Essay on Importance of Forest Conservation in Malayalam: "വനസംരക്ഷണത്തിന്റെ പ്രാധാന്യം ഉപന്യാസം," "Vana Samrakshanam Upanyasam in Malayalam."
Essay on Importance of Forest Conservation in Malayalam Language: In this article we are providing "വനസംരക്ഷണത്തിന്റെ പ്രാധാന്യം ഉപന്യാസം," "Vana Samrakshanam Upanyasam in Malayalam" for Student.
Malayalam Essay on "Importance of Forest Conservation", "Vana Samrakshanam Upanyasam" for Student
ആദിമ മനുഷ്യന്റെ ജന്മഭൂമിയാണ് കാട്. അവിടെനിന്നും മനുഷ്യൻ ക്രമേണ പുരോഗതിയിലേക്കു പ്രയാണമാരംഭിച്ചു. പ്രാചീനഭാരതത്തിന്റെ വിദ്യാകേന്ദ്രങ്ങളായിരുന്നു വനങ്ങൾ. നമ്മുടെ സംസ്കാരത്തിന്റെ ഈറ്റി ല്ലവും ഇതുതന്നെയായിരുന്നു. വേദങ്ങൾ രചിച്ച മുനിമാരുടെ ധ്യാന കേന്ദ്രമായിരുന്നു വനതലങ്ങൾ. പക്ഷേ, കാട്ടിൽനിന്നും പുറത്തേക്കുവന്ന മനുഷ്യൻ കാടു വെട്ടിനശിപ്പിക്കാനാരംഭിച്ചു. അതോടെ കൃഷിക്കും വാസസ്ഥലങ്ങൾക്കുംവേണ്ടി കാടുകൾ നാടുകളായിമാറി. പിന്നീട് വന നശീകരണം ഒരു ഫാഷനായി. സാമുദായിക സംഘടനകളുടെയും രാഷ്ട്രീയക്കാരുടെയും വനം മാഫിയകളുടെയും ഒത്താശയോടെ വന ങ്ങൾ വെട്ടിത്തെളിച്ചു കുടിയേറ്റവും തുടങ്ങി. സമ്പത്തിനുവേണ്ടി വന വിഭവങ്ങളുടെ ചൂഷണവും വർദ്ധിച്ചു. അതൊരു മഹാവിപത്തിന്റെ ആരംഭമായിരുന്നു.
കാടിനെയും വൃക്ഷങ്ങളെയും സഹജരായും ദേവതകളായും കണ്ട് സ്നേഹിച്ചിരുന്നവരാണ് നമ്മുടെ പൂർവ്വികർ. അഭിജ്ഞാന ശാകുന്ത ളത്തിൽ ശകുന്തളയ്ക്ക് ആടയാഭരണങ്ങൾ നല്കുന്ന മരങ്ങളെയും ഭർത്തസവിധത്തിലേക്കു യാത്രയാകുന്ന അവളോട് തന്റെ സഹജരായ വൃക്ഷങ്ങളോടു യാത്ര ചോദിക്കാൻ താതകണ്വൻ ആവശ്യപ്പെടുന്നതും അവൾ അങ്ങനെ ചെയ്യുന്നതും കാണാം.
കാടിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യർ ഇന്നുമുണ്ട്. ആദിവാസി എന്ന ഈ വിഭാഗങ്ങൾ വനത്തിനെ മാതൃതുല്യം ആരാധി ക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു. എന്നാൽ വനനശീകരണം അവരുടെ ജീവിക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമായി മാറിയിരിക്കുന്നു. അവർ ജീവനോപാധികളായി കരുതിയിരുന്ന വിഭ വങ്ങൾ കവർന്നെടുക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് അടുത്തകാലത്തുണ്ടായ ആദിവാസി സമരങ്ങൾക്കും പ്രതിഷേധങ്ങ ൾക്കും കാരണം എന്നുകൂടി മനസ്സിലാക്കണം.
നമ്മുടെ കാലാവസ്ഥയിലും പരിസ്ഥിതിയിലും നിർണ്ണായകമായ സ്ഥാനമാണ് വനങ്ങൾക്കുള്ളത്. മണ്ണിന്റെ ഫലഭൂയിഷ്ഠത സംരക്ഷി ക്കുന്നതിലും നദികളിലെ ജലസമ്പത്തു വർധിപ്പിക്കുന്നതിലും പരി പാലിക്കുന്നതിലും കാടുകൾക്കുള്ള പങ്ക് വളരെ വലുതാണ്. നമ്മുടെ പുഴകളുടെയെല്ലാം ഉത്ഭവകേന്ദ്രങ്ങൾ വനങ്ങളാൽ മൂടപ്പെട്ട മലക ളാണ് ഇലകളും വേരുകളും മറ്റും ചേർന്നു രൂപപ്പെടുന്ന പ്രതലങ്ങളാണ് ഈ നദികളുടെയെല്ലാം ജലസ്രോതസ്സുകൾ.
മരങ്ങൾ അന്തരീക്ഷത്തിന്റെ ഉഷ്ണം ശമിപ്പിക്കുന്നു. മണ്ണിൽ നിന്നും ജലം വലിച്ചെടുത്ത് ഇലകളിലൂടെ അന്തരീക്ഷത്തിലേക്കു ജല കണികകൾ പെയ്ത് അവ മണ്ണിലെ ജലാംശം നിലനിർത്തുകയും അന്തരീക്ഷത്തിന്റെ ദാഹം തീർക്കുകയും ചെയ്യുന്നു. മണ്ണാലിപ്പു തട യുന്നു എന്നുമാത്രമല്ല നമുക്കു ജീവവായു നല്കുന്നതും വനങ്ങളും സസ്യങ്ങളുമാണ്. പരിസ്ഥിതി മലിനീകരണത്തിന്റെ തോതു കുറയ്ക്ക ന്നതും അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവു നിയന്ത്രിക്കുന്നതും പൊടിപടലങ്ങളിൽനിന്നു രക്ഷനല്കുന്നതും വന ങ്ങളും സസ്യജാലങ്ങളുമാണ്. വനനശീകരണമെന്നാൽ മരങ്ങളുടെയും സസ്യജാലങ്ങളുടെയും നശീകരണംതന്നെയാണ്. കാരണം മരവും മറ്റു സസ്യ ങ്ങളും ചേർന്ന സമൂഹമാണല്ലോ വനം.
വനങ്ങൾ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും വലിയ പങ്ക് വഹി ക്കുന്നുണ്ട്. അവ കാറ്റിനെയും മേഘത്തയും തടഞ്ഞുനിർത്തി മഴ പെയ്യിക്കുന്നു. സൂര്യതാപത്തെ തടഞ്ഞുനിർത്തുന്ന വഴി ഭൂമിയുടെ ഉപരിതലത്തിൽനിന്നുള്ള ജലശോഷണം നിയന്ത്രിക്കുന്നു. അണക്കെ ട്ടുകളും മറ്റും നിർമ്മിച്ച് ഊർജ്ജ്വാത്പാദനവും വികസനവും ലക്ഷ്യ മിടുമ്പോൾ നശിക്കുന്നത് വനങ്ങാണ്. ജീവികൾക്കു പ്രാണവായുവും കുടിനീരും നല്കുന്ന വനം നശിക്കുമ്പോൾ പ്രപഞ്ചജീവിതത്തിന്റെ നിലനില്പ്പുതന്നെ ഇല്ലാതാകുകയാണ്.
നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് വനങ്ങൾ. പക്ഷി കൾതൊട്ടു ചെറുപുഴുക്കൾവരെ ഇവിടെ ജീവിക്കുന്നു. ഇവയെല്ലാം ഈ പ്രപഞ്ചത്തിലെ ആവാസവ്യവസ്ഥയിലെ കണ്ണികളാണ്. പ്രപഞ്ച ജീവിതത്തിന്റെ താളവുമായി പരസ്പരം ബന്ധിക്കപ്പെട്ടിട്ടുള്ള താണ് ഇവയെല്ലാം. മനുഷ്യന്റെ കടന്നുകയറ്റവും യജമാനത്തഭാവവും ചേർന്ന് ഈ കണ്ണികൾ തകർത്തുകൊണ്ടിരിക്കുകയാണ്. പ്രകൃതിയും മനുഷ്യ നും തമ്മിൽ കാത്തുസൂക്ഷിക്കേണ്ടതായ ഒരു പാരസ്പര്യമുണ്ട്.
ശുദ്ധവായു ഇല്ലാതെ ഒരു ജീവിക്കും ഭൂമിയിൽ ജീവിതം സാധ്യ മല്ല. വൃക്ഷങ്ങൾ ആഹാരം പാകംചെയ്യാനുപയോഗിക്കുന്നത് കാർബൺ ഡൈ ഓക്സൈഡാണ്. അവ പുറത്തേക്കുവിടുന്ന ഓക്സിജനാണ് നമ്മുടെ പ്രാണവായു. മരങ്ങൾ അതു നമുക്കു നല്കുന്നു. മനുഷ്യ നും വൃക്ഷങ്ങളും തമ്മിലുള്ള ഈ പാരസ്പര്യമാണ് ഇത്. എന്നാൽ വന നശീകരണത്തിലൂടെ ഇതെല്ലാം തകരുന്നു. മറ്റൊരുവിധത്തിൽ പറ ഞഞ്ഞാൽ വനനശീകരണം മനുഷ്യനെ ശ്വാസംമുട്ടിച്ചു കൊല്ലുവാനുള്ള ശ്രമമാണ്. അപ്പോൾ വനനശീകരണവും അതുവഴി കുടിവെള്ളം മുട്ടി ക്കുന്ന പുഴകളുടെ നശീകരണവും കൊലപാതക ശ്രമമായി രാഷ്ട്ര ങ്ങൾ കാണണം.
വനസംരക്ഷണ നിയമങ്ങൾ പലതുമുണ്ടെങ്കിലും വനം കയ്യേറ്റങ്ങളും വെട്ടിത്തെളിക്കലും നിർബാധം തുടരുകയാണ്. വനം കൊള്ളക്കാരും ഭരണകർത്താക്കളും രാഷ്ട്രീയപ്പാർട്ടികളും തമ്മിലുള്ള അവിശുദ്ധബ ന്ധം ഈ കൈയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.
സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ വനസമ്പത്തിന്റെ കാര്യത്തിൽ ഗണ്യമായ കുറവാണു വന്നിട്ടുള്ളത്. അന്നുണ്ടായിരുന്ന വനവിസ്ത തിയിൽ വളരെയേറെ നമുക്കു നഷ്ടമായിരിക്കുന്നു. 'വനം ഒരു വര മെന്നു കണ്ട് അതിനെ സംരക്ഷിക്കാൻ സമൂഹവും സർക്കാരും ലോക മെങ്ങുമുള്ള മനുഷ്യരും മുന്നോട്ടുവന്നില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തം ഘോരമായിരിക്കും.
വനങ്ങൾ ഇന്നത്തേക്കു മാത്രമുള്ളതല്ല. അത് എന്നത്തേക്കും വേണ്ടി നിക്കേണ്ടതാണ്. വരുംതലമുറയുടെ അവകാശമാണ് അത്. മരമി ല്ലെങ്കിൽ വനമില്ല. വനമില്ലെങ്കിൽ മഴയും വായുവും ജീവനുമില്ല. ഇത് തിരിച്ചറിഞ്ഞ് വനസംരക്ഷണത്തിനും മരങ്ങൾ നട്ടുപിടിപ്പിക്കാനും തലമുറ വ്യത്യാസമില്ലാതെ എല്ലാവരും മുന്നോട്ടുവരേണ്ട കാലം അതിക്ര മിച്ചിരിക്കുന്നു. അതു പ്രപഞ്ചജീവിതത്തിന്റെ സുസ്ഥിരതയ്ക്ക് അനി വാര്യമാണ്.
COMMENTS