Malayalam Essay on "Folk arts of Kerala", "കേരളത്തിലെ നാടൻകലകളും ഉപന്യാസം"

Admin
0

Essay on Folk arts of Kerala in Malayalam Language : in this article, we are providing കേരളത്തിലെ നാടൻകലകളും ഉപന്യാസംകേരളത്തിലെ കലാരൂപങ്ങള് ഏതെല്ലാം ഉപന്യാസം.

Malayalam Essay on "Folk arts of Kerala", "കേരളത്തിലെ നാടൻകലകളും ഉപന്യാസം"

അവയുടെ പ്രത്യേകതകളും കലകളുടെ നാടാണ് കേരളം. നിരവധി ജാതിവിഭാഗങ്ങൾ നിലവിലുണ്ടാ യിരുന്ന ഇവിടെ ഓരോ വിഭാഗത്തിനും സ്വന്തമായ കലാരൂപങ്ങളു മുണ്ടായിരുന്നു. ഈ കലകളിലെല്ലാം അതാതു ജനവിഭാഗത്തിന്റെ ജീവിതവും വിശ്വാസവും ആചാരവും തൊഴിലും നിഴലിക്കുന്നു. പ്രാദേശികമായ പ്രത്യേകതകളും ജീവിതസാഹചര്യങ്ങളും നിഴലിക്കുന്ന ഇത്തരം കലാരൂപങ്ങളെ നാടൻകലകൾ എന്നു വിളിക്കുന്നു. ഒരു പ്രദേശത്തിന്റെ സാംസ്കാരികമായ സവിശേഷതയും കയ്യൊപ്പും ആ ദേശത്ത് പ്രചാരത്തിലുള്ള നാടൻകലകളിൽ കാണാം. 

കലകളെ സാമാന്യമായി അനുഷ്ഠാനകഥകൾ എന്നും നാടൻകല കൾ എന്നും വിഭജിച്ചുകാണുന്നു. അനുഷ്ഠാനകലകൾ ദൈവിക പരിവേഷമുള്ളവയാണ്. അവ ക്ഷേത്രങ്ങളും ആരാധനയുമായി ബന്ധപ്പെ ട്ടുകിടക്കുന്നു. ഒരുകാലത്ത് ക്ഷേത്രകലകൾ സാമാന്യജനതയ്ക്ക് ആസ്വാദിക്കാനുള്ള അവസരമില്ലായിരുന്നു. ക്ഷേത്രങ്ങളിൽ പ്രവേശി ക്കാൻ അനുവാദമുള്ളവർക്കു മാത്രമേ ക്ഷേത്രകലകൾ പ്രാപ്യമായി രുന്നുള്ളൂ. ഈ കാലഘട്ടത്തിൽ സാധാരണക്കാരും അവർണ്ണരുമായ ഗ്രാമീണജനത അവരുടെ തൊഴിലും വിശ്വാസവും പ്രാർത്ഥനയും ഒക്കെ സ്വന്തം കുടികളിൽവച്ചോ കൃഷിയിടത്തിൽ വച്ചോ ജോലിസ്ഥ ലത്തുവച്ചോ വിശ്വാസമൂർത്തികളുടെ മുന്നിൽവച്ചോ കൊട്ടിപ്പാടാ നും കെട്ടിയാടനും തുടങ്ങി. അതിൽ ഭക്തിയുണ്ടായിരുന്നു. വിനോ ദമുണ്ടായിരുന്നു. ഒരു ജനതയുടെ ജീവിതദർശനത്തിന്റെ ആവിഷ്കാ രമായി അത്.

നമ്മുടെ നാടൻകലകളെ പ്രധാനമായും രണ്ടായി വർഗ്ഗീകരിക്കാം. വിനോദത്തിനുള്ളവയെന്നും ആരാധനയ്ക്കുള്ളവയെന്നും. മുടിയേറ്റ്, പടയണി, തെയ്യം തുടങ്ങിയവ ദേവാരാധനയുടെ ഭാഗമാണ്. എന്നാൽ കുമ്മാട്ടി, കമ്പടി, വട്ടക്കളി, ഓണത്തോടനുബന്ധിച്ച് അരങ്ങേറുന്ന ചില കലാരൂപങ്ങൾ തുടങ്ങിയവ വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിനോദകലകൾ അധ്വാനത്തിന്റെ കാഠിന്യം ലഘൂകരിക്കാൻ രൂപം കൊണ്ടതാണ്. നാടൻപാട്ടുകളിൽ ഇത്തരത്തിലുള്ള പ്രമേയങ്ങൾ കാണാം. എങ്കിലും അവയിലും ആരാധനയുടെയും ഭക്തിയുടെയും സൂചനകൾ ഉണ്ട്.

ഉത്തരകേരളത്തിൽ നിലവിലുള്ള അനുഷ്ഠാനകലാരൂപങ്ങളാണ് തെയ്യവും തിറയും. ആ പ്രദേശത്തെ ജനതയുടെ ജീവിതസാഹചര്യ വും ആരാധനാരീതിയും സാംസ്കാരികാംശവും ഈ നാടൻകലകളിൽ ലയിച്ചുചേർന്നിട്ടുണ്ട്. തെയ്യത്തിനു കളിയാട്ടമെന്നും പേരുണ്ട്. തിറ അതിന്റെ ഒരു വിഭാഗമാണ്. വീരപുരുഷന്മാർ കഥാപാത്രമായ തെയ്യ ക്കോലങ്ങളെയാണ് തിറയെന്നു വിളിക്കുന്നത്. വണ്ണാൻ, മലയൻ, വേലൻ, മാവിലൻ തുടങ്ങിയ വിഭാഗക്കാരുടേതാണ് തെയ്യക്കോലം. തുലാംതൊട്ട് ഇടവംവരെ ഉത്തരകേരളത്തിൽ തെയ്യങ്ങളുടെ കാലമാണ്.

ദക്ഷിണകേരളത്തിൽ നിലവിലുള്ള ഒരു കലാരൂപമാണ് പടയണി. കാളിയുടെ ദാരികാസുരവധമാണ് ഇതിന്റെ പ്രമേയം. ഭഗവതിക്ഷേത്ര ങ്ങളിലണ് ഈ കലാരൂപം അരങ്ങേറുന്നത്. ഭദ്രകാളി, ഭൈരവൻ, കാലൻ തുടങ്ങിയവരുടെ കോലങ്ങൾ പാളയിൽ എഴുതി തലയിലെടുത്ത് നൃത്തം ചെയ്യുന്നു. തപ്പുകൊട്ടി പടയണിപ്പാട്ടുകൾ പാടുന്നു.

മറ്റൊരു നാടൻകലാരൂപമാണ് മുടിയേറ്റ്. ഇത് മധ്യകേരളത്തിലെ ഒരു അനുഷ്ഠാനകലാരൂപംകൂടിയാണ്. തിരുവിതാംകൂറിലെ കുറുപ്പ് ന്മാരും കൊച്ചിയിലെ മാരാന്മാരുമാണ് ആട്ടക്കാർ. ഭദ്രകാളിയും ദാരി കനും തമ്മിലുള്ള യുദ്ധവും ദാരികാവധവുമാണ് കഥ. രാത്രിയിലാണ് മുടിയേറ്റ് നടത്തുന്നത്. പ്ലാവിൻകാതലിൽ കൊത്തിയെടുത്ത കാളി യുടെ ഭാരമുള്ള "മുടി' (കിരീടം) തലയിലേറ്റി നടത്തുന്ന ഒരുതരം താണ്ഡ വമാണ് ഇത്. മുടിയേറ്റക്കാരനിൽ കാളി ആവേശിക്കുകയും ദാരിക നായി എത്തുന്ന നടനു പിന്നാലെ നടത്തുന്ന വധോദ്യമപ്പാച്ചിലും കാണി കളിൽ ഭക്ത്യാവേശം നിറയ്ക്കുന്നു.

മധ്യതിരുവിതാംകൂറിൽ പ്രചാരത്തിലുള്ള ഒരു കലാരൂപമാണ് കാക്കാ രിശ്ശിനാടകം. നാടകത്തിൽ പുരാണസൂചനകൾ ഉണ്ടെങ്കിലും ഇതൊ രു വിനോദകലയാണ്. കാക്കാനും കാക്കാത്തിമാരും യജമാൻ അല്ലെ ങ്കിൽ തമ്പുരാനും കൂടി അരങ്ങത്തു നടത്തുന്ന ചോദ്യോത്തരങ്ങളും കാക്കാന്റെ മണ്ടത്തരം എന്നു തോന്നിപ്പിക്കുന്ന സംഭാഷണവും പാട്ടുംകൊണ്ടും രസകരമാണ് ഇത്.

കണ്ണൂർ ജില്ലയിലെ ആടിവേടൻ, പെരുവണ്ണാൻ, വേലൻ വിഭാഗത്തിൽ പ്പെട്ട കലാകാരന്മാർ ആടുന്ന അനുഷ്ഠാനകലയാണ് അർജ്ജുന നൃത്തം. ചെണ്ടയും കുടമണിയും മാത്രമാണ് വാദ്യം. മയിൽപ്പീലി ഉടുത്തു കെട്ടി നടത്തുന്ന മനോഹരമായ ഒരു നാടൻകലയാണ് ഇത്.

മതാനുഷ്ഠാനത്തിന്റെ പശ്ചാത്തലമുള്ള ഒപ്പനയും തിരുവാതിര കളിയും മാർഗ്ഗംകളിയും പരിചമുട്ടുകളിയും നാടൻകലകളുടെ വിഭാഗ ത്തിൽപ്പെടുന്നു. ക്രിസ്ത്യൻ സമുദായത്തിന്റെ വിശ്വാസവുമായി ബന്ധ പ്പെട്ടതാണ് മാർഗ്ഗംകളി. അതുപോലെ നമ്പൂതിരി സമുദായത്തിന്റേതാണ് സംഘക്കളി എന്ന നാടൻകല.

ആണ്ടിക്കളി, കണ്ണ്യാർക്കളി, കുറുമർക്കളി, കോതാമൂരിയാട്ടം, താലം കളി, തിടമ്പുനൃത്തം, തീയാട്ട്, നാഗച്ചുറ്റ്, നായാടിക്കളി, പാവകളി, മല മക്കളി തുടങ്ങിയ പേരുകൾ മറന്നുകൂടാ. മുടിയാട്ടം, പൊറാട്ട് കളി, വേടൻതുള്ളൽ, സർപ്പംതുള്ളൽ, ചവിട്ടുകളി, ഭൂതംകളി, കളമെഴുത്ത്, കുറത്തിയാട്ടം, വേലകളി തുടങ്ങിയവയെല്ലാം നമ്മുടെ ഗ്രാമീണജന ജീവിതത്തിന്റെ നേർപടങ്ങളാണ്. ഇവയിലെല്ലാം അതുമായി ബന്ധപ്പെ ട്ടിരിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ജീവശ്വാസം കലർന്നിരിക്കുന്നതു കാണാം. വിവിധ ജനവിഭാഗങ്ങളുടെ ജീവിതരീതികളും ആചാരാനു ഷ്ഠാനങ്ങളും ചരിത്രവും സംസ്കാരവും എല്ലാം ഇതിൽ അലിഞ്ഞുചേർ ന്നിട്ടുണ്ട്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടൻകലകളെ ഒരു ലഘുവിവ രണത്തിൽ ഒതുക്കുക സാധ്യമല്ല. ഇരുന്നൂറ്റിയമ്പതിലധികം നാടോടി ക്കലാരൂപങ്ങൾ കേരളത്തിൽ നിലവിലുണ്ടായിരുന്നെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇവയിൽ ചില കലകൾ ചില വിഭാഗത്തിന്റെ കുല ത്തൊഴിൽകൂടിയായിരുന്നു. പുള്ളുവൻപാട്ടും പാണൻപാട്ടും ഒക്കെ ഉദാഹരണമാണ്. പലതും ഇന്ന് നാമാവശേഷമായി. ഒരു ജീവനോ പാധിയായി ഈ കലകളെ കൊണ്ടുനടക്കാനുള്ള സാഹചര്യം ഇല്ലാതെ വന്നതാണ് പ്രധാന കാരണം. ഫോക്ലോർ അക്കാദമി പോലുള്ള സർക്കാർ സ്ഥാപനങ്ങളും മറ്റു നാടൻകലാ സമിതികളും പഠനകേന്ദ്രങ്ങളുമാണ് ഇന്ന് ഇവയെ നശിച്ചുപോകാതെ നിലനിർത്തുന്നത്. ഒരു ജനസമൂഹ ത്തിന്റെ പൈതൃകവും സാംസ്കാരിക ആർജ്ജവവുമാണ് ഇത്തരം കലാരൂപങ്ങൾ. അവ സംരക്ഷിക്കാതെ വന്നാൽ ഒരു സംസ്കാരമാണ് മണ്ണടിഞ്ഞുപോകുന്നത്.

Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !