Thursday, 29 April 2021

Malayalam Essay on "Development of Tourism in Kerala", "കേരളത്തിലെ ടൂറിസം വികസനം ഉപന്യാസം"

Essay on Development of Tourism in Kerala in Malayalam Language : in this article, we are providing കേരളത്തിലെ ടൂറിസം വികസനം ഉപന്യാസം കേരളത്തിലെ ടൂറിസം സാധ്യതകള് ഉപന്യാസം.

Malayalam Essay on "Development of Tourism in Kerala", "കേരളത്തിലെ ടൂറിസം വികസനം ഉപന്യാസം"

കേരളം പ്രകൃതിഭംഗികൊണ്ടു സമ്പന്നമാണ്. നമ്മുടെ നദികളും വന ങ്ങളും മലകളും കടലോരവും വൈവിദ്ധ്യമാർന്ന ഭൂപ്രകൃതിയും സമ്പ ന്നമായ കലാ-സാംസ്കാരിക മേഖലയും എന്നും ലോകശ്രദ്ധയ്ക്ക വിഷയമാണ്. അതുകൊണ്ടുതന്നെ സഞ്ചാരികളുടെ ഇഷ്ടസങ്കേതം കൂടിയാണ് കേരളം. ആയതിനാൽ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലാവികസനം കാലാനുസൃതമായി വളരെവേഗം പുരോഗമിക്കേ ണ്ടിയിരിക്കുന്നു. കാരണം നമ്മുടെ വരുമാനസ്രോതസ്സിലെ വലിയ പങ്കു വിനോദ സഞ്ചാര മേഖലയിൽനിന്നാണ്. അതുകൊണ്ട് ഈ വിനോദ സഞ്ചാരമേഖലയെ നമുക്ക് അവഗണിക്കാനാകില്ല.

കുറഞ്ഞ മുതൽമുടക്കുകൊണ്ട് വലിയ വരുമാനം കൈവരിക്കാ വുന്ന ഒരു രംഗമാണ് വിനോദസഞ്ചാരം. കേരളം വിനോദ സഞ്ചാരി കളുടെ സ്വർഗ്ഗമാണ്. മറ്റെങ്ങുനിന്നും ഇത്രമാത്രം വ്യത്യസ്തവും വൈവി ദ്ധ്യവുമായ ഒരു യാത്രാനുഭവം അവർക്കു ലഭിക്കില്ല. അത്രമാതം ആകർഷണീയമാണ് ഈനാട്. കൊട്ടാരങ്ങളും മഹാക്ഷേത്രങ്ങളും കൊണ്ടു സമ്പന്നമാണ് കേരളം. ഏതു നാട്ടിൽനിന്നും എത്തുന്നവർക്കും അനുയോ ജ്യമാണ് നമ്മുടെ കാലാവസ്ഥ.

കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ വളർച്ചയ്ക്കായി നമ്മുടെ സർക്കാരുകൾ ധാരാളം പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പിലാക്കുന്നുണ്ട്. വിനോദസഞ്ചാരത്തെ ഒരു വ്യവസായമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൻ പ്രകാരം നിരവധി പരിപാടി വിനോദസഞ്ചാരവകുപ്പും സാംസ്കാരി കവകുപ്പും ചേർന്നു നടപ്പിലാക്കുന്നു. ഓണാഘോഷം ഒരു ടൂറിസം മേളയായി മാറ്റുവാൻ സർക്കാർ തീരുമാനിച്ചത് ഈ നയത്തിന്റെ അടി സ്ഥാനത്തിലാണ്. നമ്മുടെ തലസ്ഥാനനഗരി ഓണാഘോഷത്തെ ഒരു വർണ്ണാത്സവമായി കൊണ്ടാടുന്നു. ഓണത്തോടനുബന്ധിച്ച് വിദേശി കളും സ്വദേശികളുമായ സഞ്ചാരികൾക്കും സന്ദർശകർക്കും ഹരം പകരുന്നതിനായി വള്ളംകളികളും സംഘടിപ്പിക്കുന്നു.

കേരള വിനോദസഞ്ചാരവകുപ്പ് ഈ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സന്ദർശകരുടെ സൗകര്യാർത്ഥം മികച്ച ഹോട്ടലുകളും മോട്ടലുകളും നിർമ്മിച്ചുവരുന്നു. അവർക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്കു യാത്രചെയ്യുവാൻ ആഡംബര ബസ്സുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ വിനോദസഞ്ചാര കേന്ദ്ര ങ്ങൾ കണ്ടെത്തി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. കുമരകം ഇതിന് ഉദാഹരണമാണ്. ശാസ്താംകോട്ടയും ഇത്തരത്തിൽ വികസിപ്പിക്കാൻ ലക്ഷ്യമുണ്ട്. തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാന ത്താവളമായി പ്രഖ്യാപിച്ചത് ഈ ലക്ഷ്യം കൂടി കണക്കിലെടുത്തുകൊ ണ്ടാണ്. 

മലമ്പുഴയും തേക്കടിയും കോവളവും നമ്മുടെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളാണ്. ലോകപ്രസിദ്ധ കടലോര വിശ്രമകേന്ദ്രമായ കോവളം വിദേശസഞ്ചാരികളുടെ ഇഷ്ടപ്പെട്ട വിനോദകേന്ദ്രമാണ്. വന്യമൃഗസംര ക്ഷണ സങ്കേതംകൊണ്ടു പ്രസിദ്ധമാണ് തേക്കടി. പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തിൽ വന്യമൃഗങ്ങളെ അവയുടെ സങ്കേതത്തിൽ നേരിൽ ക്കാണാവുന്ന ഇടംകൂടിയാണ് ഇത്. മാത്രമല്ല സ്വച്ഛമായ ബോട്ടുസഞ്ചാ രത്തിനും ഇവിടെ സൗകര്യമുണ്ട്. മലമ്പുഴ അണക്കെട്ടും അവിടെയുള്ള ആരാമംകൊണ്ടു ആകർഷണീയമാണ്. സുപ്രസിദ്ധ ശില്പിയായ കാനായി കുഞ്ഞുരാമന്റെ മലമ്പുഴ യക്ഷിയും പ്രസിദ്ധമാണ്.

ഒരു പ്രദേശത്തിന്റെ ആകർഷണീയതയും പ്രകൃതിഭംഗിയും മാത്രമല്ല ടൂറിസ്സത്തിന്റെ വിജയത്തിനുള്ള അടിസ്ഥാനം. ആ പ്രദേശത്തെ ജനങ്ങ ളുടെ നല്ല പെരുമാറ്റവും മര്യാദയും ഒരു ഘടകമാണ്. വിദേശസഞ്ചാ രികൾക്ക് അവിടെനിന്നും ലഭിക്കുന്ന പരിചരണമാണ് പ്രധാനം. അവരെ നാം നമ്മുടെ ബഹുമാന്യരായ അതിഥികളായി കരുതണം. കേരളം ഇക്കാര്യത്തിൽ പ്രസിദ്ധമായിരുന്നു. നമ്മുടെ അതിഥിപൂജാസം സ്കാരം ലോകപ്രസിദ്ധമാണ്. നിർഭാഗ്യവശാൽ ഈ സംസ്കാരം നമുക്കു നഷ്ടമാകുകയാണ്. കേരളത്തിലെത്തുന്ന വിദേശസഞ്ചാരി കൾക്കു നേരിടേണ്ടിവരുന്ന ക്ലേശങ്ങൾ കഠിനമാണ്. അവിചാരിതമായ ബന്ദുകളും മര്യാദ മറക്കുന്ന ഉദ്യോഗസ്ഥന്മാരും വിനോദസഞ്ചാരികൾക്കു സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വലുതാണ്. ഹോട്ടലുകളിൽ ജീവനക്കാർ അവരോട് മോശമായും ധാർഷ്ട്യത്തോടും പെരുമാറുന്നു.

കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് അനന്തമായ വികസന സാധ്യതകളുണ്ട്. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലെ ഭീകരാന്തരീ ക്ഷവും ആക്രമണങ്ങളും ഇവിടെയില്ല. വിനോദസഞ്ചാരികൾ ഏറെ യിഷ്ടപ്പെടുന്ന കാശ്മീർ സുന്ദരമാണെങ്കിലും ഭീകരാക്രമണങ്ങൾ അവരെ അവിടെനിന്നും പിന്തിരിപ്പിക്കുന്നു. ഉത്തരേന്ത്യയിൽ പല ഭാഗ ത്തും ഇതാണു സ്ഥിതി. എന്നാൽ കേരളം ശാന്തവും സുന്ദരവുമാണ്. തെക്കിന്റെ കാശ്മീരാണ് കേരളം. അതുകൊണ്ട് വിനോദസഞ്ചാര വിക സനം നമുക്കു വൻസാധ്യതയാണ് വച്ചുനീട്ടുന്നത്. അതു നഷ്ടപ്പെടു ത്തിക്കൂടാ.


SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 comments: