Malayalam Essay on "Children's Day", "Sisudinam", "ശിശുദിനം ഉപന്യാസം", ആണ്ടുതോറും നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണത്. കുട്ടികളദ്ദേഹത്തെ ചാച്ചാജി എന്ന ഓമനപ്പേരിലാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന് കുട്ടികളേയും വളരെ ഇഷ്ടമായിരുന്നു. ശിശുദിനത്തോടനുബന്ധിച്ച് വിവിധപരിപാടികൾ നടത്താറുണ്ട്. കുട്ടികളുടെ റാലികൾ, സെമിനാറുകൾ, ചർച്ചകൾ എന്നിവയെല്ലാം അതിൽപെടുന്നു. കുട്ടികളുടെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തു ന്നതിന് ഈ ദിനം ഉപയോഗിക്കുന്നു. കുട്ടികളെ സ്നേഹിക്കാനും ലാളി ക്കാനും വേണ്ടിയാണ് ശിശുദിനമെന്നപേരിൽ ഈ ആഘോഷങ്ങളൊക്കെ നടത്തുന്നത്.
Essay on Children's Day in Malayalam : In this article, we are providing ശിശുദിനം ഉപന്യാസം for students. Sisudinam Malayalam Essay.
Malayalam Essay on "Children's Day", "Sisudinam", "ശിശുദിനം ഉപന്യാസം"
ആണ്ടുതോറും നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണത്. കുട്ടികളദ്ദേഹത്തെ ചാച്ചാജി എന്ന ഓമനപ്പേരിലാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന് കുട്ടികളേയും വളരെ ഇഷ്ടമായിരുന്നു.
Read also : ഓണം ഉപന്യാസം Short Essay on Onam Festival in Malayalam
Read also : ഓണം ഉപന്യാസം Short Essay on Onam Festival in Malayalam
ശിശുദിനത്തോടനുബന്ധിച്ച് വിവിധപരിപാടികൾ നടത്താറുണ്ട്. കുട്ടികളുടെ റാലികൾ, സെമിനാറുകൾ, ചർച്ചകൾ എന്നിവയെല്ലാം അതിൽപെടുന്നു. കുട്ടികളുടെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തു ന്നതിന് ഈ ദിനം ഉപയോഗിക്കുന്നു. കുട്ടികളെ സ്നേഹിക്കാനും ലാളി ക്കാനും വേണ്ടിയാണ് ശിശുദിനമെന്നപേരിൽ ഈ ആഘോഷങ്ങളൊക്കെ നടത്തുന്നത്.
Read also : വിദ്യാർത്ഥികളും അച്ചടക്കവും ഉപന്യാസം
Read also : വിദ്യാർത്ഥികളും അച്ചടക്കവും ഉപന്യാസം
വെറും ഒരു ചടങ്ങ് എന്നീ രീതിയിലാണ് ഇത് ഇന്നുനടത്തപ്പെടു ന്നത്. നാളത്തെ പൗരന്മാരായി വളർന്നുവരേണ്ട കുട്ടികൾക്ക് ദേശീയ ബോധം വളർത്താൻ ഈ ദിനം ഉപകരിക്കുന്നു. നമ്മുടെ നാട്ടിൽ ദുരിതമ നുഭവിക്കുന്ന അനവധി കുട്ടികളുണ്ട്. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവരും ബാലവേല ചെയ്യേണ്ടിവരുന്നവരും കുട്ടിക ളുടെ ഇടയിലുണ്ട്. അനാഥരായ കുട്ടികളുടെ എണ്ണവും കുറവല്ല.
Read also : Short Essay on Forest Conservation in Malayalam Language
Read also : Short Essay on Forest Conservation in Malayalam Language
ശിശുസംരക്ഷണം, പോഷകാഹാരം, പ്രാഥമിക വിദ്യാഭ്യാസം എന്നി വയെല്ലാം കുട്ടികൾക്കു നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പലർക്കുമതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കുട്ടികളെക്കൊണ്ട് ഭിക്ഷാടനംചെയ്യിക്കുന്ന വരും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. അടുത്തകാലത്തായി ബാലപീഡനങ്ങളും വർദ്ധിച്ചുതുടങ്ങിയിട്ടുണ്ട്. ഈ കാടത്തങ്ങൾക്കെല്ലാമെതിരെ ജനമനഃസാക്ഷിയെ ഉണർത്തുവാൻ ശിശു ദിനാഘോഷംകൊണ്ടു കഴിയണം.
Read also : Essay on Role of Media in Malayalam Language
Read also : Essay on Role of Media in Malayalam Language
കുട്ടികളെ സംരക്ഷിക്കുവാനും സ്നേഹിക്കുവാനും നാം സന്നദ്ധ രാകണം, ഒരുകുട്ടിപോലും നാഥനില്ലാതെ അലഞ്ഞുതിരിയാനിടവരരുത്. കുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം.
COMMENTS