Wednesday, 20 May 2020

അഴിമതി എന്ന വിപത്ത് ഉപന്യാസം Essay on Corruption in Malayalam Language

Essay on Corruption in Malayalam Language: In this article, we are providing അഴിമതി എന്ന വിപത്ത് ഉപന്യാസം for students and teachers.
രാജ്യത്തെ സാധാരണജനങ്ങളുടെ ദാരിദ്യം ഇല്ലായ്മചെയ്യുകയെന്നതാണ് കുടുംബശ്രീ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനസർക്കാർ കേന്ദ്രഗവൺമെന്റിന്റെയും, ദേശീയകാർഷിക ഗ്രാമവികസന ബാങ്കിന്റെയും പങ്കാളിത്തത്തോടെ ആരംഭിച്ച പദ്ധതി യാണ് കുടുംബശ്രീ.

അഴിമതി എന്ന വിപത്ത് ഉപന്യാസം Essay on Corruption in Malayalam Language

Essay on Corruption in Malayalam Language
ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നു പേരുകേട്ടതാണ് നമ്മുടെ രാജ്യം. ഭാരതീയ സംസ്കാരവും പൈകൃതവും വിദേശീയരുടെ പ്രശം സയ്ക്ക് പാത്രീഭവിച്ചിട്ടുള്ളതാണ്. എന്നാൽ അടുത്തനാളുകളായി അഴിമ തിയുടെയും അരാജകത്വത്തിന്റെയും കൂത്തരങ്ങായി ഇവിടം മാറിയിരി ക്കുന്നു.
ദിവസംതോറും എത്രയെത്ര അഴിമതിക്കഥകളാണ് പുറത്തുവരു ന്നത്. ഉദ്യോഗസ്ഥർ മാത്രമല്ല ജനസേവകരായ ഭരണകർത്താക്കൾ പോലും അഴിമതിയിൽ മുങ്ങിനടക്കുന്ന കാഴ്ചകളാണ് നാം കാണുന്നത്. ഈ സ്ഥിതി തുടർന്നാൽ സാധാരണക്കാരായ പാവപ്പെട്ട ആളുകൾക്ക് ഇവിടെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥവരും.
എന്താണ് ഇത്രയേറെ അഴിമതി വർദ്ധിക്കുവാൻ കാരണം? അദ്ധ്വാ നിക്കാതെ എളുപ്പത്തിൽ കൂടുതൽ പണം നേടണമെന്നുള്ള ചിലരുടെ മോഹമാണ് ഒരു കാരണം. കാത്തുനിൽക്കാൻ ക്ഷമയില്ലാതെയും ബുദ്ധിമുട്ടില്ലാതെയും കാര്യം നേടണമെന്നുള്ള ചിലരുടെ താൽപര്യമാണ് മറ്റൊന്ന്. ജീവിതത്തിന്റെ ഏതുമേഖലയിൽ നോക്കിയാലും ഈ രണ്ടു കൂട്ടരേയും നമുക്ക് കാണാവുന്നതാണ്.
അഴിമതി ഏറ്റവുംകൂടുതൽ നടമാടുന്നത് ഉദ്യോഗസ്ഥതലത്തിലാണ്. സർക്കാരാഫീസുകളിൽ ചെന്നാൽ കൈക്കൂലി കൊടുത്തെങ്കിലേ കാര്യ ങ്ങൾ സാധിക്കൂ എന്ന തെറ്റായധാരണയാണ് ജനങ്ങൾക്കുള്ളത്. കൂടാതെ പെട്ടെന്നു കാര്യം സാധിച്ചുകിട്ടുന്നതിനുവേണ്ടി കൈക്കൂലി കൊടുക്കുന്ന വരും ഉണ്ട്. ലാഭകരമായ മറ്റൊരു അധികവരുമാനമായി കൈക്കൂലി ചോദിച്ചുവാങ്ങുന്ന ഉദ്യോഗസ്ഥരുമുണ്ട്. ഇത്തരക്കാരെ കയ്യോടെ പിടികൂടു ന്നതിനും ശിക്ഷിക്കുന്നതിനുംവേണ്ട സംവിധാനം നമ്മുടെ നാട്ടിലുണ്ട്. എന്നാൽ പലഅഴിമതിക്കഥകളും പിടിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം.
തട്ടിപ്പും വെട്ടിപ്പും നടത്തി അമിതലാഭം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന വ്യാപാരികളിൽ ചിലരും അഴിമതിക്കുകൂട്ടുനിൽക്കുന്നു. സാധനങ്ങൾ പൂഴ്ത്തിവച്ച് കൃത്രിമവിലക്കയറ്റം ഉണ്ടാക്കുക, മായംചേർത്ത സാധന ങ്ങൾ വില്പന നടത്തുക, അളവിലും തൂക്കത്തിലും വെട്ടിപ്പുനടത്തുക, ഉപയോഗശൂന്യമായ വസ്തുക്കൾ വിതരണം ചെയ്യുക ഇവയെല്ലാം അഴിമതിയാണ്.
പാലങ്ങൾ പണിയുന്നതിനും റോഡുകൾ നിർമ്മിക്കുന്നതിനും കരാർ എടുക്കുന്ന ചിലരും അതിന് ഒത്താശകൊടുക്കുന്ന ഉദ്യോഗസ്ഥരും അഴി മതി നടത്തിയതിന്റെ ഫലമായി നിർമ്മാണപ്രവർത്തനങ്ങൾ പലതും തകർന്നടിഞ്ഞ അനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വേണ്ടത്ര അള വിൽ സിമന്റും കമ്പിയും മറ്റും ഉപയോഗിക്കാതെ നിർമ്മാണപ്രവർത്തന ങ്ങൾ നടത്തുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വൻകിടക്കാ രായ ആളുകൾ പോലും വലിയ അഴിമതിക്കേസുകളിൽപെട്ടിട്ടുള്ള സംഭ വങ്ങളും കുറവൊന്നുമല്ല നമ്മുടെ നാട്ടിൽ. ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്തി ശിക്ഷിക്കുന്നതിന് വിജിലൻസ് കാര്യക്ഷമമായി പ്രവർത്തി ക്കുന്നു. പൊതുപ്രവർത്തകരുടെയും ഭരണകർത്താക്കളുടെയും അഴിമ തിയെക്കുറിച്ച് അന്വേഷിക്കുവാൻ ലോകായുക്തപോലുള്ള സംഘടനകൾ ഉണ്ട്. എന്നിട്ടും അഴിമതി ഇല്ലായ്മ ചെയ്യുന്നതിന് നമുക്ക് സാധിച്ചിട്ടില്ല. ഒരു മാറാരോഗംപോലെ ഇന്നും ആ മഹാവിപത്ത് ഇവിടെ നടമാടുന്നു.
അഴിമതി കണ്ടുകഴിഞ്ഞാൽ അതിനെതിരെ പ്രതികരിക്കുവാനും അധികാരികളെ അറിയിക്കുവാനും ജനങ്ങൾ തയ്യാറാവണം. അതോ ടൊപ്പം എന്തുവന്നാലും അഴിമതി നടത്തുകയില്ലെന്നും കൂട്ടുനിൽക്കുക യില്ലെന്നും ദൃഢനിശ്ചയം ചെയ്യണം.
അഴിമതിയെ ഇല്ലായ്മചെയ്യാൻ നമ്മുടെ രാജ്യത്ത് പലസംവിധാന ങ്ങളുമുണ്ട്. അത് ഫലപ്രദമായി നടപ്പിലാക്കിയാൽ മതി. അതുശരിയായി നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുവാൻ പൊതുജനങ്ങൾക്കും ബാദ്ധ്യ തയുണ്ട്. നിയമവകുപ്പിനോടൊപ്പം പൊതുജനങ്ങളുടെ സഹകരണവും അഴിമതി നിർമ്മാർജ്ജനത്തിന് അത്യാവശ്യമാണ്.

SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: