Friday, 7 May 2021

Malayalam Essay on "Good Habits", "നല്ല ശീലങ്ങള് ഉപന്യാസം" for Students

Essay on Good Habits in Malayalam Language : In this article, we are providing "നല്ല ശീലങ്ങള് ഉപന്യാസം", "Nalla Sheelangal Essay in Malayalam" for Students.

Malayalam Essay on "Good Habits", "നല്ല ശീലങ്ങള് ഉപന്യാസം" for Students

സ്വന്തമായ ഭാവമാണ് സ്വഭാവം. ഒരു വ്യക്തിക്ക് സ്വന്തമായുള്ള പെരുമാറ്റ ജീവിതശൈലികളുണ്ട്. ഇത് അയാൾ ജീവിതാവസാനംവരെ അറിഞ്ഞോ അറിയാതെയോ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. വ്യക്തി ത്വത്തിന്റെ ഒരു ഭാഗമാണിത്. ഈ സ്വന്തഭാവങ്ങളിൽ നല്ലതും ചീത്ത യുമുണ്ട്. ചീത്തശീലങ്ങൾ അയാൾക്കും സമൂഹത്തിനും ബാധയാണ്. ജീവിതവിജയത്തിന് ഇത് വിഘാതമുണ്ടാക്കും. നല്ല ശീലങ്ങൾ ജീവിത വിജയത്തിന്റെ ശക്തിയാണ്.

"ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം' എന്നും "ചൊട്ടയിലെ ശീലം ചുടലവരെ' എന്നും പഴഞ്ചൊല്ലുകളുണ്ട്. നല്ല ശീലത്തയും ശീലക്കേടിനെയും ഇത് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ശരിയായ പരിശീലനംമൂലവും വിദ്യാഭ്യാസംകൊണ്ടും ഒരാളിലെ നന്മ തിന്മകളെ തിരുത്തുവാനും വളർത്തുവാനും സാധിക്കുന്നു. തിരുത്ത പ്പെടാത്തവ ചുടലവരെ തുടരുകയും ചെയ്യും. അത് നല്ലതാണോ ചീത്ത യാണോ എന്നു കാലം തെളിയിക്കും. ഒരാൾ നല്ലവനാകാൻ സമയവും പ്രയത്നവും വേണം. എന്നാൽ ചീത്തയാകാൻ നേരം വേണ്ടതാനും. നല്ലത് ഉണ്ടാകുന്നതിനു സമയം വേണം എന്നതിനു തെളിവാണ് ഗരു ഡന്റയും സർപ്പങ്ങളുടെയും ജന്മകഥ. അരുണനും ഗരുഡനും മുട്ട പൊട്ടി പുറത്തുവരാൻ ആയിരംവർഷം വേണ്ടിയിരുന്നു. എന്നാൽ വിഷജന്തുക്കളായ സർപ്പങ്ങൾക്ക് അഞ്ഞൂറുവർഷമേ വേണ്ടിവന്നുള്ളൂ. പാലാഴിമഥനത്തിലും ഇത് സംഭവിക്കുന്നത് കാണാം. കാളകൂടവിഷ മാണ് ആദ്യമുണ്ടായത്. അമ്യത് തെളിഞ്ഞുവരാൻ പിന്നെയും സമയം വേണ്ടിവന്നു. നന്മതിന്മകളുടെ സാധ്യകളെപ്പറ്റി സൂചിപ്പിക്കാൻ ഇത്രയും പറഞ്ഞെന്നേയുള്ളൂ.

ദുശ്ശീലങ്ങൾ ത്യജിക്കുന്നതിന് നല്ല പ്രയത്നം വേണം. നന്മയുടെ വഴിയേ തിരിയാൻ പ്രയാസവും സമയവും വേണം. ചില ജീവിതമൂല്യ ങ്ങളുമായി ബന്ധപ്പെട്ടതാണ് സ്വഭാവങ്ങളും ശീലങ്ങളും. കുട്ടികളുടെ ശീലങ്ങൾതന്നെ ഉദാഹരണമായി എടുക്കുക. വെളുക്കുംമുമ്പ് ഉണ് രണം, കുളിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം, മാതാപിതാ ക്കളെ വന്ദിക്കണം, പാഠങ്ങൾ പഠിക്കണം എന്നൊക്കെയുള്ള നല്ല ശീല ങ്ങൾ ഇന്ന് എത്ര കുട്ടികൾക്ക് സാധ്യമാകുന്നുണ്ട്? രക്ഷിതാക്കൾ അതിനു പ്രോത്സാഹനം നൽകുന്നുണ്ടോ? സത്യം പറയുവാൻ ശക്തി യുണ്ടാവണം, നല്ല കാര്യങ്ങൾ ചെയ്യുവാൻ ത്രാണിയുണ്ടാകണം, നല്ല വാക്കോതുവാൻ ശേഷിയുണ്ടാവണം എന്നൊക്കെ പ്രാർത്ഥിക്കുന്നത് എളുപ്പമാണ്. സത്യം പറഞ്ഞ് കുഴപ്പങ്ങളിൽ ചെന്നുചാടുന്നതിനെക്കാൾ കള്ളം പറഞ്ഞ് തല്ക്കാലം തടിയൂരാനാണ് നമ്മുടെയെല്ലാം ശ്രമം. സംസർഗ്ഗ ഗുണം സ്വഭാവരൂപീകരണത്തിന് വലിയ പങ്കു വഹിക്കു ന്നുണ്ട്. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കുന്ന കല്ലിന് ഉണ്ടാകുന്ന സൗരഭ്യം പ്രസിദ്ധമാണല്ലോ. നല്ല കൂട്ടുകെട്ടുകൾ നന്മയിലേക്കു നയിക്കുന്നു.

മദ്യവും പുകവലിയും മറ്റ് അസാന്മാർഗ്ഗികപ്രവൃത്തികളുമായി ബന്ധ മുള്ള കൂട്ടുകാരുമായി കൂട്ടുകൂടുന്നത് നല്ല ശീലം നേടുവാൻ സഹാ യിക്കുകയില്ല. അവർക്കൊത്തു പോകുവാനേ കൂട്ടുകൂടുന്നവർക്കു സാധിക്കുകയുള്ളൂ. അല്ലെങ്കിൽ അവരുടെ അനിഷ്ടത്തിനു പാത്രമാ കും. ഈ പ്രലോഭനങ്ങൾ ഒരാളെ കൂട്ടിക്കൊണ്ടുപോകുന്നത് നന്മയി ലേക്കാവില്ല. ഇവിടെനിന്നു ശീലിക്കുന്നത് ചുടലവരെ തുടരുകയും ചെയ്യും. കള്ളം പറയാനും മദ്യപിക്കാനും എന്തുചെയ്യാനും മടിയില്ലാ ത്താരു മനസ്സ് ആ വഴിക്ക് ലഭിക്കുകയും ചെയ്യും.

നല്ലവനാകാൻ ദൃഢനിശ്ചയം വേണം. ചില നിഷ്ഠകൾ ജീവിതത്തി ലുണ്ടാവണം. അങ്ങനൊന്ന് ആർജ്ജിച്ചുകഴിഞ്ഞാൽ പിന്നെ അതു പേക്ഷിക്കാൻ അത്ര പെട്ടെന്ന് സാധിക്കുകയില്ല. അതിരാവിലെ ഉറക്ക മുണരുവാനും കുളിക്കാനും പഠിക്കുവാനും മാതാപിതാക്കളെ ആദ രിക്കാനുമൊക്കെ ശീലിച്ചാൽ അവ നമ്മുടെ ജീവിതത്തിൽനിന്നു മാഞ്ഞുപോകുകയില്ല. സത്യം പറയാൻ പഠിച്ചാൽ പിന്നെ കള്ളം പറ യാൻ ഇഷ്ടപ്പെടുകയുമില്ല. ദുശ്ശീലങ്ങൾ തകർക്കുന്നതു നമ്മുടെ വ്യക്തി ത്വത്തെയും മാന്യതയേയുമാണ്.

ശീലങ്ങൾ നമ്മുടെ സ്വഭാവത്തെയും അന്തസ്സിനെയും പ്രകാശിപ്പി ക്കുന്നു. എന്തെന്നാൽ അവയിലൂടെയാണ് നമ്മുടെ ആത്മസത്ത വെളി വാകുന്നത്. ഈ ആത്മസത്തയാണ് വ്യക്തിത്വം. പ്രായമായവരെയും അശരണരെയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നത് നല്ല ശീലമാണ്. മുതിർന്നവർക്കുവേണ്ടി സ്വന്തം ഇരിപ്പിടമൊഴിഞ്ഞ് അവരെ അതിലേക്ക് ഇരിക്കാൻ ക്ഷണിക്കുന്നത് നല്ല വ്യക്തിത്വത്തിന് മാതൃകയായി ഇന്നും കാണുന്നു.

സ്വഭാവരൂപീകരണം ചെറുപ്പംമുതൽക്കേ തുടങ്ങണം. ശുചിത്വവും അധ്വാനശീലവും സത്യസന്ധതയും ത്യാഗമനോഭാവവും ആത്മവിശ്വാ സവും ആത്മാഭിമാനബോധവും സഹിഷ്ണുതയും സേവനസന്നദ്ധ തയുമൊക്കെ ചെറുപ്പത്തിലേ ശീലിച്ചുതുടങ്ങണം. "അഞ്ചിൽ തിരിയാ ത്തവൻ അമ്പതിൽ തിരിയുകയില്ല' എന്നാണ് ചൊല്ല്. 'കടയ്ക്കൽ വെയ്ക്കേണ്ടത് കതിരിൽ ആവരുത്.' നല്ല ശീലങ്ങൾ നല്ല ലോകത്ത സൃഷ്ടിക്കുന്നു. മഹാന്മാരുടെ ജീവിതകഥകളും പുരാണേതിഹാസങ്ങ ളുമൊക്കെ സ്വഭാവരൂപീകരണത്തിനുള്ള അഭ്യാസമാക്കാം. മുതിർന്ന വർ ആയിരിക്കണം കുട്ടികൾക്ക് മാതൃക. മാതാപിതാക്കളെ കണ്ടാണ് കുട്ടികൾ പഠിക്കുന്നത്. അതുകൊണ്ട് ശീലഗുണത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ തന്നെയാണ് ഗുരുക്കന്മാർ.

ശർക്കര തിന്നുന്ന കുട്ടിയെ ഉപദേശിക്കുവാൻ ഒരമ്മ ശ്രീരാമകൃഷ്ണ പരമഹംസരോട് ആവശ്യപ്പെട്ടു. ഒരു മാസം കഴിഞ്ഞു ചെല്ലാൻ അദ്ദേഹം പറഞ്ഞു. ഗുരു പറഞ്ഞതനുസരിച്ച് അമ്മ കുട്ടിയെയുംകൊണ്ട് വീണ്ടും ചെന്നു. ശ്രീരാമകൃഷ്ണൻ കുട്ടിയെ അടുത്തുവിളിച്ച് ശർക്കര തിന്നുന്ന ശീലം നല്ലതല്ല. അത് ഉപേക്ഷിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഇതെന്തുകൊണ്ട് മുൻപേ ചെയ്തില്ല എന്ന് അമ്മ സംശയം ഉന്നയിച്ചു. “അന്ന് എനിക്കും ശർക്കര തിന്നുന്ന ശീലം ഉണ്ടായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ദുശ്ശീലങ്ങളും കുറവുകളും ഒഴിവാക്കാതെ മറ്റുള്ള വരെ ഉപദേശിക്കുന്നത് ദുശ്ശീലംതന്നെയാണ്.


SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: