോബറിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഇത് വിക്ഷേപിച്ചു, 2009 ഓഗസ്റ്റ് വരെ പ്രവർത്തിച്ചു.
Chandrayaan 1 Essay in Malayalam ഇന്ത്യയുടെ ചന്ദ്രയാത്രാ ദൗത്യം (ചന്ദ്രയാൻ 1) ഉപന്യാസം
ഇന്ത്യയുടെ ചന്ദ്രയാത്രാ ദൗത്യത്തിനു തുടക്കംകുറിച്ചുകൊണ്ട് ചന്ദ്രയാൻ 1 എന്ന ഉപഗ്രഹമടങ്ങിയ പി.എസ്.എൽ.വി. - സി 11 റോക്കറ്റ് 2008 ഒക്ടോബർ 22 ന് കുതിച്ചുയർന്നു. ഇന്ത്യയിലെ 110 കോടി ജനങ്ങ ളുടെ അഭിമാന മുഹൂർത്തമായിരുന്നു അത്. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലുള്ള സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു ചന്ദ്രയാൻ 1 വിക്ഷേപിച്ചത്. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. ജി. മാധവൻ നായരായിരുന്നു അതിനു നേതൃത്വം നല്കിയത്.
ബഹിരാകാശരംഗത്ത് ഇന്ത്യയുടെ സ്ഥാനമുയർത്താൻ പര്യാപ്ത മാണ് 386 കോടി രൂപയിലധികം ചെലവുവരുന്ന ഈ ചന്ദ്രയാൻ 1 ന്റെ വിക്ഷേപണം. റഷ്യ, യു.എസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളോ ടൊപ്പം ഇന്ത്യയ്ക്കും ഈ രംഗത്ത് സ്ഥാനമുറപ്പിക്കാം.
ഇന്ത്യൻ ബഹിരാകാശഗവേഷണകേന്ദ്രത്തിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഉന്നതോദ്യോഗസ്ഥരാണ് ചന്ദ്രയാൻ 1 ന്റെ വിക്ഷേ പണത്തിനുപിന്നിൽ അണിനിരന്നത്. ഇതിൽനിന്നുള്ള മൂൺ ഇംപാക്ട് പ്രോബ് പ്രധാന ഉപഗ്രഹത്തിൽനിന്നു വേർപെടുത്തി ചന്ദ്രനിൽ പതിപ്പി ക്കുകയും അത് ചിത്രങ്ങളും വിവരങ്ങളും ഭൂമിയിലെത്തിക്കുകയും ചെയ്തു. എം.ഐ.പി.യെ സ്വയംതിരിക്കുന്നവിധത്തിലുള്ള സംവിധാന ത്തിലാണ് ഘടിപ്പിച്ചിരുന്നത്. ചന്ദ്രോപരിതലത്തിലേക്കുള്ള ഗതിവേഗവും നിയന്ത്രണവും ഉറപ്പാക്കാൻ ഇതുമൂലം സാധിച്ചു. ഗതിവേഗത്തിന്റെ തരം മനസ്സിലാക്കാൻ എം.ഐ.പി.യിൽ റേഡിയോ ആൾട്ടിമീറ്റർ ഉറപ്പിച്ചി ട്ടുണ്ടായിരുന്നു. തുടരെത്തുടരെ ചിത്രങ്ങളെടുക്കാൻ മൂൺ ഇമേജർ എന്ന ഒരു ക്യാമറയും എം.ഐ.പി.യിൽ ഘടിപ്പിച്ചിരുന്നു.
2008 നവംബർ 14 ന് രാത്രി 8.31 ന് ചന്ദ്രയാൻ-ഒന്നിൽനിന്ന് മൂൺ ഇംപാക്ട് പ്രോബ് (എം.ഐ.പി.) ചന്ദ്രോപരിതലത്തിൽ പതിപ്പിക്കാനായി വേർപെടുത്തി. ചന്ദ്രോപരിതലം ചരിത്രത്തിൽ ആദ്യമായി ത്രിവർണ്ണമ ണിഞ്ഞു. ചന്ദ്രയാന്റെ മൂന്നുവശങ്ങളും ത്രിവർണ്ണപതാക പതിപ്പിക്കണ മെന്നത് മുൻരാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾകലാമിന്റെ നിർദ്ദേ ശമായിരുന്നു. ഇന്ത്യൻ ത്രിവർണ്ണപതാക ചന്ദ്രനിലെത്തിക്കണമെന്ന അദ്ദേ ഹത്തിന്റെ ആശയം ഐ.എസ്.ആർ.ഒ. യുടെ പ്രവർത്തകർക്ക് സ്വാഗ താർഹമായിരുന്നു.
ബാംഗ്ലൂരിൽ നിന്ന് 35 കി.മീ. അകലെയുള്ള ബല്ലാലുവിൽ സ്ഥാപി ച്ചിരുന്ന രണ്ട് ആന്റിനകളിലേയ്ക്കും ഇൻട്രാക് നിയന്ത്രണകേന്ദ്രത്തി ലേക്കും എം.ഐ.പിയിൽനിന്നുമുള്ള വിവരങ്ങൾ ചന്ദ്രയാൻവഴിയെത്തി. എം.ഐ.പി. ചന്ദ്രോപരിതലത്തിൽ പതിപ്പിച്ചതോടെ ചന്ദ്രനിലേക്കു പോകുന്നതിനുള്ള സാങ്കേതികവിദ്യ ഇന്ത്യ നേടിക്കഴിഞ്ഞുവെന്ന് തെളി യിക്കപ്പെട്ടു. മറ്റുരാജ്യങ്ങൾക്കൊന്നും ആദ്യശ്രമത്തിൽ നേടാൻ കഴിയാത്ത ദൗത്യമാണ് ചന്ദ്രയാൻ-1 ലൂടെ ഇന്ത്യ കൈവരിച്ചത്.
ചന്ദ്രയാൻ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ഹീലിയം-3 ന്റെയും ജല ത്തിന്റെയും സാന്നിദ്ധ്യം അറിയുകയെന്നതാണ്. രണ്ടുവർഷക്കാലം പ്രവർത്തനം തുടരുമെന്നാണ് ശാസ്ത്രജ്ഞന്മാർ കണക്കാക്കിയത്. ബഹി രാകാശഗവേഷണരംഗത്ത് ഇന്ത്യയുടെ കരുത്തും മുന്നേറ്റവും തെളിയി ക്കാനുള്ള ഒരവസരമായി ചന്ദ്രയാൻ 1 ന്റെ വിക്ഷേപണത്തെ കണക്കാ ക്കാം. ചന്ദ്രനിലെ ജലം, രാസധാതുക്കൾ എന്നിവയുടെ ലഭ്യതയെക്കുറി ച്ചറിയാൻ ദൗത്യം പ്രയോജനപ്പെടുന്നു. ഊർജ്ജപ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയുന്ന ഹീലിയം-3ന്റെ ലഭ്യതയെക്കുറിച്ചും അറിയാൻ ചന്ദ യാൻ ദൗത്യം സഹായകമാണ്. ചന്ദ്രോപരിതലത്തിലുള്ള ധാതുക്കളും മറ്റു രാസവസ്തുക്കളും പരിശോധിച്ച് വിവരങ്ങൾ ഭൂമിയിലെത്തിക്കാൻ ഈ പദ്ധതികൊണ്ട് സാധ്യമാകുന്നു. യുവതലമുറയെ ശാസ്ത്രപഠന ത്തിലേക്കും ബഹിരാകാശഗവേഷണമേഖലയിലേക്കും ആകർഷിക്കുന്ന തിന് ചന്ദ്രയാൻ-1 പ്രേരണയാകുന്നു.
ചന്ദ്രന്റെ ഉപരിതലത്തിൽ ധാരാളം ജലാശയമുള്ളതായി ചന്ദ്രയാൻ-1 കണ്ടെത്തുകയുണ്ടായി. ഇത് ബഹിരാകാശഗവേഷണചരിത്രത്തിലെ പുതിയ അധ്യായമാണ്. അമേരിക്കൻ ബഹിരാകാശഗവേഷണ ഏജൻസി യായ നാസ ഇന്ത്യയുടെ കണ്ടെത്തൽ ശരിവച്ചിരിക്കുകയാണ്. ചന്ദ്ര യാനിൽ ഘടിപ്പിച്ചിരുന്ന നാസയുടെ മൂൺ മിനറോളജി മാപ്പർ (എം 3) എന്ന ഉപകരണത്തിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചന്ദ്രനിലെ ജലസാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത്.
H,0, HO എന്നിങ്ങനെ രണ്ടുതരം തന്മാത്രകളാണ് ചന്ദ്രന്റെ ഉപരിത ലത്തിൽ കണ്ടെത്തിയത്. ഒരു ഘനമീറ്റർ മണ്ണിന് ഒരു ലിറ്ററോളം വെള്ള മുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ജലതന്മാത്രകളെ വിഘ ടിപ്പിച്ച് ഓക്സിജൻ, ഹൈഡ ജൻ എന്നിവ ഉല്പാദിപ്പിക്കാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ചന്ദ്രോപരിതലത്തിലെ മണ്ണിൽനിന്നും പാറ കളിൽ നിന്നും തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം വിശകലനം ചെയ്യുന്ന സ്പെക്ട്രോമീറ്റർ പഠനമാണ് സൗരയൂഥത്തെപ്പറ്റിയും പ്രപഞ്ച ത്തെപ്പറ്റിയും നിർണ്ണായകമായ പുതിയ അറിവുതരാൻ സഹായിച്ചത്.
സൂര്യനിൽനിന്നുള്ള ഊർജ്ജപ്രവാഹമായ സൗരക്കാറ്റിലെ ഹൈഡ ജൻ പ്രോട്ടോണുകളും ചന്ദ്രോപരിതലത്തിലെ ലോഹ ഓക്സൈഡുക ളിൽനിന്നുള്ള ഓക്സിജൻ അണുക്കളും ചേർന്ന് ജലതന്മാത്രകൾ രൂപം കൊണ്ടതാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ജലതന്മാത്രകളാൽ സമൃദ്ധമായ ധൂമകേതുക്കൾ ഇടിച്ചിറങ്ങിയതാണ് ജലസാന്നിദ്ധ്യം ഉണ്ടാ കാൻ ഇടയായതെന്ന മറ്റൊരഭിപ്രായവും ഉണ്ട്. എന്തായാലും ഈ കണ്ട ത്തൽ തുടർപരീക്ഷണങ്ങൾക്ക് കൂടുതൽ വീറും വാശിയും പകരുമെന്ന തിൽ സംശയമില്ല.
ചന്ദ്രനിൽ പ്രാണവായുവും, ശുദ്ധജലവും ഇന്ധനവും ഭക്ഷണവും ലഭ്യമാക്കിയാൽ ജീവൻ നിലനിർത്താനാകും. ഭാവിയിലെ ഗ്രഹാന്തര യാത്രകൾക്കു ചന്ദ്രനിൽ ഇടത്താവളം ഒരുക്കുവാനും ചന്ദ്രനിൽ മനുഷ്യ വാസം സാധ്യമാക്കുവാനും ഇനിയുള്ളകാലം ഓരോരാജ്യവും പരീക്ഷ ണങ്ങൾ നടത്തുമെന്ന് ഉറപ്പാണ്. ഇതുവരെയുള്ള നമ്മുടെ സൗരയൂഥ സങ്കല്പങ്ങളെമാറ്റിമറിച്ച ചന്ദ്രനിലെ ജലസാന്നിദ്ധ്യത്തിന്റെ കണ്ടെത്തൽ ഭാവിയിൽ ഇനിയും എന്തെല്ലാം നേട്ടങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് കാത്തിരുന്നുകാണേണ്ടതാണ്.
2009 ഓഗസ്റ്റ് 29 അർദ്ധരാത്രിയിൽ ചന്ദ്രനിൽനിന്ന് 100 കി.മീ. ദൂര ത്തിൽ ചന്ദ്രയാൻ നിശ്ചലമായി. ഇതിനോടകം 3400ലേറെ തവണ ചന്ദ്ര യാൻ ചന്ദ്രനെ പ്രദക്ഷിണം ചെയ്തു. 70,000 ചിത്രങ്ങളും ഭൂമിയിലേക്ക യച്ചു. രണ്ടുവർഷം പ്രവർത്തനം പ്രതീക്ഷിച്ച ചന്ദ്രയാന് പത്തുമാസമേ ആയുസ്സുണ്ടായിരുന്നുള്ളൂ. നൂറുശതമാനവും ചന്ദ്രയാൻ വിജയം കൈവ രിച്ചുകഴിഞ്ഞതായി ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുകയുണ്ടായി. ചന്ദ നിലെ പർവ്വതങ്ങളുടെയും ഇരുളടഞ്ഞഗർത്തങ്ങളുടെയും അപൂർവ്വ ചിത്ര ങ്ങൾ നമുക്കു ലഭിച്ചു. അതുപോലെതന്നെ ചന്ദ്രന്റെ രാസപരവും ധാതു പരവുമായ വിവരങ്ങളും ചന്ദ്രയാൻ ശേഖരിച്ചിരുന്നു.
2012-ൽ ചന്ദ്രയാൻ-2 വിക്ഷേപിക്കാൻ ശാസ്ത്രജ്ഞർ ലക്ഷ്യമി ടുന്നു. സുരക്ഷിതമായി ഒരുയന്ത്രം ചന്ദ്രനിലിറക്കി പരിശോധനകൾ നട ത്തുകയാണ് രണ്ടാംദൗത്യത്തിന്റെ ലക്ഷ്യം. ചൈനയ്ക്കും ജപ്പാനും മുമ്പ് ഇന്ത്യാക്കാരനെ ചന്ദ്രനിലെത്തിക്കാനും നമ്മുടെ ശാസ്ത്രജ്ഞർ തീവ പരിശ്രമം നടത്തുന്നു. ഇതിനായി 12,000 കോടി രൂപയുടെ പദ്ധതി തയ്യാ റാക്കിവരുന്നു.
സൗരയൂഥത്തിലെ ഏതുഭാഗത്തേക്കും ഉപഗ്രഹങ്ങളയയ്ക്കാൻ ഇന്ത്യയ്ക്കുകഴിയുമെന്ന് ചന്ദ്രയാൻ-1 തെളിയിക്കുന്നു. അനന്തമായ ആകാശത്തിന്റെ ഉയരങ്ങൾ കീഴടക്കി ഗ്രഹാന്തരരഹസ്യങ്ങൾ വാതിൽ തുറക്കാൻ ഇന്ത്യ നടത്തിയ ഒരു തുടക്കം മാത്രമായി ചന്ദ്രയാൻ-1 നെ കാണേണ്ടതാണ്. മുഴുവൻ ഇന്ത്യാക്കാരുടെയും മനസ്സിൽ പ്രതീക്ഷ യുടെ ആയിരമായിരം മഴവില്ലുവിരിയിച്ച ചന്ദ്രയാൻ-1 ന്റെ ദൗത്യം ഒരി ക്കലും ഒരിന്ത്യാക്കാരനും വിസ്മരിക്കാനാവില്ല. ആകാശത്തെ അമ്പി ളിയെ കാണുമ്പോൾ ആ താമരക്കുമ്പിളിൽ നമ്മുടെ മൂവർണ്ണക്കൊടി ഉണ്ടെന്ന് അഭിമാനത്തോടെ ഓരോ ഇന്ത്യാക്കാരനും ഓർമ്മിക്കാവുന്ന താണ്.
COMMENTS