Essay on Cricket in Malayalam Language : In this article, we are providing " ക്രിക്കറ്റും ഭാരതവും ഉപന്യാസം ", " ക്രിക്കറ്റ് ...
Essay on Cricket in Malayalam Language : In this article, we are providing "ക്രിക്കറ്റും ഭാരതവും ഉപന്യാസം", "ക്രിക്കറ്റ് ഉപന്യാസം" for Students.
Malayalam Essay on "Cricket", "ക്രിക്കറ്റും ഭാരതവും ഉപന്യാസം" for Students
ലോകത്തെ ഏറ്റവും ജനകീയമായ ഒരു വിനോദമാണ് ക്രിക്കറ്റ്. സിനിമ കഴിഞ്ഞാൽ അല്ലെങ്കിൽ സിനിമയെക്കാൾ പ്രായഭേദമില്ലാതെ ജനങ്ങൾ ഈ വിനോദത്തിനെ സ്നേഹിക്കുന്നു. ഇന്ത്യയിലും ഇതു തന്നെയാണ് അവസ്ഥ. ക്രിക്കറ്റുകളിയിലെ താരങ്ങളുടെ പേരുകളാണ് ഇപ്പോൾ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കുപോലും നല്കു ന്നത്. ക്രിക്കറ്റിലെ താരങ്ങൾക്കു പൊതുജനങ്ങളുടെ ഇടയിലുള്ള ആരാധനാമൂല്യം സർക്കാരുകൾക്കുപോലും കണ്ടില്ലെന്നു നടിക്കാൻ പറ്റുന്നില്ല. രാഷ്ട്രീയത്തിൽ സിനിമാക്കാരെപ്പോലെതന്നെ ക്രിക്കറ്റു കാരും ഇടംനേടുന്നതും ഈ ജനകീയതയാണ് കാരണം.
ഇംഗ്ലണ്ടിന്റെ ദേശീയ വിനോദമായിരുന്നു ക്രിക്കറ്റ്. ഇന്നത് ലോക ജനതയുടേതാണ്. ബ്രിട്ടീഷ് കോളനികളിലെല്ലാം ഈ വിനോദത്തിനു പ്രചാരം സിദ്ധിച്ചു. ഇന്ത്യയും കുറെക്കാലം അവരുടെ കോളനിയായിരു ന്നല്ലോ. എന്നുവച്ചാൽ ക്രിക്കറ്റുകളി ഭാരതത്തിൽ പ്രചരിക്കാൻ തുടങ്ങി യത് ബ്രിട്ടീഷുകാരുടെ കാലത്താണെന്നു സാരം. ഇക്കാലത്താണ് ഇന്ത്യയ്ക്കു സമർത്ഥരായ ഏതാനും ക്രിക്കറ്റ് താരങ്ങളെ ലഭിച്ചത്. രഞ്ജിത്ത് സിങ് ആണ് അതിൽ പ്രഥമഗണനീയൻ. ക്രിക്കറ്റുകളിയിലെ അദ്ദേഹത്തിന്റെ പ്രകടനം ബ്രിട്ടീഷുകാരെപ്പോലും വിസ്മയഭരിതരാക്കി. രഞ്ജി ട്രോഫി അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള താണ്.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ ക്രിക്കറ്റുകളി അതിവേഗം വളർന്നു. ഇന്നു ക്രിക്കറ്റ് കളിയിൽ ലോകരാഷ്ട്രങ്ങളിൽ മുൻനിരയി ലാണ് നമ്മുടെ സ്ഥാനം. പല ഏകദിന മത്സരത്തിലും ലോകചാമ്പ്യന്മാ രാണ് നാം. ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും കളിയും ലോകത്തിൽ പ്രഥമസ്ഥാനത്തുതന്നെയുണ്ട്.
ഇന്ത്യ ക്രിക്കറ്റ് ലോകത്തിനു സമർത്ഥരായ താരപ്രതിഭകളെ സംഭാ വന ചെയ്തിട്ടുണ്ട്. വിജയ് മർച്ചന്റ്, ബേഡി, ചന്ദ്രശേഖർ, ഗവാസ്കർ, വെൻസർക്കർ, കപിൽദേവ്, അസറുദ്ദീൻ തുടങ്ങി സച്ചിൻ ടെൻഡുൽ ക്കർവരെ നീളുന്നു ആ പ്രതിഭകളുടെ പട്ടിക. സുനിൽ ഗവാസ്കർ ലോകം മാന്റെ റിക്കാർഡ് അദ്ദേഹം ഭേദിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ ചൈതന്യത്തിന്റെ മുഖമായിരുന്നു ഗവാസ്കർ. കപിൽദേവ് മറ്റൊരു ഓൾ റൗണ്ടർ ലോകതാരമാണ്. ബൗളറായാണ് അദ്ദേഹം ക്രിക്കറ്റിൽ തുടങ്ങിയത്. പിന്നീട് അദ്ദേഹം താൻ അതിനെക്കാൾ നല്ലൊരു ബാറ്റ്സ് മാൻ കൂടിയാണെന്നു തെളിയിച്ചു. തോക്കുമെന്നു തോന്നിത്തുടങ്ങിയ കളികൾപോലും അദ്ദേഹത്തിനു തന്റെ മികവുകൊണ്ടു വിജയിപ്പി ക്കാൻ സാധിച്ചു. കളികളിലെ നിർണ്ണായകഘട്ടങ്ങളിലെല്ലാം കപിൽ ഒരു രക്ഷകനായി. മറ്റൊരു അനുഗൃഹീതനായ ബാറ്റ്സ്മാനായിരുന്നു അസ്ഹറുദ്ദീൻ. നല്ലൊരു ഫീൽഡർ കൂടിയായിരുന്ന അദ്ദേഹം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആയിരുന്നു.
ചെറുപ്പക്കാരെയും ക്രിക്കറ്റുപ്രേമികളെയും ഏറെ ആകർഷിക്കു കയും അവരുടെ ആരാധനാപാത്രമായി മാറുകയും ചെയ്ത താര മാണ് സച്ചിൻ ടെൻഡുൽക്കർ. ലോകക്രിക്കറ്റിന്റെ അത്ഭുതമാണ് അദ്ദേഹം. പ്രായഭേദമില്ലാതെ എല്ലാവർക്കും പ്രിയങ്കരനായ കളിക്കാ രനാണ് സച്ചിൻ. അദ്ദേഹം ക്രിക്കറ്റ് ലോകത്തു നേടിയ നേട്ടങ്ങൾ പലതും അത്ഭുതാവഹമാണ്. അദ്ദേഹത്തിന്റെ ഈ നേട്ടത്തിലൂടെ നമ്മുടെ ക്രിക്കറ്റുലോകംമാത്രമല്ല രാജ്യംപോലും ലോകത്തിന്റെ ആദര വിന് അർഹമായി. ധോണിയും ദ്രാവിഡും ഗാംഗുലിയും ഹർഭജനും അനിൽ കുബ്ബയും ഒക്കെ നമ്മുടെ ക്രിക്കറ്റ് ചരിത്രത്തിലെ മിന്നും താരങ്ങളാണ്.
ക്രിക്കറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു ലോബിയുടെയും വൻകിടവ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും കൈയിലാണ് ക്രിക്കറ്റ് ഇന്ന്. ഈ ദൂഷിതവലയത്തിന്റെ സഹയാത്രികരാണ് ക്രിക്ക റ്റിനെയും കളിക്കാരെയും നിയന്ത്രിക്കുന്നതും അവയുടെ ഭാവി നിർ ണ്ണയിക്കുന്നതും. വാതുവയ്പും കോഴയും മറ്റുമായി നമ്മുടെ ക്രിക്കറ്റു രംഗത്തിന്റെ അന്തസ്സു നഷ്ടമായിരിക്കുകയാണ്. ഇതു നമ്മുടെ കളി ക്കാരുടെ മനോവീര്യത്തെയും കാര്യക്ഷമതയെയും ബാധിക്കുന്നതായി കാണുന്നു. അനാവശ്യമായ വിവാദങ്ങളും ക്രിക്കറ്റിലെ രാഷ്ട്രീയക്കാ രുടെയും ലാഭക്കൊതിയരായ വ്യവസായപ്രമുഖരുടെയും ഇടപെടലും നേതൃത്വവും നമ്മുടെ അഭിമാനമായ ഈ കളിയുടെ ശോഭ കെടുത്തു കയാണ്.
ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിനായുള്ള വടംവലിയും തർക്കങ്ങളും പരിഹരിക്കാൻ കോടതിയുടെ ഇടപെടലും വിധിയുംവരെ വേണ്ടി വരുന്ന സാഹചര്യമാണിപ്പോൾ ഉള്ളത്. ക്രിക്കറ്റിന്റെ ഉന്നതമായ സ്ഥാനത്ത് നിയമവിരുദ്ധമായും കുറുക്കുവഴിയിലൂടെയും കയറിപ്പറ്റിയവരെ കോടതിതന്നെ പുറത്താക്കുന്ന കാഴ്ചയും സാധാരണമാണ്. ഈ സാഹ ചര്യം ഒഴിവാക്കേണ്ടതുണ്ട്. അഴിമതിക്കാരുടെ കൈയിൽനിന്നും ക്രിക്ക റ്റിനെ മോചിപ്പിക്കണം. അഴിമതിയും ധൂർത്തും വ്യാപാരവും തുടച്ചു നീക്കി കളിയുടെ പിന്നിലെ കളികൾ ഇല്ലാതാക്കേണ്ടത് നമ്മുടെ ക്രിക്കറ്റിന്റെ നല്ല ഭാവിക്കു കൂടിയേതീരൂ.
കഴിവും പ്രതിഭയുമാണ് ക്രിക്കറ്റ് ലോകത്തിനു വേണ്ടത്. അക്കാ ര്യത്തിൽ നാം സമ്പന്നരാണ്. നമ്മുടെ കളിക്കാരിൽ ഏറിയകൂറും ചെറു പ്പക്കാരും പ്രതിഭാശാലികളും സമർത്ഥരുമാണ്. അതുകൊണ്ട് മഹ ത്തായ ഭാവി നമ്മുടെ ക്രിക്കറ്റിനുണ്ട്.
കൂടുതൽ ചെറുപ്പക്കാരെ ഈ രംഗത്തേക്കു വളർത്തിക്കൊണ്ടുവ രാൻ നാം പ്രയത്നിക്കേണ്ടതുണ്ട്. പ്രതിഭകളെ കണ്ടെത്തുന്നതിൽ ജാതി, പ്രദേശം, സ്വാധീനം, രാഷ്ട്രീയം, സമ്പത്ത് എന്നിവ പരിഗണിക്ക രുത്. കഴിവുള്ളവർക്ക് അവസരങ്ങൾ നല്കണം. അതിനു കൂടുതൽ പ്രദർശന മത്സരങ്ങൾ സംഘടിപ്പിക്കണം. അവിടെനിന്നും പ്രതിഭകളെ കണ്ടെത്താം. പഞ്ചായത്തുതലംതൊട്ട് സംസ്ഥാനതലംവരെ നീളുന്ന ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കണം. ക്രിക്കറ്റിലെ പ്രതിഭകളെ കണ്ട് ത്താനും പ്രോത്സാഹിപ്പിക്കാനും ഇതുവഴി സാധിക്കും. സമർത്ഥരായ ചെറുപ്പക്കാർക്ക് ഇത് നല്ല അവസരവുമാകും. എന്തായാലും ക്രിക്കറ്റ് ഇന്ന് ഇന്ത്യയിൽ പ്രായഭേദമില്ലാതെ എല്ലാവരും ആസ്വദിക്കുന്ന ജന കീയ വിനോദമായി മാറിയിട്ടുണ്ട്. അതിന്റെ അന്തസ്സും കീർത്തിയും മാനവും അപമാനവും എല്ലാം രാജ്യത്തിന്റേതുകൂടിയാണെന്ന് ഓർക്കണം.
COMMENTS