Essay on Violence against Women in Malayalam Language

Admin
1

Essay on Violence against Women in Malayalam Language: In this article we are providing സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും സമൂഹവും ഉപന്യാസം for Student.

Essay on Violence against Women in Malayalam Language

ഐക്യരാഷ്ട്ര സംഘടന 1975 അന്താരാഷ്ട്ര വനിതാവർഷമായി കൊണ്ടാ ടുകയുണ്ടായി. ലോകമെമ്പാടുമുള്ള വനിതകളുടെ പ്രശ്നങ്ങളിലേക്കു പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുകയായിരുന്നു ലക്ഷ്യം. മിക്ക രാജ്യങ്ങളിലും ജനസംഖ്യയിൽ പകുതിയോളം സ്ത്രീകളാണ്. എങ്കിലും ലോകത്തു പലേടത്തും സ്ത്രീകൾ ഇന്നും അവഗണിക്കപ്പെടുന്നവ രായും അടിച്ചമർത്തപ്പെട്ടവരായും നിലകൊള്ളുന്നു. ചിലയിടങ്ങളിൽ അവർക്കു വോട്ടവകാശംപോലും നിഷേധിച്ചിരിക്കുന്നു. മറ്റിടങ്ങളിൽ ഇന്നും കന്നുകാലികളെപ്പോലെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്നു. 

ഇന്ത്യയിൽ സ്ത്രീയുടെ നിലയെന്താണ്? അവൾക്ക് അർഹമായ ആദരവും അവകാശങ്ങളും ലഭിക്കുന്നുണ്ടോ? അവൾ സുരക്ഷിതയാ ണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഇന്നു നമ്മുടെ വാർത്താ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വർത്തമാനകാല സംഭവങ്ങളും വാർത്ത കളും നല്കുന്നുണ്ട്. ഡൽഹിയിലെ പെൺകുട്ടിയുടെ ദുരന്തവും ഇല് കേരളത്തിൽ ട്രെയിനിൽവച്ച് ജീവഹാനി നേരിട്ട പെൺകുട്ടിയുടെ അനുഭവവും എല്ലാം ഇതിന് ഉദാഹരണമാണ്. സമൂഹം ഇത്രമാത്രം പുരോഗമിക്കുന്നതിനുമുമ്പു പ്രാചീന ഭാരതത്തിൽ സ്ത്രീക്കു മഹനീ യമായ സ്ഥാനം സമൂഹം നല്കിയിരുന്നു. അവരെ ദേവതകളായി കണ്ട് ആരാധിച്ചിരുന്നു. അക്കാലത്ത് ഇവിടെ പണ്ഡിതകളും കവയിത്രി കളും ശക്തരായ സ്ത്രീ ഭരണാധികാരികളുമുണ്ടായിരുന്നു. 

സ്ത്രീക്കു ശക്തിയുടെയും അമ്മയുടെയും വിദ്യയുടെയും കല് യുടെയും സ്ഥാനം നല്കി ആരാധിച്ചിരുന്നു. അതുകൊണ്ടാണല്ലോ ഗംഗയെയും ഭൂമിയെയും വിദ്യയെയും കലയെയും ദേവതമാരായി ആരാധിച്ചത്. എന്നാൽ സമൂഹം പുരോഗമിച്ചതോടെ ആ നിലയ്ക്ക മാറ്റം വന്നുതുടങ്ങി. സ്ത്രീകൾ അടിമകളും പുരുഷന്റെ കളിപ്പാട്ടങ്ങ ളുമായി അധഃപതിച്ചു. ശൈശവവിവാഹവും സതിയുമൊക്കെ ശക്ത മായി. വിധവയായി നിശബ്ദം ജീവിതം ഹോമിച്ച് അവർ കഴിഞ്ഞു കൂടി. ബ്രിട്ടീഷുകാർ ഇന്ത്യയിലേക്കു വരുമ്പോൾ ഇന്ത്യൻ സ്ത്രീത്വത്തിന്റ അവസ്ഥ ഇതായിരുന്നു. ഈ അനീതികൾക്കെതിരെ രാജാറാം മോഹൻ റോയും മറ്റും നടത്തിയ പോരാട്ടങ്ങളാണ് സ്ത്രീയുടെ സ്വാതന്ത്ര്യ ത്തിനുള്ള ആദ്യ വഴിതുറന്നത്.

സ്വാതന്ത്ര്യസമരത്തിന്റെ ആവേശമാണ് സ്ത്രീവിമോചന പ്രസ്ഥാന ത്തിനു തുടക്കം കുറിച്ചത്. ഗാന്ധിജിയുടെ സമരാഹ്വാനവും സമരായു ധങ്ങളും സ്ത്രീകളെ ഇതിലേക്കു കൂടുതൽ ആകർഷിച്ചു. അക്രമര ഹിതമായ സമരമുറയായിരുന്നു ഗാന്ധിയുടേത്. സത്യഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ ശക്തമായ സമരായുധം. ഈ സമരായുധം സ്ത്രീ കൾക്കും ഏറെ പ്രിയപ്പെട്ടതായി.

സ്വാതന്ത്ര്യസമര പ്രസ്ഥാനം അങ്ങനെ സ്ത്രീ സ്വാതന്ത്ര്യത്തിനുള്ള പ്രസ്ഥാനം കൂടിയായിമാറി. അതോടെ സ്ത്രീകളുടെ മോചനത്തിനും സാമൂഹികരംഗത്ത് മാന്യത കൈവരിക്കുന്നതിനും മറ്റൊരു സമര പ്രസ്ഥാനം വേണ്ടിവന്നില്ല. സ്വാതന്ത്ര്യപ്രാപ്തിയോടെ സ്ത്രീകൾക്കു കുടുംബത്തിലും ജീവിതത്തിലും സമൂഹത്തിലും ഉന്നതമായ സ്ഥാന വും മാന്യതയും ലഭ്യമായിത്തുടങ്ങി. സരോജിനി നായിഡുവിനെ പോലുള്ളവർ ഭാരതത്തിൽ ഉന്നതസ്ഥാനങ്ങളിൽ എത്തി. രാജ്കുമാരി കൗർ, വിജയലക്ഷ്മി പണ്ഡിറ്റ്, ഇന്ദിരാഗാന്ധി തുടങ്ങിയവർ ആ മുന്നേറ്റ ത്തിന്റെ മകുടോദാഹരണങ്ങളാണ്. 

ഇന്ന് സമൂഹത്തിൽ ഉന്നതസ്ഥാനങ്ങൾ പലതും സ്ത്രീകൾ അലങ്ക രിക്കുന്നുണ്ട്. പ്രധാനമന്ത്രിമുതൽ പ്യൂൺവരെയുള്ള ഏതു തസ്തിക യിലും സ്ത്രീക്കു സ്ഥാനമുണ്ട്. രാജ്യരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന സേനാവിഭാഗങ്ങൾ മുതൽ പോലീസ് സേനയിൽവരെ സ്ത്രീ സേവനമനു ഷ്ഠിക്കുന്നു. പുരുഷന്മാർക്കേ കഴിയുകയുള്ളൂ എന്നു കരുതി മാറ്റിവ ച്ചിരുന്ന എല്ലാ മേഖലയിലും സ്ത്രീകൾ ജോലിചെയ്യുന്നു. കലാരംഗത്തും കായികരംഗത്തും സ്ത്രീകൾ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. വിദ്യാ ഭ്യാസരംഗത്തു ശ്രദ്ധേയമായ വിജയം കൈവരിക്കുന്നതിലും മുൻനി രയിൽ അവർ ഉണ്ട്.

ചില മേഖലയിൽ സ്ത്രീകളോളം ശോഭിക്കാൻ പുരുഷനാകുകയില്ല. ആതുരശുശ്രൂഷാരംഗത്തു സ്ത്രീ കാട്ടുന്ന ആർദ്രതയും പരിചരണ വും പുരുഷന്മാർക്കില്ല. ഒരു അമ്മയുടെ സാന്ത്വനമാണ് രോഗിക്കു ഒരു സ്ത്രീ നേഴ്സ് പകർന്നു നൽകുന്നത്. ഈ മാതൃഭാവം അവൾക്കു തന്റെ അമ്മയിൽനിന്നു ജന്മനാൽ പകർന്നുകിട്ടുന്നതാണ്. അതു പോലെ അദ്ധ്യാപനരംഗത്തും സ്ത്രീകൾ സമർത്ഥമായി ശോഭിക്കുന്നു. നൃത്തം തുടങ്ങിയ കലാരംഗത്തും സ്ത്രീകൾ തന്നെയാണ് മുന്നിൽ. ഇവയൊക്കെ നല്ല പക്വതയും ക്ഷമാശീലവും ആവശ്യപ്പെടുന്ന മേഖല യാണ്. ഇങ്ങനെ നോക്കുമ്പോൾ സ്ത്രീകൾ പുരുഷന്മാരെക്കാൾ അനു ഗൃഹീതമായ ഗുണങ്ങളുള്ളവരാണെന്നു മനസ്സിലാക്കാം.

ഇതെല്ലാം ശരിയാണ്. പക്ഷേ, സ്ത്രീകളുടെ പൊതുവായ ഉന്നമന വും സ്വാതന്ത്ര്യവും ഇന്നും പരിപൂർണ്ണതയിൽ എത്തിയിട്ടില്ല എന്നതാണ് സത്യം. കുറെപ്പേർ തങ്ങളുടെ ജീവിതനിലവാരം വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ യിൽ സാക്ഷരതയുള്ള സ്ത്രീകൾ 70 ശതമാനത്തിനു താഴെയാണ്. പൊതുസ്ഥലത്തും ജോലിചെയ്യുന്നിടത്തും സ്ത്രീകളോടുള്ള അതി ക്രമങ്ങൾ ഇപ്പോൾ വളരെക്കൂടുതലാണ്. മാനഭംഗപ്പെടുന്ന സ്ത്രീക ളുടെ എണ്ണവും വാർത്തയും ദിനന്തോറും ഏറുന്നു. നേരം മയങ്ങിയാൽ സ്ത്രീ കൾക്കു നിർഭയമായി സഞ്ചരിക്കാൻപോലും പറ്റാത്ത സ്ഥിതി യാണ്. ട്രെയിനിലും ബസ്സിലും എന്തിനു സ്കൂളുകളിൽപോലും സ്ത്രീ കളും പെൺകുട്ടികളും സുരക്ഷിതരല്ല. ചോരക്കുഞ്ഞുങ്ങൾപോലും മാനഭംഗത്തിനും മരണത്തിനും വിധേയരാകുന്നു. പിതാവും, സഹോ ദരനും ഭർത്താവും കാമുകനും എല്ലാം ഇന്നു സ്ത്രീത്വത്തെ അപമാ നിക്കാനും കച്ചവടച്ചരക്കാക്കാനും മടികാണിക്കുന്നില്ല. മൃഗങ്ങൾ പോലും കാണിക്കാത്ത വൈകൃതങ്ങളാണ് മനുഷ്യൻ കാട്ടുന്നത്. നമ്മുടെ ധാർമ്മിക മൂല്യച്യുതിയാണ് ഇതിനെല്ലാം ഒരു കാരണം. മക്കളും മാതാ പിതാക്കളും കാത്തുസൂക്ഷിക്കേണ്ട ആദരപൂർവ്വമായ അകലം ഇന്നില്ല. മക്കൾക്കും അച്ഛനമ്മമാർക്കും സഹോദരീസഹോദരങ്ങൾക്കും ഒന്നിച്ചി രുന്നു പറയാനും കാണാനും കേൾക്കാനും പാടില്ലാത്തതെന്നുള്ള വിവേചനമൊന്നും ഇന്ന് ഇല്ലെന്നായിരിക്കുന്നു.

സ്ത്രീധനംമൂലമുള്ള അതിക്രമങ്ങൾ ഏറെയുണ്ട്. സ്ത്രീധനം ഇല്ലാ ത്തതുമൂലം വിവാഹത്തിനുപോലും ഭാഗ്യമില്ലാത്തവരും ഉണ്ട്. സ്ത്രീധ നത്തിന്റെ പേരിൽ അരങ്ങേറുന്ന കൊലപാതകങ്ങൾ ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ഒരു വാർത്തയല്ലാതായിരിക്കുന്നു.

സ്ത്രീപുരുഷസമത്വത്തെപ്പറ്റി ഗാന്ധിജിക്കു വ്യക്തമായ കാഴ്ചപ്പാ ടുകളുണ്ടായിരുന്നു. സ്ത്രീയും പുരുഷനും തുല്യമായ കഴിവുകളാൽ അനുഗൃഹീതരാണെന്ന് അദ്ദേഹം പറയുന്നു. രണ്ടുപേരും ഈശ്വര സൃഷ്ടിയിൽ സമന്മാരാണ്.സമത്വം എന്ന വാക്കിനു പരസ്പര ബഹു മാനം എന്നർത്ഥം മാത്രമേ ഇവിടെ കല്പിക്കേണ്ടതുള്ളൂ. ശാരീരികമായ വ്യത്യാസങ്ങൾ ഇരുവർക്കും ഉണ്ട്. പുരുഷന്മാർ ബലന്മാരാണ്. സ്ത്രീകൾ അങ്ങനെയല്ല. പുരുഷന്റെ പൂർണ്ണത സ്ത്രീയിലാണ്. ആ സങ്കല്പമാണ് വിവാഹത്തിലൂടെ സ്ഥാപിതമാകുന്നത്.

നിർഭാഗ്യവശാൽ നാം സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഓർത്തുപോകുന്നത് പാശ്ചാത്യസംസ്കാരവും അവരുടെ ജീവിത രീതികളുമാണ്. അവരുടെ കുടുംബബന്ധവും സാമൂഹിക ചുറ്റുപാടു മാണ്. നമ്മുടെ നാട്ടിൽ ആൺകുട്ടികൾക്കായാലും പെൺകുട്ടികൾക്കാ യാലും രക്ഷിതാക്കളോടുള്ള വിധേയത്വം അലംഘനീയമാണ്. അതു പോലെ ഭാര്യ, ഭർതൃബന്ധത്തിനുമുണ്ട് ഇങ്ങനെയൊരു ബാധ്യത. ഇത് നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ഇതാണ് നമ്മുടെ കുടുംബബന്ധത്തിന്റെ ആണിക്കല്ല്. പാശ്ചാത്യർക്ക് അങ്ങനെയൊരു ബാധ്യതയൊന്നും ഇല്ല. അതാണ് അവരുടെ കുടുംബ ത്തിന്റെയും ദാമ്പത്യത്തിന്റെയും തകർച്ചകൾക്കു കാരണം. വിവാഹ മോചനം അവിടെയൊരു വിഷയമേ അല്ല. ഇഷ്ടമുള്ളപ്പോൾ പോകാം, വരാം. ഈ സംസ്കാരത്തിനെ നാം അനുകരിക്കേണ്ടതില്ല. നമുക്കു നമ്മുടേതായ ജീവിതരീതിയും കുടുംബസമവാക്യങ്ങളുമുണ്ട്.

സ്ത്രീയെ കടന്നാക്രമിക്കാനും അപമാനിക്കാനുമുള്ള ശ്രമം ഇന്നു നമ്മുടെ സമൂഹത്തിൽ വളർന്നുവരികയാണ്. ഇന്റർനെറ്റിലൂടെ സ്ത്രീ കളെ അപകീർത്തിപ്പെടുത്തിയും അപമാനിച്ചും അവളെ സ്വാർത്ഥ താത്പര്യത്തിന്റെ വലയിൽ വീഴ്ത്താനും ശ്രമമുണ്ട്. പലതരം ചൂഷണ ത്തിനും വിധേയരാണ് നമ്മുടെ സ്ത്രീകൾ. പുരുഷന്മാർ മാത്രമല്ല ഇക്കാര്യത്തിൽ സ്ത്രീക്ക് ശത്ര, സ്ത്രീകളുമുണ്ട്. കൊച്ചുകുട്ടികളെ പലതരം പ്രലോഭനങ്ങളിലൂടെ തെറ്റായ വഴിയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന ലാഭക്കണ്ണുള്ളവരുമുണ്ട് നമുക്കിടയിൽ. 

വിദ്യാർത്ഥിനികളോടു മോശമായി പെരുമാറുന്ന സഹപാഠികളും വിദ്യാത്ഥിനികളെ അപമാനിക്കുന്ന അദ്ധ്യാപകരും ഇന്നു വാർത്തയ ല്ലാതായിരിക്കുന്നു. പെൺകുട്ടികളുള്ള മാതാപിതാക്കൾ നെഞ്ചുരക്ക ത്തോടെയാണ് മകൾ സ്കൂളിൽനിന്നും മടങ്ങിവരുന്നതും കാത്തിരി ക്കുന്നത്. കൊച്ചുകുട്ടികളെ ദ്രോഹിക്കുന്നതിന് ഒത്താശചെയ്യുന്ന മാനേ ജുമെന്റും അവരെ സംരക്ഷിക്കാൻ സന്നദ്ധരായി നിലക്കുന്ന രാഷ്ട്രീയ നേതൃത്വവും പോലീസും നമ്മുടെ പൊതുസമൂഹത്തിനു ആശങ്കയേറ്റി ക്കൊണ്ടിരിക്കുന്നു.

മൃഗങ്ങളിൽനിന്നും നമ്മെ വ്യത്യസ്തരാക്കുന്ന ചില പ്രത്യേകതക ളാണ് ഇവിടെ നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല ഈ അക്രമവും പെരുമാറ്റവും. ഇതു നിരുത്സാഹപ്പെടുത്തേണ്ടതാണ്. പ്രായപൂർത്തിയാകാത്തവന്റെ കുസൃ തികൾ എന്ന പരിഗണന ലഭിക്കുമെന്ന ധാരണയോടെ ഇത്തരം കുറ്റ കൃത്യങ്ങൾക്കു പുറപ്പെടുന്നവരെ നിരുത്സാഹപ്പെടുത്താൻ നിയമം കർശനമാക്കണം. 

സ്ത്രീയുടെ രക്ഷയ്ക്ക് രാജ്യവും സമൂഹവും നിയമസംവിധാനങ്ങ ളും ജാഗരൂകമായേ പറ്റൂ. ഇവിടെ നമ്മുടെ വേദങ്ങളിൽനിന്നും മുഴ ങ്ങുന്ന ഒരു മന്ത്രസാരം ഓർമ്മവരികയാണ് : “എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നോ അവിടെ ദേവതകൾ പ്രസാദിക്കും. എവിടെ അവർ നിന്ദിക്കപ്പെടുന്നാ അവിടെയുള്ള സകല പ്രവർത്തനങ്ങളും നിഷ്ഫല മായിത്തീരുന്നു.' 

Post a Comment

1Comments
Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !