Short Essay on Onam Festival in Malayalam: In this article we are providing ഓണം ഉപന്യാസം. Malayalam Essay on Onam Festival.
ഓണം ഉപന്യാസം Short Essay on Onam Festival in Malayalam
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസ ത്തിലെ തിരുവോണനാളിലാണ് ഓണം ആഘോഷിക്കുന്നത്. പണ്ടു കേരളം ഭരിച്ചിരുന്ന അസുരചക്രവർത്തിയായ മഹാബലി ഓണത്തിന് നാടുകാണാൻ വരുമെന്നാണ് സങ്കല്പം.
അത്തം മുതൽ പത്തുദിവസം ഓണം ആഘോഷിക്കുന്നു. ആ പത്തു ദിവസവും വീട്ടുമുറ്റത്തു പൂക്കളമിടുന്നു. ഓണദിവസം കുടുംബാംഗങ്ങ ളെല്ലാം ഒത്തുചേരുന്നു. മുതിർന്നവർ കുട്ടികൾക്ക് ഓണക്കോടി കൊടു ക്കുന്നു. വിഭവസമൃദ്ധമായ സദ്യയൊരുക്കി എല്ലാവരുമൊരുമിച്ച് കഴിക്കു ന്നു.
Read also : ഓണം അന്നും ഇന്നും ഉപന്യാസം
Read also : ഓണം അന്നും ഇന്നും ഉപന്യാസം
ആബാലവൃദ്ധം ജനങ്ങളും പ്രായഭേദമനുസരിച്ച് ഓരോരോകളി കളിൽ ഏർപ്പെടുന്നു. പുലികളി, തുമ്പിതുള്ളൽ, തിരുവാതിരകളി, പന്തു കളി, വള്ളംകളി മുതലായവയാണ് ഓണക്കാലത്തെവിനോദങ്ങൾ. ഓണ ക്കാലം കേരളത്തിന് അധികം കിട്ടിയ വസന്തമെന്നുപറയുന്നു. ഓണ വെയിലും ഓണനിലാവും പ്രസിദ്ധമാണ്. ഊഞ്ഞാലാട്ടം കുട്ടികളുടെയും മുതിർന്നവരുടെയും ഒരു വിനോദമാണ്.
നാനാത്വത്തിൽ ഏകത്വം ദർശിക്കാൻ കഴിയുന്നത് ഓണത്തിനാണ്. കാർഷികവിഭവങ്ങൾ മുതൽ വിലകൂടിയ സമ്മാനങ്ങൾ വരെ ജനങ്ങൾ കൈമാറുന്നു. ഓണത്തെക്കുറിച്ച് ധാരാളം ചൊല്ലുകളുണ്ട്. “കാണം വിറ്റും ഓണമുണ്ണണം' എന്നത് അതിൽ പ്രധാനമാണ്. ഉപ്പേരിയും പപ്പടവും പായസവുമൊക്കെയായി ഓണമുണ്ണാൻ ലോകത്തെവിടെയായാലും മല യാളി കാത്തിരിക്കും.
0 comments: