Essay on Drugs and Alcohol Abuse among Students in Malayalam : ലഹരി വസ്തുക്കളും യുവ തലമുറയും ഉപന്യാസം, വിദ്യാർത്ഥികളും ലഹരി പദാർത്ഥങ്ങളും ഉപന്യാസം.
Essay on Drugs and Alcohol Abuse among Students in Malayalam Language : In this article, we are providing ലഹരി വസ്തുക്കളും യുവ തലമുറയും ഉപന്യാസം, വിദ്യാർത്ഥികളും ലഹരി പദാർത്ഥങ്ങളും ഉപന്യാസം.
Essay on Drugs and Alcohol Abuse among Students in Malayalam
ലഹരി വസ്തുക്കളും യുവ തലമുറയും ഉപന്യാസം: ലഹരിവസ്തകളുടെ നിരോധനത്തിന്റെ ആവശ്യകതയെപ്പറ്റി ഗാന്ധിജി തന്റെ അഞ്ചിനകർമ്മപദ്ധതിയിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഒരു സാമൂഹികവിപത്തായി വളർന്നുവരികയാണ്. പ്രത്യേകിച്ച് കുട്ടികളിൽ. ഇപ്പോൾ മദ്യപാനത്ത ക്കാൾ മയക്കുമരുന്നുകളുടെ ഉപയോഗം വളരെ കൂടുതലായിട്ടുണ്ട്. ഇവിടെയും വിദ്യാർത്ഥികളാണ് മുൻപന്തിയിൽ. മയക്കുമരുന്നിന് അടി മകളായിത്തീരുന്ന നാളത്തെ പൗരന്മാരായ വിദ്യാർത്ഥികളുടെ പെരു കുന്ന എണ്ണം ഭയപ്പെടുത്തുകയാണ്. മദ്യത്തിന്റെ ഉപയോഗരീതിയും ലഹരിമരുന്നുകളുടെ ഉപയോഗരീതിയും തമ്മിൽ വ്യത്യാസമുണ്ട്. ചാരാ യത്തിന്റെ ലഭ്യതയും രൂപവും ഏകമുഖമാണ്. എന്നാൽ ലഹരിമരു ന്നുകളുടെ ഉപയോഗവും സ്രോതസ്സും വിഭിന്നമാണ്. അവ ഗുളികയുടെ രൂപത്തിലും കുത്തിവയ്പായും പുകയായും ലഭ്യമാണ്.
ലഹരിമരുന്നുകൾ ആദ്യമായി ഉപയോഗിക്കുമ്പോൾ ഒരുവനു കിട്ടുന്ന ആനന്ദവും ഉന്മേഷവും വീണ്ടും അതിന്റെ ഉപയോഗത്തിന് അയാളെ പ്രേരിപ്പിക്കുന്നു. ക്രമേണ അതിന് അടിമപ്പെട്ടുപോകുകയും ചെയ്യുന്നു. ഈ പ്രവണത മുതലാക്കിയാണ് മയക്കുമരുന്നു മാഫിയകൾ വിദ്യാർത്ഥി കൾക്കു മയക്കുമരുന്നു കലർന്ന ഐസ്ക്രീമുകളും മിഠായികളും മറ്റു പാനീയങ്ങളും നല്കി വലയിലാക്കുന്നത്. അവർ കുട്ടികൾക്ക് ആദ്യ ഡോസ്സ് സൗജന്യമായി വിതരണം ചെയ്യുന്നു. ഇതു വാങ്ങി ഉപയോ ഗിക്കുന്ന കുട്ടികൾ അവരുടെ വലയിൽപ്പെട്ടുപോകുന്നു. പിന്നീട് അവ കിട്ടാൻ വേണ്ടി അവർ എന്തും ചെയ്യാൻ തയ്യാറാകും. മയക്കുമരുന്നു കളുടെ സ്ഥിരം ഉപഭോക്താക്കളായിത്തീരുന്നു. ക്രമേണ ആ ജീവിതം ഒരു ലക്ഷ്യത്തിലുമെത്താതെ രോഗഗ്രസ്തമായി തകർന്നടിയും. അല്ലെ ങ്കിൽ ആത്മഹത്യയിൽ ചെന്നു കലാശിക്കും. അതുമല്ലെങ്കിൽ ഭ്രാന്ത നായി അലയും.
മയക്കുമരുന്നിന്റെ ഉപയോഗത്തോടെ ഇരയുടെ ശരീരം ശോഷിക്കു വാൻ തുടങ്ങും. തലച്ചോറിന്റെ പ്രവർത്തനം താറുമാറാകും. കാഴ്ച യും കേൾവിയും അവതാളത്തിലായെന്നു വരാം. പിന്നീടൊരിക്കലും അയാൾക്ക് മയക്കുമരുന്നിന്റെ ഉപയോഗത്തിൽനിന്നു രക്ഷനേടാനാ കാതെ വരുന്നു. പരിപൂർണ്ണമായും അയാൾ അതിന്റെ ഇരയായി ത്തീരും. അതുകൊണ്ട് ഈ വിഷത്തിന്റെ മാസ്മരികതയുടെ പിന്നാല പായുന്നവൻ താൻ സ്വയം നാശത്തിന്റെ കുഴിയിലേക്കു ചാടുകയാ ണെന്നു മനസ്സിലാക്കണം.
അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങളിൽ മയക്കുമരുന്നിന് അടി മപ്പെട്ടുപോയവരെ ചികിത്സിച്ചു രക്ഷപ്പെടുത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിലും ഇവ പ്രവർത്തിക്കുന്നു. ഇത്തരം ദൗർഭാഗ്യവാന്മാരെ ലഹരിയുടെ നീരാളിക്കയിൽനിന്നും രക്ഷപ്പെടുത്തുവാൻ ഈ കേന്ദ്രങ്ങൾക്കു സാധിക്കുന്നുണ്ട്.
കറുപ്പ്, എൽ. എസ്. ഡി., ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയവ യാണ് ഇന്നു പ്രചാരത്തിലുള്ള കുപ്രസിദ്ധമായ മയക്കുമരുന്നുകൾ. ഇന്ന് എവിടെയും ഇത് ലഭ്യമാണ്. ഇവ കൈയിൽ വയ്ക്കുന്നതും ഉപയോഗി ക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ദേശദ്രോഹികളായ ലാഭക്കൊതിയന്മാർ നമ്മുടെ ഭാവിതലമുറയെ കൊന്നുമുടിക്കുന്നതിനായി സ്കൂളുകളും കോളെജുകളും കേന്ദ്രമാക്കി പ്രവർത്തിക്കുകയാണ്.
ഒട്ടനവധി എഞ്ചിനീയറിങ് കോളജുകളും, മറ്റു പ്രൊഫഷണൽ കോള ജുകളും ഇന്നു ഡ്രഗ്സ്സ് വിപണികളാണ്. ഇവിടെ വിദ്യാഭ്യാസത്തി നായി എത്തുന്നവരിൽ ഭൂരിഭാഗവും നല്ല സാമ്പത്തികശേഷിയുള്ള കുടുബങ്ങളിൽനിന്നുമാണ്. വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളും ഇവിടെ ഉണ്ടാവും. സ്വർണ്ണത്തേക്കാൾ വിലപിടിച്ച ഇവയുടെ വിപണ നത്തിന് ഇതിനേക്കാൾ പറ്റിയ ഒരിടമില്ലെന്നു മാഫിയകൾ മനസ്സിലാ ക്കിയിരിക്കുന്നു. മാത്രമല്ല, പോലീസിന്റെയും മറ്റും ശ്രദ്ധയിൽപ്പെടാ തിരിക്കാനും ഇവിടം സുരക്ഷിതമാണ്.
മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും ഇപ്പോൾ കേരള ത്തിലെ സ്കൂളുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സ്കൂൾ കുട്ടി കളിൽ ഇതിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നതായി കാണുന്നു. പ്ലസ ക്ലാസ്സുകൾകൂടി സ്കൂളുകളിലേക്കു വന്നതോടെയാണ് ഇത് ഇത്ര വ്യാപകമായിത്തുടങ്ങിയത്. ഇത് വളരെ ഗുരുതരമായ ഒരു സ്ഥിതി വിശേഷമാണ്. പല സ്രോതസ്സുകളിലൂടെ സമൂഹം ഇന്നു വിഷലിപ്ത മാകുകയാണ്.
സർക്കാരിനെക്കൊണ്ടുമാത്രം ഈ സ്ഥിതിവിശേഷത്തിനു തടയിട നാകില്ല. കൈകാര്യം ചെയ്യാനാവില്ല. പോലീസിന്റെ പ്രവർത്തനങ്ങ ൾക്കും പരിധിയുണ്ട്. പൊതുജനങ്ങളുടെ സഹകരണവും ഇടപെടലുകളുമാണ് അത്യാവശ്യമായി വേണ്ടത്. ഈ വിഷയത്തിന്റെ ഗൗരവത്തെ സംബ ന്ധിച്ച് വേണ്ടത്ര അവബോധം പൊതുസമൂഹത്തിനു നൽകണം. കുട്ടി കളുടെയും വിദ്യാർത്ഥിസമൂഹത്തിന്റെയും സംഘടനകളുടെയും സഹ കരണവും ഈ പ്രശ്നത്തിൽ ഉണ്ടാവണം. മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം. മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമാണ് ഉള്ളത്. സിനിമയ്ക്കും ടെലിവിഷനും ഈ ദുഷിച്ച പ്രവണതയ്ക്കെതിരേ വളരെയേറെ പ്രവർ ത്തിക്കാനുണ്ട്. ഈ വിപത്തിനെതിരെ പൊതുജനങ്ങളെ ബോധവാന്മാ രാക്കാൻ കഴിയണം. വിദ്യാർത്ഥികൾ തങ്ങളിൽ മാതാപിതാക്കളും സമൂ ഹവും അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ തകർക്കരുത്. രാഷ്ട്രത്തിന്റെ ഭാവി നാളത്തെ പൗരന്മാരായ കുട്ടികളിലാണ്. അവർ ജീവിതം അറി ഞ്ഞാ അറിയാതെയോ ദൂഷിതവലയങ്ങളിൽ കൊണ്ടറിഞ്ഞ് നശി പ്പിക്കരുത്.
COMMENTS