വിദ്യാർത്ഥികളും അച്ചടക്കവും ഉപന്യാസം Students and discipline Essay in Malayalam: വിദ്യാർത്ഥികളായിരിക്കുമ്പോൾതന്നെ ഓരോരുത്തരും ആർജ്ജി ക്കേണ്ട ഒരുഗുണമാണ് അച്ചടക്കം. ലക്ഷ്യബോധമുള്ള ഒരു ജീവിതം കെട്ടി പ്പടുക്കുന്നതിനും ഒരുത്തമ പൗരനായി ജീവിക്കുന്നതിനും അച്ചടക്കം നമ്മെ സഹായിക്കുന്നു. അച്ചടക്കമെന്നുപറഞ്ഞാൽ ഒന്നും മിണ്ടാതെ കയ്യുംകെട്ടി ഇരിക്കണ മെന്നല്ല അർത്ഥം. ഏകാഗ്രത, സത്യസന്ധത, നീതിബോധം, സാഹോ ദര്യം എന്നിവയെല്ലാം അച്ചടക്കത്തിന്റെ ഭാഗമാണ്.
Students and discipline Essay in Malayalam: In this article we are providing വിദ്യാർത്ഥികളും അച്ചടക്കവും ഉപന്യാസം. Malayalam Essay on Students and discipline.
വിദ്യാർത്ഥികളും അച്ചടക്കവും ഉപന്യാസം Students and discipline Essay in Malayalam
വിദ്യാർത്ഥികളായിരിക്കുമ്പോൾതന്നെ ഓരോരുത്തരും ആർജ്ജി ക്കേണ്ട ഒരുഗുണമാണ് അച്ചടക്കം. ലക്ഷ്യബോധമുള്ള ഒരു ജീവിതം കെട്ടി പ്പടുക്കുന്നതിനും ഒരുത്തമ പൗരനായി ജീവിക്കുന്നതിനും അച്ചടക്കം നമ്മെ സഹായിക്കുന്നു.
അച്ചടക്കമെന്നുപറഞ്ഞാൽ ഒന്നും മിണ്ടാതെ കയ്യുംകെട്ടി ഇരിക്കണ മെന്നല്ല അർത്ഥം. ഏകാഗ്രത, സത്യസന്ധത, നീതിബോധം, സാഹോ ദര്യം എന്നിവയെല്ലാം അച്ചടക്കത്തിന്റെ ഭാഗമാണ്. മുതിർന്നവരെ ആദ രിക്കുകയും അവരുടെ വാക്കുകളനുസരിച്ച് പ്രവർത്തിക്കുകയും വേണം. ഗുരുജനങ്ങളേയും മാതാപിതാക്കളേയും ബഹുമാനിക്കുകയും അനുസ രിക്കുകയും വേണം.
അച്ചടക്കംകൊണ്ട് ജീവിതത്തിൽ വിജയം കൈവരിക്കാനാകൂ. എടു ത്തുചാട്ടം അപകടമാണ്. സാഹോദര്യത്തോടുകൂടി പെരുമാറണം. അച്ച ടക്കം അഭ്യസിക്കാൻ പറ്റിയത് വിദ്യാഭ്യാസകാലത്താണ്. മനുഷ്യൻ സമൂ ഹത്തിൽ പ്രവർത്തിക്കേണ്ടതെങ്ങനെയെന്ന് അവിടെവച്ച് ഓരോ കുട്ടിയും തിരിച്ചറിയും. അച്ചടക്കബോധമുള്ള ഒരു സമൂഹമാണ് നമുക്കാവശ്യം.
വിദ്യാർത്ഥികളിലിന്ന് അച്ചടക്കംകുറയുകയും അക്രമവാസന കൂടു കയുമാണ് ചെയ്യുന്നത്. നിസ്സാരകാര്യങ്ങൾക്കുപോലും കുട്ടികൾ സംഘ ടിതരായി അക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നതാണ് കാണുന്നത്. പല് രാഷ്ട്രീയപാർട്ടികൾക്കും വിദ്യാർത്ഥി സംഘടനകളുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ താല്പര്യം സംരക്ഷിക്കാനായി വിദ്യാർത്ഥികൾ അച്ചട ക്കരാഹിത്യം കാണിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. വിദ്യാർത്ഥിസമ രങ്ങളുടെ പേരിൽ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾക്ക് കൈയ്യും കണക്കു മില്ല. അതിന്റെ പേരിലുണ്ടാകുന്ന നാശനഷ്ടങ്ങളും കുറവല്ല. അസം തൃപ്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനേ അച്ചടക്കരാഹിത്യം ഉപ കരിക്കൂ.
ജാതിമതചിന്തകളോ രാഷ്ട്രീയവൈരാഗ്യമോ ഇല്ലാതെ വിദ്യാർ ത്ഥികൾ ഒറ്റക്കെട്ടായി നിലകൊള്ളണം. ഏതുകാര്യത്തിനിറങ്ങിത്തിരി ച്ചാലും അത് അച്ചടക്കത്തിന്റെ മാർഗ്ഗത്തിലൂടെയായിരിക്കണം. ഗാന്ധിജി കാട്ടിത്തന്ന അച്ചടക്കത്തിന്റെ മാതൃക വിസ്മരിക്കാനാവില്ല.
Useful essay മലയാളം, വളരെ നല്ലത് 👌 👍🏻 👍🏻
ReplyDelete