Malayalam Essay on "Problems of Agriculture in Kerala", "Karshika mekhala Neridunna Prashnangal" for Students

Admin
0

Essay on Problems of Agriculture in Kerala in Malayalam Language : In this article, we are providing "കാര്ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള് ഉപന്യാസം", "Karshika mekhala Neridunna Prashnangal Essay / Upanyasam" for Students.

Malayalam Essay on "Problems of Agriculture in Kerala", "Karshika mekhala Neridunna Prashnangal" for Students

കേരളത്തിനു കാർഷികസമ്പന്നമായ ഒരു സംസ്കാരത്തിന്റെ ചരിത്ര മുണ്ട്. ഓണവും വിഷുവുമൊക്കെ വിളംബരം ചെയ്യുന്നത് ഇതാണ്. വിളവെടുപ്പിന്റെ ആഹ്ലാദവും സമൃദ്ധിയും ഒന്നിക്കുന്ന കാർഷി കോത്സവമാണ് അവ. ഇതു പഴയ കഥ. ഇന്ന് ഓണം മലയാളി വിലയ്ക്ക വാങ്ങുന്ന സന്തോഷം മാത്രമാണ്. കാരണം നമുക്കു വച്ചുവിളമ്പാൻ പറമ്പിൽ സ്വന്തമായി വിളവുകൾ ഇല്ല. വിളഞ്ഞുകിടക്കുന്ന നെല്പാട ങ്ങളില്ല. കാർഷികോത്പന്നങ്ങൾ നിറഞ്ഞ തൊടികളില്ല. ഉള്ളത് കുറെ റബ്ബർ മരങ്ങളും കെട്ടിടങ്ങളും മാലിന്യക്കൂമ്പാരം പേറുന്ന തരിശുനി ലങ്ങളും മാത്രമാണ്. കേരളത്തിന്റെ കാർഷികമേഖലയുടെ ഇന്നത്ത അവസ്ഥയിലേക്കും പ്രശ്നങ്ങളിലേക്കുമാണ് ഇതു വിരൽചൂണ്ടുന്നത്.

കേരളത്തിന്റെ കാർഷികമേഖലയും കാർഷികോത്പാദനത്തിലെ പ്രശ്നങ്ങളും ഇന്നു ഗൗരവപൂർവ്വമായ ചർച്ചകൾക്കു വിഷയമാണ്. തമിഴ്നാട്ടുകാരനോ കർണ്ണാടകക്കാരനോ ബന്ദ് പ്രഖ്യാപിച്ചാൽ കേരളം പട്ടിണിയിലാകും. എന്താണു കാരണം? നമ്മുടെ കാർഷികമേഖലയുടെ തകർച്ചതന്നെ. കൃഷി മോശമാണെന്നും പണംവാരാൻ മറ്റു മാർഗ്ഗമാണ് അഭികാമ്യമെന്നും നാം ചിന്തിക്കുന്നു. നെല്പാടങ്ങൾ നികത്തി കെട്ടി ടങ്ങൾവച്ചു. റബ്ബർമരത്തോട്ടങ്ങളാക്കി. ഗൾഫിൽനിന്നുള്ള പണത്തിന്റെ മോടി എല്ലാവരെയും വിസ്മയിപ്പിച്ചു. കൃഷിക്കും കൃഷിപ്പണിക്കും ആളില്ലാതായി. പണംകൊണ്ട് എന്തും വാങ്ങാമല്ലോ. അങ്ങനെ കേരളം ഉപഭോക്തൃത സംസ്ഥാനമായി മാറി.

മാറ്റങ്ങൾ പലതുമുണ്ടായെങ്കിലും നമ്മുടെ മുഖ്യാഹാരം അരിയാ ണെന്ന കാര്യത്തിൽ മാത്രം മാറ്റമുണ്ടായില്ല. കേരളത്തിന്റെ ഈ ആവ ശ്യം നിർവഹിക്കേണ്ടത് അന്യസംസ്ഥാനത്തിന്റെ ബാധ്യതയായി മാറി. അവർ അത് വേണ്ടത്ര ഉത്പാദിപ്പിക്കുന്നു. യഥേഷ്ടം വിപണിയിൽ എത്തിക്കുന്നു. നാം വാങ്ങി ഭക്ഷിക്കുന്നു.

നമ്മുടെ കാർഷികമേഖലയാകെ തകർന്നിരിക്കുകയാണ്. ഒരിടത്തും കൃഷിയില്ല. നെൽക്ക്യഷി നാൾക്കുനാൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നെല്പാടങ്ങൾ കാർഷികേതരമായ ആവശ്യങ്ങൾക്കു വിനി യോഗി ക്കുവാൻ തുടങ്ങി. ആന്ധ്രയിലും കർണ്ണാടകത്തിലും തമിഴ്നാട്ടിലും ഉത്പാദിക്കുന്ന അരികൊണ്ടാണ് നമ്മുടെ ദൈവങ്ങൾക്കുള്ള നിത്യാന്നം പോലും. ഉപ്പുതൊട്ടു പലവ്യഞ്ജനങ്ങൾപോലും അന്യസംസ്ഥാനത്തു നിന്നു കൊണ്ടുവരേണ്ടിയിരിക്കുന്നു. 

മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിൽ പ്രധാനമാണ് ഭക്ഷണം. എന്നാൽ ഭക്ഷണത്തിനുള്ള വക ഉത്പാദിപ്പിക്കാൻപോലും നാം വിമുഖരാണ്. കേരളത്തിന്റെ ഭൂവിസ്തൃതിയിൽ 60 ശതമാനത്തോളം കൃഷിഭൂമിയാ യിരുന്നു. എന്നാൽ അവയുടെ വിസ്തൃതി ദിനന്തോറും കുറഞ്ഞുകു റഞ്ഞു വരികയാണ്. നാളികേരം, മരച്ചീനി, തേയില, കുരുമുളക്, അട യ്ക്ക, വാഴ തുടങ്ങിയവ നെല്ഷിക്കു പുറമേ ഇവിടെ കൃഷി ചെയ്തിരുന്നു. നെല്ഷിയും നെല്പാടങ്ങളും പാടേ ഉപേക്ഷിക്കു കയാണ് കേരളത്തിലെ കർഷകർ. നെല്ഷി ആദായകരമല്ല എന്ന താണ് കാരണം. ഉത്പന്നത്തിനു മതിയായ വില ലഭിക്കുന്നില്ല. വിപണന സൗകര്യമില്ല. ചെലവ് അനിയന്ത്രിതമായി കൂടുകയും ചെയ്യുന്നു. കൂടാതെ കൃഷിപ്പണിക്ക് ആളെ കിട്ടാനുമില്ല. കടം കയറി കർഷകർ ആത്മാഹത്യ ചെയ്യുന്നു.

കേരളത്തിന്റെ പരിസ്ഥിതിതന്നെ മാറിയിരിക്കുന്നു. കേരം തിങ്ങിയ നാട്ടിൽ നാളികേരവും വെളിച്ചെണ്ണയും കിട്ടാനില്ല. വിപണിയിൽനിന്നും തീവില നൽകി വാങ്ങി ഉപയോഗിക്കേണ്ടിവരുന്നു. തെങ്ങുകൾ പരിച രണമില്ലാതെയും രോഗം പിടിപെട്ടും നശിച്ചു. റോഡുവക്കിലെ പാടശേ ഖരങ്ങൾ നികത്തി കെട്ടിടങ്ങൾ പണിഞ്ഞു. അവിടെ വാണിജ്യസ്ഥാ പനങ്ങൾ പ്രവർത്തിക്കുന്നു. അല്ലെങ്കിൽ തോട്ടവിളകൾ കൃഷി ചെയ്യുന്നു. 

വിമാനത്താവളങ്ങൾക്കും വൻകിട വ്യവസായങ്ങൾക്കുമായി തണ്ണീർ ത്തടങ്ങളും നീരൊഴുക്കും മണ്ണിട്ടു നികത്തുന്നു. വരൾച്ചയുടെ കാഠി ന്യം ഏറുകയും ചെയ്യുന്നു. പാടങ്ങളിൽനിന്നും നീരൊഴുകിപ്പോകാതെ അവ വെള്ളക്കെട്ടു പ്രദേശമായോ ചതുപ്പുനിലമായോ മാറുന്നു. കുടി വെള്ളപോലും ഇല്ലാതാകുന്നു. വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കനുസരിച്ച് ഭൂമിയുടെ വിസ്തൃതി കൂടുന്നില്ല. പാർപ്പിടങ്ങൾ തീർക്കാൻ കൃഷിഭൂമി ഉപയോഗിക്കുന്നു. ഇതു കൃഷിയിടത്തിന്റെ വ്യാപകമായ നാശത്തിനു വഴിവയ്ക്കുന്നു.

വളർച്ചയും വെള്ളപ്പൊക്കവും കൃഷിനാശത്തിനു മറ്റൊരു കാരണ മാണ്. കൃഷിയുടെ കാര്യത്തിൽ കർഷകർ തമ്മിൽ ഒരു ഐക്യവുമില്ല. ഓരോത്തരും സ്വന്തം ഇഷ്ടപ്രകാരം തോന്നുന്നസമയത്ത് തോന്നുന്ന വിള കൃഷി ചെയ്യുന്നു. ഇത് വിളയുടെ വിളവുകാലത്തെ ബാധിക്കു കയും കീടങ്ങളുടെ ആക്രമണത്തിനു വിധേയമായി നഷ്ടം ഉണ്ടാക്കു കയും ചെയ്യുന്നു. കൂട്ടുകൃഷിയുടെ സൗകര്യവും ചെലവുകുറവും മനസ്സിലാക്കാൻ തയ്യാറാകുന്നുമില്ല. കാർഷികമേഖലയിലെ പ്രതിസന്ധി കൾ പരിഹരിച്ചാലേ ഇവിടെ കൃഷി അഭിവൃദ്ധിപ്പെടുകയുള്ളൂ. നല്ല വിളവും അർഹമായ വിലയും കർഷകർക്കു ലഭിക്കണം. ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ടുവാങ്ങണം.

വിപണിയിൽ ഏതു കാർഷികവിഭവത്തിനും തീപിടിച്ച് വിലയാണ്. എന്നാൽ ഈ വിലയുടെ ഫലം കർഷകനു ലഭിക്കുന്നില്ല. ഇടനിലക്കാരും കച്ചവടക്കാരും ഉപഭോക്താക്കളെ കൊള്ളയടിച്ചു കൊഴുക്കുമ്പോൾ കർഷകർ ആത്മഹത്യയിലേക്കു നടന്നടക്കുന്നു. വർദ്ധിച്ചുവരുന്ന കൃഷി ച്ചെലവ് കാർഷികമേഖലയുടെ ശാപമാണ്. വളത്തിന്റെയും കീടനാശി നി യുടെയും വില കുതിച്ചുകയറുകയാണ്. 

കീടനാശിനിയുടെയും കൃത്രിമവളത്തിന്റെയും ഉപയോഗം കുറച്ച് ജൈവകൃഷിയിലേക്കു തിരിയാൻ കർഷകരെ പ്രേരിപ്പിക്കണം. ജല സേചനസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ശാസ്ത്രീയരീതികൾ അവ ലംബിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയും വേണം. ജൈവ കീടനാശിനിയുടെ ഉപയോഗം വ്യാപകമാക്കണം. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിക്കുകയും വേണം. കൃഷിയിട ത്തിന്റെ ഘടനയിൽ മാറ്റം വരുത്തുന്നത് കുറ്റകരമാക്കണം. നിലം നിക ത്തുന്നതും തണ്ണീർത്തടങ്ങളും നീരൊഴുക്കും ഇല്ലാതാക്കുന്നതും നിരോധിക്കണം. 

കേരളീയരുടെ ആഹാരരീതിയിൽ മാറ്റം വരുത്തിയാൽ ഭക്ഷ്യോത്പ ാദനത്തിലെ കുറവിനും നെല്ലുത്പാദനത്തിലെ കുറവിനും ഒട്ടു പരി ഹാരമാകും എന്നു ചിലർ പറയുന്നു. നെല്ലിനു പകരം മറ്റെന്തെങ്കിലും മറ്റെവിടെയെങ്കിലും ഉത്പാദിപ്പിച്ചില്ലെങ്കിൽ എന്തുചെയ്യും? കാർഷിക വൃത്തി ആദായകരവും അന്തസ്സുള്ളതുമായി മാറിയാൽ ഈ മേഖല യിലേക്കു കൂടുതൽ ആളുകൾ കടന്നുവരും. ലോകത്തെ ഊട്ടുന്നത് കർഷകരാണ്. അവർക്കു മാന്യമായി ജീവിക്കാനുള്ള സഹചര്യം ഒരു ക്കേണ്ടതാണ്.

ദേഹാദ്ധ്വാനം മാന്യമല്ലെന്ന ധാരണയാണ് ചെറുപ്പക്കാരെ കൃഷിയി ടത്തിൽനിന്നും അകറ്റിനിർത്തിയിരിക്കുന്നത്. വെള്ളക്കോളർ ഉദ്യോഗ ത്തേക്കാൾ മാനസികോല്ലാസം നൽകുന്നതും വരുമാനം നല്കുന്ന തുമാണ് കാർഷികവൃത്തി. ഈ ചിന്ത ഇപ്പോൾ ചെറുപ്പക്കാരിലേക്കു പടർന്നുതുടങ്ങിയിട്ടുണ്ട്.

കേരളത്തിലെ കാർഷികമേഖലയുടെ നിർജ്ജീവാവസ്ഥ ഇങ്ങനെ തുടർന്നാൽ വിഷലിപ്തവും മലിനമായതുമായ ഭക്ഷ്യവിഭവങ്ങൾ വൻവി ലയ്ക്കു വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥ തുടരേണ്ടിവരും. തമിഴ്നാ ടിന്റെയും കർണ്ണാടകത്തിന്റെ ഭീഷണിക്കും വെല്ലുവിളിക്കും മുന്നിൽ നാം കൈയുംകെട്ടി നില്ക്കേണ്ടിവരും. അവരുടെ ബന്ദിനായുള്ള ആഹ്വാ നത്തിനെ ഭയപ്പാടോടെ കാത്തിരിക്കണം. ഇതു മനസ്സിലാക്കി കാർഷി കമേഖലയോടുള്ള സർക്കാരിന്റെയും സമൂഹത്തിന്റെയും മനോഭാവം തിരുത്തിയേ തീരൂ. നമ്മുടെ കാർഷികമേഖയെ പുനരുജ്ജീവിപ്പിക്കണം. അതു നമ്മുടെ നിലനില്പിന് അത്യാവശ്യമാണ്.

Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !