Malayalam Essay on "Child lanour", "Balavela upanyasam" for Students

Admin
1

Essay on Child Labour in Malayalam Language: In this article we are providing "ബാലവേല നാടിന് ആപത്ത് ഉപന്യാസം", "Balavela upanyasam in malayalam" for Students.

Malayalam Essay on "Child lanour", "Balavela upanyasam" for Students

കുട്ടികൾ നാളെയുടെ വാഗ്ദാനമാണ്. സമൂഹത്തിന്റെ സ്വത്താണ്. ജനാധിപത്യസംസ്കാരമുള്ള ഒരു രാഷ്ട്രത്തിന് അവരെ മറന്നു പ്രവർ ത്തിക്കുവാൻ സാധ്യമല്ല. അവരുടെ ആരോഗ്യകരമായ വളർച്ചയും പുരോഗതിയും രാഷ്ട്രത്തിന്റെ നല്ല നാളെയെ സൂചിപ്പിക്കുന്നു. അതു കൊണ്ടു കുട്ടികളുടെ ക്ഷേമത്തിന് രാജ്യവും സമൂഹവും മുന്തിയ പരിഗണനതന്നെ നല്കണം. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തു കുട്ടി കളിൽ നല്ലൊരു പങ്കും നന്നേ ചെറുപ്പത്തിൽത്തന്നെ തൊഴിലാളിക ളായി മാറുകയാണ്. കുറഞ്ഞ വേതനമോ ആഹാരമോ നല്കി പണി യെടുപ്പിച്ച് ലാഭം ഉണ്ടാക്കാൻ മുതലാളിമാർ ശ്രമിക്കുന്നു. അങ്ങനെ ബാലവേല ഒരു സാമൂഹികപ്രശ്നമായി മാറുന്നു. ഈ തൊഴിൽമേഖല ഒരു രാജ്യത്തിനും സമൂഹത്തിനും ഗുണകരമാണോ എന്നു ചിന്തി ക്കേണ്ടിയിരിക്കുന്നു.

ചെറുപ്പം കളിക്കാനും പഠിക്കാനുമുള്ളതാണ്. നാളെയെ നേരിടാ നു ള്ള കുറ്റമറ്റ ബൗദ്ധികമായ പരിശീലനവും ശക്തിയും വഴിയും കണ്ടെത്താനുള്ള ശ്രമം കുട്ടിയായിരിക്കെത്തന്നെ ആരംഭിക്കണം. അവ രുടെ അഭിരുചികൾ കണ്ടെത്തി പോഷിപ്പിക്കണം. കുട്ടികളുടെ ബഹു മുഖ വികസനം രാഷ്ട്രത്തിന്റെ ബാധ്യതയാണ്. അത് രാഷ്ട്രത്തിന് ശ്രേയസ്സു തരുന്ന മുതൽമുടക്കുതന്നെയായിരിക്കും.

പട്ടിണിയാണ് ബാലവേലയ്ക്ക് കാരണം. നമ്മുടെ ജനസംഖ്യയിൽ നല്ലൊരു പങ്ക് ഇപ്പോഴും ദാരിദ്ര്യത്തിലാണ്. നിത്യജീവിതത്തിനു വഴി യില്ലാത്ത മാതാപിതാക്കൾ രാഷ്ട്രത്തിന്റെ ആവശ്യവും നിർദ്ദേശവും മാനിക്കാൻ പ്രാപ്തരല്ല. അവരുടെ കുട്ടികൾക്ക് ഉചിതമായ വിദ്യാ ഭ്യാസമോ മതിയായ ഭക്ഷണമോ, മറ്റ് അടിസ്ഥാന സൗകര്യങ്ങളോ, നല്കാൻ കെല്പുമില്ല. ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ പണിശാ ലകളിലേക്ക് തള്ളിവിടുകയാണ്. കാരണം വിശപ്പാണ്. ഈ സാഹചര്യം മുതലെടുത്ത് മുതലാളിമാർ ഇവരെ തങ്ങളുടെ തൊഴിൽശാലകളിൽ പണിക്കെടുക്കുവാൻ നിയോഗിക്കുന്നു. കുട്ടിത്തൊഴിലാളികൾക്കു കുറഞ്ഞ വേതനം നല്കിയാൽ മതി എന്ന സൗകര്യം തൊഴിലുടമകൾക്ക് പ്രോത്സാഹനം നൽകുന്നു. കുഞ്ഞുങ്ങളെക്കൊണ്ട് കൂടുതൽ ജോലി ചെയ്യിക്കാമല്ലോ. പ്രതിഷേധവും സംഘടനയും ശമ്പളത്തർക്കവും ഇവർക്കുണ്ടാകില്ലെന്നതും ഒരു മേന്മയായി ഇക്കൂട്ടർ കാണുന്നു. എല്ലാ വർക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കുന്ന നമ്മുടെ രാഷ്ട്രത്തിന് ആ ലക്ഷ്യം സാധിക്കാനാകുന്നില്ല. 

ഈ അവസ്ഥയ്ക്കു പല കാരണങ്ങളുണ്ട്. ദാരിദ്ര്യമാണ് പ്രധാനം. അനിയന്ത്രിതമായ ജനസംഖ്യാപെരുപ്പം മറ്റൊന്നാണ്. കുട്ടികളേറെ യുള്ള ദരിദ്രരായ മാതാപിതാക്കളാണ് അവരെ ഇങ്ങനെ തൊഴിൽ ശാലകളിലേക്കു തള്ളിവിടുന്നത്. രോഗങ്ങളും പ്രകൃതിക്ഷോഭവും മറ്റും വരുത്തിവയ്ക്കുന്ന സർവ്വനാശം വിദ്യാഭ്യാസം പാതിവഴിയിൽ ഇട്ടെറി ഞ്ഞുപോകാൻ കുട്ടികളെ പ്രരിപ്പിക്കുന്നു. കൂടാതെ ഉച്ചഭക്ഷണം പോലുമില്ലാതെ വിശന്നിരുന്നു പഠിക്കാൻ കഴിയാതെ അവർ സ്കൂൾ ഉപേക്ഷിച്ച് ആഹാരത്തിനായി തൊഴിൽ തേടിപ്പോകുന്നു. കുട്ടികളുടെ പഠനത്തിനോടു മാതാപിതാക്കൾക്കുള്ള ഉപേക്ഷയും ബാലവേലയ്ക്ക് പ്രേരണയാകുന്നു. 

കുട്ടിത്തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യ വളരെ മുന്നിലാണ്. കേരളത്തിലെ ഹോട്ടലുകളിലും പച്ചക്കറിക്കടകളിലും കശാപ്പുശാലക ളിലും നിർമ്മാണമേഖലകളിലും ബാലവേലക്കാർ ഏറെയുണ്ട്. വീട്ടുജോലി ക്കായി എത്തുന്നവരും കുറവല്ല. ഇവരിൽ ഏറെയും പതിനഞ്ച വയസ്സിൽ താഴെയുള്ള അന്യസംസ്ഥാനക്കാരാണ്. രാജ്യത്തെമ്പാടു മുള്ള പണിശാലകളിലും കൃഷിയിടങ്ങളിലും വഴിയോരക്കച്ചവടത്തിലും ഭിക്ഷാടന മാഫിയകളുടെ യാചകസംഘങ്ങളിലുമായി ലക്ഷക്കണക്കിന് ആൺ-പെൺകുഞ്ഞുങ്ങളാണ് തങ്ങളുടെ ജീവിതം ഹോമിക്കുന്നത്.

1986-ൽ പാസ്സാക്കിയ ചൈൽഡ് ലേബർ ആന്റ് പ്രൊഹിബിഷൻ ആക്ട് പ്രകാരം ബാലവേല ഇന്ത്യയിൽ കുറ്റകരമാണ്. 1996 ഡിസംബർ 10 ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിന്യായവും ബാലവേല യ്ക്കെതിരെയുള്ള ശക്തമായ നിലപാടാണ്. കുട്ടികളെ വ്യവസായശാ ലകളിൽ പണിയെടുപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ളതാണ് ഈ ഉത്തരവ്. കുട്ടികളുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുകയെന്നതാണ് ഇവിടെ ആവശ്യമായ പ്രവർത്തനം. കുടുംബങ്ങളുടെ ദാരിദ്ര്യ നിർമാർ ജ്ജനമാണ് ബാലവേല അവസാനിപ്പിക്കാനുള്ള ഒരു മാർഗ്ഗം. രക്ഷിതാ ക്കളുടെയും തൊഴിലുടമകളുടെയും മനോഭാവത്തിൽ ക്രിയാത്മക മായ പരിവർത്തനം ഉണ്ടാകേണ്ടതും ആവശ്യമാണ്. നാളത്തെ സമ്പ ത്തായ ബാല്യങ്ങൾ മഹാരോഗികളോ കുറ്റവാളികളോ ആയി കൂമ്പട ഞ്ഞുപോകുന്നതുമൂലം രാജ്യത്തിനുണ്ടാകാവുന്ന നഷ്ടം അപരിഹാ ര്യമാണ്. നിരക്ഷരതയാണ് മറ്റൊരു ശാപം. നാളത്തെ പൗരന്മാർക്കു അറിവിന്റെ ലോകം നിഷേധിക്കുന്നതുമൂലം ലോകത്തിന്റെ വാതിലു കളാണ് അവരുടെ മുന്നിൽ കൊട്ടിയടയ്ക്കപ്പെടുന്നത്. "സാർവ്വത്രി കവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യം നടപ്പിലാക്കണം. എല്ലാത്തിനുമുപരി കുട്ടികളെ സ്നേഹിക്കാനും പരിചരിക്കാനും നാം പഠിക്കണം. അവരെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും അവരിൽ കുടി കൊള്ളുന്ന പ്രതിഭകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും വേണം. ജിജ്ഞാസ വളർത്തുവാനും ആരോഗ്യത്തോടെ വർത്തിക്കാനും വേണ്ടത് ഒരുക്കിക്കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. ആ വഴികളിൽ നമ്മുടെ കണ്ണുകൾ ജാഗ്രമായിരിക്കണം. എല്ലാ കാര്യത്തിലും ആരോ ഗ്യമുള്ള കുട്ടികളും യുവാക്കളുമില്ലാത്ത ഒരു രാജ്യത്തിന്റെ ഭാവി ഇരു ളടഞ്ഞതായിരിക്കും. അക്കാരണത്താൽ നമ്മുടെ കുട്ടികളുടെ ജീവിതം ബാലവേലയിൽ ബലിയർപ്പിക്കപ്പെടാതെ കാത്തുസൂക്ഷിക്കാൻ നാം മുന്നിട്ടിറങ്ങണം. രാഷ്ട്രവും സമൂഹവും അതിൽ നിർബന്ധബുദ്ധി കാട്ടുകതന്നെ വേണം. 

Post a Comment

1Comments
Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !