Essay on Benefits of Exhibition in Malayalam : In this article, we are providing പ്രദര്ശനം ഉപന്യാസം, Exhibition Upanyasam in Malayalam for students.
Essay on Benefits of Exhibition in Malayalam Language : In this article, we are providing "പ്രദര്ശനം ഉപന്യാസം", "Exhibition Upanyasam in Malayalam" for Students
Malayalam Essay on "Benefits of Exhibition", "പ്രദര്ശനം ഉപന്യാസം" for Students
വിവിധരംഗങ്ങളിലെ നേട്ടങ്ങളെ ചിത്രീകരിക്കുന്ന പ്രദർശനങ്ങൾ കുട്ടി കൾക്കും മുതിർന്നവർക്കും അറിവിന്റെ ലോകം തുറന്നുകൊടുക്കുന്നു. വിദ്യാർത്ഥികളും വ്യക്തികളും സർക്കാർ ഏജൻസികളും പ്രദർശന ങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വ്യക്തികൾ അവരുടെ കഴിവുകൾ മറ്റു ള്ളവരെ ബോധ്യപ്പെടുത്താനും അവയുടെ വിപണനത്തിനുമാണ് ഇവ ഒരുക്കുന്നത്. സർക്കാർ ഏജൻസികൾ പൊതുജനബോധനത്തിനും പങ്കാളിത്തത്തിനും വേണ്ടിയാണ്. വിദ്യാർത്ഥികളാകട്ടെ അവരുടെ സർഗ്ഗ വാസനയും അന്വേഷണത്വരയും പ്രകടിപ്പിക്കാനാണ്. രാജ്യത്തിന്റെ വ്യത്യസ്തമേഖലയിലെ വളർച്ച സർക്കാർ ഏജൻസികൾ പ്രദർശിപ്പി ക്കുന്നു. പ്രദർശനങ്ങൾ വ്യവസായത്തെ ഉത്തേജിപ്പിക്കുകയും വിനോ ദവും ആനന്ദവും പകരുകയും ചെയ്യുന്നു.
സ്കൂൾ തലങ്ങളിൽ ശാസ്ത്രഗണിതപ്രദർശനങ്ങൾ സംഘടിപ്പിക്കാ റുണ്ട്. കുട്ടികളിലെ ശാസ്ത്ര-ഗണിത വാസനകളെ ഉത്തേജിപ്പിക്കുന്ന തിനാണ് ഇത്. കൊച്ചുകുട്ടികൾ കണ്ടുപിടിക്കുന്ന ഉപകരണങ്ങളും സിദ്ധാന്തങ്ങളും ഈ പ്രദർശനങ്ങളിൽ പൊതുജനത്തിനു കാണാം. അവയിൽ പലതും നമ്മുടെ പൊതുസമൂഹത്തിന് ഉപയോഗപ്പെടുത്താ വുന്നതുമാണ്. ഈ കൊച്ചുകൗതുകങ്ങളിലൂടെയാണ് നാളെയുടെ ലോകം പ്രകാശമാനമാകുന്നത്.
പുസ്തക പ്രസാധകന്മാർ പ്രദർശനങ്ങൾ സംഘടിപ്പിക്കാറുണ്ട്. പുതിയ പുതിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അവരിറക്കുന്ന പുസ്ത കങ്ങൾ അനുവാചകർക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഒപ്പം വിപണനവും. കച്ചവടമാണ് പ്രസാധകരുടെ ലക്ഷ്യമെങ്കിലും അവിടെ നടക്കുന്നത് വിജ്ഞാനത്തിന്റെ വ്യാപനംകൂടിയാണ്. പുതിയ ആശയ ങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ വായനക്കാരുടെ ചിന്താമണ്ഡ ലത്തെ വികസിപ്പിക്കുന്നു.
ചിത്രകാരന്മാർ അവർ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. പുതിയ ആസ്വാദനതലം പ്രേക്ഷകനു പകർന്നുകൊടുക്കാനാണ് അവരുടെ ശ്രമം. ഒപ്പം വില്പനയും അതുവഴിയുള്ള ഉപജീവനവും ഉദ്ദേശിക്കുന്നു. ചിത്രരചനയിൽ കൗതുകമുള്ളവർക്ക് ഈ പ്രദർശനം പുതിയ ആശയ തലങ്ങൾ പകർന്നുനൽകുന്നു. അത് അവരുടെ ചിത്രരചനാ സങ്കല് ത്തിനു പുതിയ ദിശാബോധം സമ്മാനിക്കുന്നു.
ഗണിതശാസ്ത്രവിദ്യാർത്ഥികളുടെയോ പണ്ഡിതന്മാരുടെയോ പ്രദർശനഹാളിൽ ഗണിതശാസ്ത്രത്തിന്റെ നൂതനമായ സാധ്യതകളും കണ്ടെത്തലുകളും സിദ്ധാന്തങ്ങളുമാണ് സംസാരിക്കുന്നത്. അവ ആ രംഗത്ത് കൗതുകമുള്ളവരുടെ പ്രവർത്തനങ്ങൾക്ക് പുതിയ ശക്തയും ശൈലിയും പകരും. ഗണിതശാസ്ത്ര പുസ്തകങ്ങളുടെയും ഉപകരണ ങ്ങളുടെയും പ്രദർശനവും സിദ്ധാന്തങ്ങളുടെ വിശകലനവും അവിടെ നിന്നും ആവശ്യക്കാർക്ക് സ്വന്തമാക്കാം. ഇവിടെയും വിജ്ഞാനവ്യാ പനം തന്നെയാണ് പ്രദർശനം ലക്ഷ്യമാക്കുന്നത്.
സർക്കാർ വകുപ്പുകൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രദർ ശനങ്ങൾ സംഘടിപ്പിക്കാറുണ്ട്. കൃഷി, ആരോഗ്യം, ഗതാഗതം, സൈനി കം, വിദ്യാഭ്യാസം, കല, സംസ്കാരം, വ്യവസായം തുടങ്ങിയ നിരവധി വിഷയങ്ങൾ. ഇവിടെനിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്നത് ഈ മേഖലയിലെ നൂതനമായ പ്രവണതകളും ആശയങ്ങളുമാണ്. കാർഷി കപ്രദർശനത്തിൽനിന്നും പുതിയതരം കൃഷിരീതികളും വിത്തിനങ്ങളും കാർഷി കോപകരണങ്ങളും പരിചയപ്പെടാം, സ്വന്തമാക്കാം. വിളപരി പാലനവും ജൈവകൃഷിയും ജൈവകീടനാശിനികളുടെ ഉത്പാദനവും ഉപയോഗവുമെല്ലാം മനസ്സിലാക്കാം. ഇവിടെയും അറിവിന്റെ അതിരു കളുടെ വികാസമാണ് സാധ്യമാകുന്നത്.
ശില്പകലാകാരൻ പ്രദർശിപ്പിക്കുന്നത് അയാളുടെ ശില്പങ്ങളോ പ്രതിമകളോ ആയിരിക്കാം. കളിപ്പാട്ടങ്ങളും പ്രതിമകളും കളിമൺ പാത്രങ്ങളും ഉണ്ടെന്നുവരാം. ആളുകൾ അയാളുടെ കഴിവിനെ പ്രശം സിക്കുന്നതിന് ഈ പ്രദർശനം വഴിവയ്ക്കും . കൂടാതെ ശില്പകലയെ ക്കുറിച്ചുള്ള സംശയങ്ങൾ, സാധ്യതകൾ ഒക്കെ പഠിക്കാനും അവസരം കിട്ടുന്നു.
വിവിധ വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന പ്രദർശനങ്ങൾ നമ്മുടെ അറിവിന്റെ മേഖലയെ ത്രസിപ്പിക്കുന്നു. അത് നമ്മുടെ മനസ്സിനു പുത്തൻ ഉണർവും സമ്മാനിക്കുന്നു.
COMMENTS