Essay on The Importance of Sports and Games in Malayalam Language : കായിക വിനോദത്തിന്റെ പ്രാധാന്യം ഉപന്യാസം, സ്പോർട്സിന്റെയും ഗെയിംസിന്റെയും പ്രാധാന്.
Essay on The Importance of Sports and Games in Malayalam Language : In this article, we are providing "കായിക വിനോദത്തിന്റെ പ്രാധാന്യം ഉപന്യാസം", "സ്പോർട്സിന്റെയും ഗെയിംസിന്റെയും പ്രാധാന്" for Students.
Essay on The Importance of Sports and Games in Malayalam - കായിക വിനോദത്തിന്റെ പ്രാധാന്യം
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നു. ആരോഗ്യത്തിന് കായികാധ്വാനമോ വ്യായാമമോ അത്യാവശ്യമാണ്. ഈ തിരിച്ചറിവാണ് വിദ്യാലയങ്ങളിൽ സ്പോർട്സിനും ഗെയിംസിനു മൊക്കെ പ്രാധാന്യം നേടിക്കൊടുക്കുന്നത്. ആരോഗ്യത്തിന്റെ കാര്യ ത്തിൽ വിദ്യാർത്ഥികൾക്കുമാത്രമല്ല മുതിർന്നവർക്കും വ്യായാമം അത്യാ വശ്യമാണ്. നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണം വ്യായാമ രഹിതമായ ജീവിതക്രമമാണ്. ഈ വ്യായാമപദ്ധതിയാണ് സ്പോർട് സും ഗെയിംസും വഴി വിദ്യാർത്ഥികൾക്കു ലഭിക്കുന്നത്. ക്ലാസ്സ് മുറി കളിലെയും പാഠപുസ്തകത്തിലെയും വിരസതകൾക്കിടയിൽ ഒരു ഹോബിയായും ഈ കായികപ്രവർത്തനം മാറിയിട്ടുണ്ട്.
കരുത്തിന്റെ പ്രതീകമാണ് സ്പോർട്സ് ട്രാക്കുകൾ. അവിടെ യൗവന ത്തിന്റെ ആവേശത്തിനാണ് പ്രഥമ പരിഗണന. യുവാക്കളുടെ കായിക ശക്തിയുടെ സംസ്കരണമാണ് സ്പോർട്സും ഗെയിംസും. ദേഹബ ലവും മനസ്സിന്റെ കരുത്തും കൂടി ഒത്തുചേരുമ്പോൾ കളിക്കളത്തിലും സ്പോർട്സ് ട്രാക്കുകളിലും വിജയചരിത്രങ്ങൾ രചിക്കപ്പെടുന്നു. ആരോ ഗ്യമുള്ള ഒരു ജനതയാണ് ഒരു രാജ്യത്തിന്റെ ഭാവിയും കരുത്തും. കായികവിദ്യാഭ്യാസം ഇത്തരത്തിൽ ആരോഗ്യമുള്ള ശരീരവും മനസ്സും സൃഷ്ടിക്കുന്നു.
അച്ചടക്കമാണ് സ്പോർട്സ് ട്രാക്കുകളിൽനിന്നും ലഭിക്കുന്ന മറ്റൊരു ഗുണം. ജീവിതശീലങ്ങളിൽ അടുക്കും ചിട്ടയും അതു പഠിപ്പിക്കുന്നു. ബുദ്ധിവികാസത്തിന്റെ സാധ്യതയാണ് മറ്റൊന്ന്. നിയമാനുസൃതമായി ട്രാക്കുകളിൽ പെരുമാറാൻ പഠിക്കുമ്പോൾ ഒരു അറ്റ് അയാളുടെ എതിരാളിയോടും അയാളുടെ അവകാശങ്ങളോടും അഭിമാനത്തോടും സഹിഷ്ണുത കാട്ടാൻ പഠിക്കുന്നു. കൂട്ടുത്തരവാദിത്വത്തിന്റെ പാഠ ങ്ങൾ സ്പോർട്സ് കളങ്ങളിൽനിന്നും പഠിക്കാം. വിജയപരാജയങ്ങളെ തുല്യവികാരത്തോടെ അംഗീകരിക്കാൻ പഠിക്കുന്നു. അവിടെനിന്നും സ്വായത്തമാക്കുന്ന സ്പോർട്സ്മാൻ സ്പിരിറ്റ് അയാളുടെ ജീവിത ത്തിലെ എല്ലാ തുറകളിലും ഒരു കരുത്തായി മാറുന്നു.
സ്പോർട്സ്മാൻ സ്പിരിറ്റ് എന്നുപറയുന്ന മനോഭാവം ഏത് സങ്കീർണ്ണ പ്രശ്നങ്ങൾക്കും പരിഹാരമായി സ്വീകരിക്കാവുന്ന ഒരു ഗുണമാണ്. മറ്റൊരാളുടെ വിജയവും പരാജയവും തന്റേതുകൂടിയാണെന്നു കരുതി ഈർഷ്യയൊട്ടുമില്ലാതെ പെരുമാറാൻ കഴിയുന്നത് സ്പോർട്സ് രംഗ ത്തും കളിക്കളത്തിലും മാത്രമാണ്. ഇതിനെ പ്രതിപക്ഷ ബഹുമാന മെന്നു വേണമെങ്കിൽ വിളിക്കാം. സമൂഹജീവിയായ മനുഷ്യനു വേണ്ട ഒരു ഗുണമാണ് ഇത്.
പ്രതിസന്ധികളെ നേരിടാനുള്ള കരുത്താണ് സ്പോർട്സും ഗെയിം സും വഴി ചെറുപ്പക്കാർക്ക് ലഭിക്കുന്നത്. വെല്ലുവിളികളെ ഏറ്റെടുത്ത് ന്യായത്തിന്റെ വഴിയിലൂടെ വിജയം കൈവരിക്കാനാണ് ഓരോ പോർട്സ്മാനും പരിശീലിക്കുന്നത്. അവിടെ കുറുക്കുവഴികളോ മറ്റ് ഉപായങ്ങളോ ഇല്ല. സ്വന്തം മികവുകൊണ്ടുതന്നെ എതിരാളിയെ തോല്പിക്കണം. ഒന്നോർത്താൽ അച്ചടക്കവും നേരും കുടികൊള്ളുന്ന ഒരേയൊരു മേഖലയാണ് ഇതെന്ന് പറയാം.
മാനസിക വികാസവും ആത്മവിശ്വാസവും സ്പോർട്സും ഗെയിം സും വഴി ചെറുപ്പക്കാർക്ക് സിദ്ധിക്കുന്നു. വിജയത്തിലൂന്നിയ മുന്നേ റ്റമാണ് അവരുടെ ലക്ഷ്യം. അതിനായുള്ള പരിശീലനമാണ് അവർക്കു ലഭിക്കുന്നത്. ഓരോ സ്പോർട്സ്മാന്റെയും ലക്ഷ്യം ഒളിമ്പിക്സ് എന്ന കായികമഹാമഹത്തിലെ പങ്കാളിത്തമാണ്. അവിടെ പൊസീഡിയത്തിൽ നിന്ന് സ്വർണ്ണപ്പതക്കം അണിയുകയെന്നതാണ്. കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ കൂടുതൽ കരുത്തിൽ വിജയം നേടാനാണ്.
സ്കൂൾ കോളജ് തലങ്ങളിൽ ഗെയിംസിലും സ്പോർട്സിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്. രാജ്യങ്ങൾ തമ്മിൽ നല്ല ധാരണ വളർത്തുന്നതിന് സഹായകമാണ് സ്പോർട്സ് സഹായക മേഖലകൾ. പാമ്യേതരപദ്ധതിയിൽ പ്രമുഖസ്ഥാനമാണ് സ്പോർട്സി നും ഗെയിംസിനും. കായികരംഗം ആ രംഗത്തുള്ള പ്രതിഭകൾക്ക് കീർത്തിയും പണവും പ്രദാനം ചെയ്യുന്നു. അതുവഴി തൊഴിൽ സമ്പാ ദിക്കാം. രാഷ്ട്രം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്ന പരിഗണനതന്നെ അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ശാരീരി കവും മാനസികവും ധാർമ്മികവുമായ നിരവധി പ്രയോജനങ്ങൾ കായികലോകം വിദ്യാർത്ഥികൾക്ക് പങ്കുവയ്ക്കുന്നു. ഒരു രാജ്യത്തിന്റെ സമാധാനപൂർണ്ണമായ, സർഗ്ഗാത്മകമായ കരുത്തിന്റെ പ്രതീകങ്ങളാണ് ആ രാജ്യത്തെ കായികതാരങ്ങൾ. നാളെയുടെ പൗരന്മാരായ വിദ്യാർത്ഥി കളെ കായികലോകത്തേക്ക് ആകർഷിക്കുന്നതിന് കായികാഭ്യാസം നല്ല പങ്കു വഹിക്കുന്നു.
COMMENTS