Essay on Role of Media in Malayalam: In This article, we are providing മാധ്യമങ്ങളുടെ പങ്ക് ഉപന്യാസം for students. Essay on Media in Malayalam: മാധ്യമങ്ങൾ സമൂഹത്തിന്റെ കണ്ണാടിയായിരിക്കണം. ഒരു ജനാധി പത്യരാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിപ്രായസ്വാതന്ത്ര്യം മൗലി കമായ ഒരവകാശമാണ്. പൗരന്മാർക്കുള്ള ഈ സ്വാതന്ത്ര്യം മാധ്യമ ങ്ങൾക്കുമുണ്ട്. അതുകൊണ്ടു തന്നെ അഭിപ്രായസ്വാതന്ത്യത്തിന്റെ അവിഭാജ്യഘടകമാണ് മാധ്യമസ്വാതന്ത്യം. സമൂഹത്തിലെ അഴിമതിയും അനീതിയും തുറന്നുകാട്ടുവാനും അതിന് എതിരായി പ്രവർത്തിക്കു വാനും മാധ്യമങ്ങൾക്കു കഴിയണം.
Essay on Role of Media in Malayalam: In This article, we are providing മാധ്യമങ്ങളുടെ പങ്ക് ഉപന്യാസം for students. Essay on Media in Malayalam
മാധ്യമധർമ്മത്തെക്കുറിച്ച് പല അഭിപ്രായവ്യത്യാസങ്ങളും ഉടലെടു ക്കുക സ്വാഭാവികമാണ്. ഓരോരുത്തരും തങ്ങളാഗ്രഹിക്കുന്ന വിധത്തി ലുള്ള വാർത്തകൾ വന്നില്ലെങ്കിൽ മാധ്യമങ്ങളെ പഴിചാരുന്നത് നിത്യ സംഭ വമായിട്ടുണ്ട്. മാധ്യമധർമ്മത്തെക്കുറിച്ച് ശരിയായ അറിവില്ലാത്തതാണ് മാധ്യമങ്ങൾക്കു നേരെയുള്ള അക്രമങ്ങൾക്കെല്ലാം കാരണം.
Read also: Mathrubhasha Malayalam Essay in Malayalam
Read also: Mathrubhasha Malayalam Essay in Malayalam
മാധ്യമങ്ങൾ സമൂഹത്തിന്റെ കണ്ണാടിയായിരിക്കണം. ഒരു ജനാധി പത്യരാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിപ്രായസ്വാതന്ത്ര്യം മൗലി കമായ ഒരവകാശമാണ്. പൗരന്മാർക്കുള്ള ഈ സ്വാതന്ത്ര്യം മാധ്യമ ങ്ങൾക്കുമുണ്ട്. അതുകൊണ്ടു തന്നെ അഭിപ്രായസ്വാതന്ത്യത്തിന്റെ അവിഭാജ്യഘടകമാണ് മാധ്യമസ്വാതന്ത്യം. സമൂഹത്തിലെ അഴിമതിയും അനീതിയും തുറന്നുകാട്ടുവാനും അതിന് എതിരായി പ്രവർത്തിക്കു വാനും മാധ്യമങ്ങൾക്കു കഴിയണം. ജനാധിപത്യവ്യവസ്ഥയ്ക്കഭീഷണി ഉയർത്തുന്ന ഉദ്യോഗസ്ഥരാഷ്ട്രീയകിമിനൽ കൂട്ടുകെട്ടുകൾ തുറന്നു കാട്ടുവാൻ മാധ്യമങ്ങൾക്കുമാത്രമേ കഴിയുകയുള്ളൂ. ആരുടെയെങ്കിലും സ്വാധീനത്തിനോ ഭീഷണിക്കോ വഴങ്ങി മാധ്യമപ്രവർത്തകർ തങ്ങളുടെ ചുമതലയിൽനിന്ന് ഒഴിഞ്ഞുമാറരുത്. സംഭവങ്ങളുടെ സാക്ഷികളുമായി മാധ്യമപ്രവർത്തകർ മാറേണ്ടിയിരിക്കുന്നു. അതിന് അവർ മാധ്യമധർമ്മം അറിഞ്ഞ് ആ പാതയിലൂടെ സഞ്ചരിക്കണം.
Read also: Malayalam Essay on "Water Conservation"
Read also: Malayalam Essay on "Water Conservation"
ഏതെങ്കിലും ഒരു വ്യക്തിയെ തേജോ വധം ചെയ്യുന്ന തി നു വേണ്ടിയോ, ഏതെങ്കിലും ഒരുപക്ഷം ചേരുന്നതിനുവേണ്ടിയോ മാധ്യമ പ്രവർത്തകർ സത്യത്തെ വളച്ചൊടിക്കരുത്. മാധ്യമസ്വാതന്ത്ര്യത്തിന് ചില പരിമിതികളും പരിധികളും ഉണ്ട്. അതു ലംഘിച്ചുകൊണ്ടുള്ള ഒരു പ്രവർത്തനവും ശരിയായിട്ടുള്ളതല്ല. സ്വാതന്ത്ര്യത്തിന്റെ തോത് വർദ്ധി ക്കുന്തോറും തങ്ങളുടെ ഉത്തരവാദിത്വം വർദ്ധിക്കുമെന്നകാര്യം ഉടമ സ്ഥരും റിപ്പോർട്ടർമാരും മറക്കരുത്. ചുരുക്കത്തിൽ മാധ്യമപ്രവർത്തകർ സമ്മർദ്ദങ്ങൾക്കോ ഭീഷണികൾക്കോവഴങ്ങാത്ത സത്യാന്വേഷികളായി രിക്കണം.
മാധ്യമപ്രവർത്തനരംഗത്ത് എന്നെന്നും അഭിമാനിക്കാവുന്ന ഒരു പാരമ്പര്യമാണ് നമ്മുടെ രാജ്യത്തുള്ളത്. ബ്രിട്ടീഷ് സർക്കാരിന്റെ ഭരണ കാലത്ത് അവരുടെ താല്പര്യങ്ങൾക്കെതിരായി നിലകൊണ്ടതിന്റെ പേരിൽ മികച്ച പത്രപ്രവർത്തകനായിരുന്ന ബാലഗംഗാധരതിലകനെ ബർമ്മയിലേക്കു നാടുകടത്തി. രാജഭരണകാലത്ത് തിരുവിതാംകൂർ ഭരണ കൂടം സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും അദ്ദേഹം നടത്തിയിരുന്ന പ്രതം കണ്ടുകെട്ടുകയും ചെയ്തു. അനീതിക്കും അഴി മ തിക്കും എതിരെ പട വാ ളു യർത്തിയ ഈ മഹാ ന്മാ രുടെ പ്രവർത്തനം അന്നത്തെ ഉദ്യോഗസ്ഥവൃന്ദത്തെ വിറപ്പിച്ചിരുന്നു. ജനങ്ങ ളിൽ മാധ്യമപ്രവർത്തനത്തെക്കുറിച്ച് ഒരവബോധമുണ്ടാക്കാൻ ഈ സംഭ വങ്ങൾക്കു കഴിഞ്ഞു.
Read also: Essay on rain water harvesting in Malayalam
Read also: Essay on rain water harvesting in Malayalam
ഭരണകൂടത്തെ അധികാരത്തിലെത്തിക്കാനും അവിടെ നിന്ന് താഴെയിറക്കാനും മാധ്യമങ്ങൾക്ക് ശക്തിയുണ്ട്. നമ്മുടെ സമൂഹത്തിൽ നടക്കുന്ന അനാശാസ്യപ്രവണതകളെ അപലപിക്കാൻ മാധ്യമങ്ങൾക്കു കഴിയണം. തുമ്പില്ലാതെപോകുന്ന കുറ്റകൃത്യങ്ങളും വെളിച്ചത്തുകൊണ്ടു വരാൻ മാധ്യമങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. അധികാരദുർവിനിയോഗത്തിനും അഴിമതിക്കും എതിരെ ഉറക്കെ സംസാരിക്കാൻ മാധ്യമങ്ങൾ തയ്യാറാവ ണം. മാധ്യമവാർത്തകളുടെ തീച്ചൂളയിൽ വെന്തെരിഞ്ഞ പല സ്ഥാനമാ നങ്ങളുടെയും ചരിത്രം നമുക്കറിവുള്ളതാണ്.
ഈയാംപാറ്റകളെപ്പോലെ ജന്മമെടുക്കുകയും മറ്റൊരു സുപ്രഭാത ത്തിൽ നാമാവശേഷമാകുകയും ചെയ്ത അനവധി മാധ്യമങ്ങളുടെ പഴ ങ്കഥ നമുക്കു പറയുവാനുണ്ട്. കാര്യങ്ങളെ യാഥാർത്ഥ്യബോധത്തോടെ കാണുവാനും സത്യസന്ധമായി റിപ്പോർട്ടുചെയ്യാനും കഴിയാതെവരു മ്പോൾ അത്തരം മാധ്യമങ്ങളെ ജനം പുറന്തള്ളും. പിടിച്ചുനിൽക്കാനാ കാതെ ഉടമസ്ഥർ സ്ഥാപനം പൂട്ടിപ്പോകേണ്ട സ്ഥിതി സംജാതമാകുന്നു. മാധ്യമപ്രവർത്തനം ഭാരിച്ച ഉത്തരവാദിത്വമുള്ള ഒരുപണിയാണ്. പല പ്പോഴും ഉടമസ്ഥരുടെയും ഭരണകക്ഷിയുടെയും സമ്മർദ്ദങ്ങൾക്കു വഴങ്ങേണ്ടതായ സാഹചര്യം മാധ്യമപ്രവർത്തകർക്കുണ്ടാകും. അപ്പോ ഴെല്ലാം തങ്ങളുടെ മൂല്യച്യുതി നഷ്ടപ്പെടാതിരിക്കാൻ മാധ്യമപ്രവർത്ത കർ ശ്രദ്ധിക്കേണ്ടതാണ്.
Read also: Malayalam Essay on Child labour / Balavela
Read also: Malayalam Essay on Child labour / Balavela
ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മാധ്യമങ്ങളെ തന്റെ വരു തിക്കുകീഴിൽ നിർത്താമെന്ന് വ്യാമോഹിക്കുന്നവരുണ്ട്. അതിനെതിരു നില്ക്കുന്ന മാധ്യമപ്രവർത്തകരെ ആക്രമിക്കാനും ഇക്കൂട്ടർ മടിക്കാറില്ല. ഇത്തരക്കാരെ കയ്യോടെ പിടിച്ച് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ട താണ്. എങ്കിൽ മാത്രമേ മാധ്യമപ്രവർത്തകന്റെ നഷ്ടപ്പെട്ട മനോവീര്യം വീണ്ടെടുക്കാൻ കഴിയുകയുള്ളൂ. മാധ്യമപ്രവർത്തകർക്ക് നിർഭയമായും സ്വതന്ത്രമായും തന്റെ കടമനിറവേറ്റാനുള്ള സാഹചര്യം ഒരുക്കിക്കൊടു ക്കേണ്ടതാണ്. തെറ്റുകൾ ചൂണ്ടിക്കാണിക്കാനും വിമർശിക്കാനും മാധ്യ മങ്ങൾക്കുള്ള സ്വാതന്ത്ര്യത്തെ നാം ഹനിക്കരുത്.
ഉടമസ്ഥന്റെയോ, രാഷ്ട്രീയക്കാരന്റെയോ സമ്മർദ്ദങ്ങൾക്കു വഴ ങ്ങാതെ, കൈക്കൂലി വാങ്ങാതെ സത്യസന്ധമായി കാര്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നവനാണ് ഒരു യഥാർത്ഥ മാധ്യമപ്രവർത്തകൻ. റിപ്പോർട്ടു ചെയ്യുന്നകാര്യത്തിന്റെ നിജസ്ഥിതി മാധ്യമപ്രവർത്തകർ അന്വേഷിച്ചറി യേണ്ടതാണ്. ശരിയെന്നു തോന്നുന്നവ പ്രസിദ്ധപ്പെടുത്താനും അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും മാധ്യപ്രവർത്തകർക്കു കഴിയണം. ലാഭേ ച്ഛയായിരിക്കരുത് മാധ്യമപ്രവർത്തനത്തിന്റെ ലക്ഷ്യം. പ്രചാരത്തിനും പ്രശസ്തിക്കും, ധനസമ്പാദനത്തിനും വേണ്ടി മാധ്യമങ്ങൾ പല മാർഗ്ഗ ങ്ങളും സ്വീകരിക്കാറുണ്ട്. വെറുംകേട്ടുകേൾവിയുടെ അടിസ്ഥാനത്തി ലുള്ള വാർത്തകൾനല്കാൻ പാടില്ല.
Read also: Nature Conservation Essay in Malayalam
Read also: Nature Conservation Essay in Malayalam
ആനുകാലിക സംഭവങ്ങൾക്ക് പ്രാധാന്യം നല്കുന്നതോടൊപ്പം വിജ്ഞാനകരങ്ങളായ വൈവിധ്യമുള്ള കാര്യങ്ങളും മാധ്യമങ്ങളിലുണ്ടാ യിരിക്കണം. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, വിനോദം, വാണിജ്യം, കായികം തുടങ്ങിയ പരിപാടികൾക്കും മാധ്യമങ്ങൾ പ്രാധാന്യം കല്പി ക്കണം. വ്യക്തിയേയും സമൂഹത്തേയും രാജ്യത്തേയും ഉന്നത സ്ഥിതി യിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിന് മാധ്യമങ്ങൾക്കുള്ള പങ്ക് വലു താണ്. തളരാതെ തകരാതെ ആ കടമനിർവ്വഹിക്കുന്നതിന് ഓരോമാധ്യമ പ്രവർത്തകനും കഴിയുമാറാകട്ടെ. അതിന് കേരളതലസ്ഥാനത്തു സ്ഥാപി ച്ചിരിക്കുന്ന നട്ടെല്ലു വളയ്ക്കാത്ത സ്വദേശാഭിമാനി പത്രാധിപരുടെ പ്രതിമ അവർക്കു പ്രചോദനമരുളട്ടെ.
COMMENTS