Wednesday, 12 May 2021

Essay on Science and Technology in Malayalam Language

Essay on Science and Technology in Malayalam Language : In this article, we are providing "ശാസ്ത്രവും സാങ്കേതികവിദ്യയും ഉപന്യാസം", "ശാസ്ത്രം നിത്യജീവിതത്തില് ഉപന്യാസം" for Students.

Essay on Science and Technology in Malayalam Language

വിസ്മയങ്ങളുടെ കലവറയാണ് ശാസ്ത്രലോകം. ഇരുപതാം നൂറ്റാ ണ്ടിനെ ശാസ്ത്രീയയുഗമെന്നു വിളിക്കാം. കാരണം സയൻസും അതി ന്റെ അനുബന്ധമായ ടെക്നോളജിയും കൂടുതൽ വളർച്ച പ്രാപിച്ചത് ഈ നൂറ്റാണ്ടിലാണെന്നു തീർത്തും പറയാം. 21-ാം നൂറ്റാണ്ട് അത്യാ ധുനികമായ ഒരു ശതക്ഷായിരിക്കുമെന്നതിൽ സംശയമില്ല. ഈ നൂറ്റാണ്ടിൽ സയൻസ് മാനവരാശിയുടെയും പ്രപഞ്ചത്തിന്റെയും സ്വഭാവഘടനയെത്തന്നെ മാറ്റിമറിച്ചേക്കാം. എന്നാൽ ഇക്കണ്ടതൊന്നും കണക്കല്ല മന്നവാ' എന്ന മട്ടിൽ ശാസ്ത്രം തുറന്നുതന്ന ലോകം ഇനി യും വിസ്മയങ്ങൾ ബാക്കിവച്ചുകൊണ്ടു നിലകൊള്ളുന്നു. 

കല്ലുകൾകൊണ്ട് ആയുധം ഉണ്ടാക്കാനും വേട്ടയാടാനും കൃഷി ചെയ്യാനും കൂട്ടമായി താമസിക്കാനും ആരംഭിച്ച കാലം മുതല്ക്കേ ആവശ്യങ്ങൾക്കനുസരിച്ച് ഉപകരണങ്ങൾ ഉണ്ടാക്കാൻ മനുഷ്യനു ത്വര യുമുണ്ടായിരുന്നു. യാത്രകൾ ആവശ്യമായിവന്നപ്പോൾ ചക്രവും വാഹന വും ഉണ്ടായി. നദീതീരങ്ങളിൽ വസിച്ചവർക്കു നദികളിലൂടെ സഞ്ചാരം ആവശ്യമായപ്പോൾ ചങ്ങാടവും തോണിയും ബോട്ടുമുണ്ടായി. മോട്ടോർ വാഹനങ്ങളുടെ വരവോടെ യാത്രകൾ കൂടുതൽ ആനന്ദകരവും ആശ്വാ സകരവുമായി. ശാസ്ത്രം വളർന്നു. ശാസ്ത്രീയനേട്ടങ്ങളുടെ പരമ്പര കൾ ഉണ്ടായി. വ്യത്യസ്തമായ സഞ്ചാരരീതിക്കൊത്തു വാഹനങ്ങൾ രൂപംകൊണ്ടു. വിമാനം ദൂരങ്ങളും അതിർത്തികളും ഇല്ലാതാക്കി. ലോകം ചുരുങ്ങിച്ചുരുങ്ങി വന്നു. ഉന്തുവണ്ടികളുടെയും കാളവണ്ടി കളുടെയും ലോകത്തുനിന്നും നാം സൂപ്പർസോണിക് വിമാനങ്ങളിൽവരെ എത്തിനില്ക്കുന്നു. പ്രകാശവേഗത്തെ ജയിക്കുവാനുള്ള തയ്യാറെടു പ്പിലാണ് ശാസ്ത്രലോകം ഇപ്പോൾ.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ലോകം നേടിയ ശാസ്ത്രീയ നേട്ടങ്ങൾ മനുഷ്യജീവിതം സുഖകരവും ആഡംബരം നിറഞ്ഞതു മാക്കി. പലതരം ഉപകരണങ്ങളുടെ കണ്ടുപിടുത്തം നമ്മുടെ ജീവിത നിലവാരംതന്നെ ഉയർത്തി. വൈദ്യുതോപകരണങ്ങളുടെയും ഇലക്ട്രോ ണിക് ഉപകരണങ്ങളുടെയും കണ്ടുപിടുത്തം മനുഷ്യജീവിതം കൂടു തൽ ആനന്ദകരമാക്കി. മനുഷ്യസമൂഹത്തെയാകെ ശാസ്ത്രം തന്റെ കൈവട്ടകയ്ക്കുള്ളിലാക്കി. കൃഷി, വ്യവസായം, വിനോദം, വിജ്ഞാനം, വൈദ്യം, വാർത്താവിനിമയം, വിദ്യാഭ്യാസം, ഗതാഗതം എന്നുവേണ്ട എല്ലാം മനുഷ്യൻ തൊടുത്തുവിട്ട കൃത്രിമ ഉപഗ്രഹങ്ങളുടെ വരുതിയി ലായി. പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി അറിയുന്നതിനും ഉപഗ്രഹങ്ങൾ നമ്മെ സഹായിക്കുന്നു. 

ആധുനിക വൈദ്യശാസ്ത്രരംഗത്തെ അത്ഭുതങ്ങൾ പലതും ശാസ്ത്ര ത്തിന്റെ വിസ്മയങ്ങളാണ്. ജനനവും മരണവും അതിനു കീഴടങ്ങിക്ക ഴിഞ്ഞു. മാരകമായ പല രോഗങ്ങളെയും ശാസ്ത്രം കീഴടക്കി. പേപ്പട്ടി വിഷം, പാമ്പിൻ വിഷം എന്നിവയ്ക്കു പരിഹാരമുണ്ടാക്കി. കൂടാതെ പെൻസുലിൻ, ടൈപറ്റോമൈസിൻ തുടങ്ങിയവയുടെ കണ്ടുപിടുത്തം ആരോഗ്യരംഗത്ത് വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. 

കാർഷികരംഗത്തും സയൻസ് വിസ്മയങ്ങൾ തീർത്തു. പുതിയ വിത്തിനങ്ങൾ, കീടനാശിനികൾ, വളങ്ങൾ, കാർഷികാവശ്യത്തിനു വേണ്ടിയുള്ള യന്ത്രങ്ങൾ തുടങ്ങിയവ അവയിൽപ്പെടുന്നു. 

അണുശ്ശക്തി നിലയങ്ങളുടെ കണ്ടുപിടുത്തം ഊർജ്ജമേഖലയിൽ ഉണ്ടാക്കിയ വളർച്ച വളരെ വലുതാണ്. തന്മൂലം വ്യവസായങ്ങൾ വളർന്നു. മനുഷ്യന്റെ പല ദൈനംദിനാവശ്യങ്ങൾക്കും ആവശ്യമായ വൈദ്യുതി കുറഞ്ഞ ചെലവിൽ ലഭിക്കാനിടയായത് വൻ പരിവർത്തനങ്ങൾക്കു കാരണമായി. മാത്രമല്ല പരിസ്ഥിതി മലിനീകരണം അധികമില്ലാത്ത ഒരു ഊർജ്ജമാണ് സയൻസ് നമുക്കു കാട്ടിത്തന്നത്. ജലവൈദ്യുതിയും എണ്ണകളും എല്ലാം ശാസ്ത്രവിസ്മയമാണ്. ഇതെല്ലാം ഉണ്ടാക്കിയ മാറ്റ ങ്ങളാണ് ഇന്നു നാം അനുഭവിക്കുന്ന പല സൗകര്യങ്ങളും.

മാനവരാശിയുടെ വികാസത്തിനു ശാസ്ത്രവും ടെക്നോളജിയും കാഴ്ചവച്ച സംഭാവനകൾ വിസ്മയകരമാണ്. ശാസ്ത്രം ലോകത്ത സ്വന്തം ചിറകിലേറ്റി പറക്കുകയാണ്. തുറക്കാത്ത വാതിലുകൾ ഇനി യും ശേഷിക്കുന്നു. അവയോരോന്നായി തുറന്നുകൊണ്ടു വിസ്മയ ങ്ങളുടെ പുതുലോകങ്ങൾ സൃഷ്ടിക്കുകയാണ് എന്നെന്നും.


SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: