Essay on Education and Culture in Malayalam: "വിദ്യാഭ്യാസവും സംസ്കാരവും ഉപന്യാസം", "Vidyabhyasavum Samskaravum Upanyasam" for Students.
Essay on Education and Culture in Malayalam Language: In this article, we are providing "വിദ്യാഭ്യാസവും സംസ്കാരവും ഉപന്യാസം", "Vidyabhyasavum Samskaravum Upanyasam" for Students.
Malayalam Essay on "Education and Culture", "വിദ്യാഭ്യാസവും സംസ്കാരവും ഉപന്യാസം" for Students
മനുഷ്യനെ ഇതര ജന്തുക്കളിൽനിന്നും വേർതിരിക്കുന്ന ജീവിതമൂല്യ മാണ് സംസ്കാരം. അത് മനസ്സിന്റെ തെളിച്ചമാണ്. വിവേകപൂർവ്വമായ സമീപനവും ചിന്തയും ചേർന്ന് രൂപപ്പെടുത്തിയെടുക്കുന്നതാണ് സംസ്കാരം. നിരവധി തലമുറകളുടെ നിരന്തരമായ പ്രയത്നത്തിലൂ ടെയും ത്യാഗത്തിലൂടെയും ധ്യാനത്തിലൂടെയും പാരമ്പര്യമായി പകർന്നുകിട്ടുന്നതാണ്. ഒരു ജനതതിയുടെ ചരിത്രമാണ് അതിന്റെ തട്ടകം. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് അന്വേഷിക്കുന്ന ഒരാൾ മറ്റൊ രാളുടെ വ്യക്തിത്വവുമായി അത് താരതമ്യപ്പെടുത്തി തന്റെ ജീവിത നിലവാരം വിലയിരുത്തുന്നു. വാക്കിലും ചിന്തയിലും ചലനത്തിലും എന്തിന് ശരീരഭാഷയിൽപോലുമുണ്ട് ഇതിന്റെ അംശം. എങ്കിലും ഒരു നിർവ്വചനത്തിനുള്ളിൽനിന്നു സംസ്കാരമെന്തെന്നു പറയുന്നത് അസാ ധ്യമാണ്. അത്രമാത്രം വിശാലമായ അർത്ഥമുണ്ടതിന്. ഇതിനു വിദ്യാ ഭ്യാസത്തിനു സംസ്കാരത്തിന്റെ പോഷണത്തിൽ വലിയ സ്ഥാനമാണ് ഉള്ളത്. സംസ്കാരത്തിനെ സ്ഫുടം ചെയ്യുന്ന ഘടകമാണത്.
ഒരു സമൂഹത്തിൽ നിലവിലിരിക്കുന്ന സദാചാരത്തിനു വിരുദ്ധമായി ഒരു വ്യക്തിയുടെ പെരുമാറ്റം സംസ്കാരലംഘനമായി കണക്കാക്കു ന്നു. എന്തിനും ക്രമം വേണം. നിയമം വേണം. അതിനു പറ്റുന്ന തെറ്റു കൾ ലംഘനമായി പരിഗണിക്കുന്നു. അപ്പോൾ വിദ്യാഭ്യാസം നമ്മുടെ സംസ്കാരത്തെ മറന്നുകൊണ്ടാവരുത്. ഒരു സമൂഹത്തിന്റെ സംസ്കൃതി യുടെ ബലപ്പെടുത്തൽ കൂടിയായിരിക്കണം അത്. വ്യഷ്ടിയും സമ ഷ്ടിയും ചേർന്നതാണ് സമൂഹം. മരം വ്യഷ്ടിയും അവ ചേർന്നുണ്ടാ കുന്ന വനം സമഷ്ടിയുമാണ്. അപ്പോൾ നല്ല വനം നല്ല ഓരോ മരവും ചേർന്നുള്ളതാണ്. ഇതുതന്നെയാണ് സമൂഹത്തിന്റെ കാര്യത്തിലും. നല്ല വ്യക്തികൾ ചേർന്ന് രൂപപ്പെടുന്ന സമൂഹത്തിന് അതിന്റേതായ മേന്മയും കാതലുമുണ്ടായിരിക്കും.
നമ്മുടെ പ്രാചീനവിദ്യാഭ്യാസരീതി ഈ മൂല്യത്തിന്റെ അടിസ്ഥാന ത്തിലുള്ളതായിരുന്നു. നമ്മുടെ ഗുരുകുലവിദ്യാഭ്യാസവും ആശ്രമങ്ങ ളും അനുവർത്തിച്ചിരുന്നത് സംസ്കാരപോഷണത്തിൽ ഊന്നിയ ഒരു വിദ്യാഭ്യാസസമ്പ്രദായമാണ്. മനസ്സിന്റെ അടക്കം അതായിരുന്നു ആദ്യ പാഠം. ഏകാഗ്രത, സംയമനം, നല്ല വാക്ക്, സത്യസന്ധ്യത തുടങ്ങിയവ അവിടെ പരിപോഷിപ്പിച്ചിരുന്നു. മനസ്സിലെ ആവേശത്തിരകളെ അട ക്കുന്നതിനുതകുന്ന തരത്തിലായിരുന്നു ആ വിദ്യാഭ്യാസം. ആദ്യം തന്നെത്തന്നെ അടക്കുക പിന്നീട് മറ്റുള്ളവരെ അടക്കുന്നതിനോ ഉപ ദേശിക്കുന്നതിനോ പുറപ്പെടുക എന്നതായിരുന്നു നയം. കാരണം അട ക്കമില്ലാത്ത മനസ്സുള്ളവർ ഒന്നും വ്യക്തമായി കാണുവാൻ പ്രാപ്തരല്ല.
ലംഘിക്കാൻ പാടില്ലാത്ത ചില അലിഖിതമായ ചട്ടങ്ങൾ സമൂഹത്തി ലുണ്ട്. ഏക ഭാര്യാവ്രതം ഒരു സംസ്കാരമായി നാം കാണുന്നു. ചിലർക്ക് അത് ബാധകമല്ല. അത് അവരുടെ സംസ്കാരം. ഭർത്താവിനെ ദൈവ മായി ഭാരതസ്ത്രീകൾ കണ്ടിരുന്നു. എന്തു പ്രലോഭനമുണ്ടായാലും ആ വതത്തിൽനിന്നും അവർ വ്യതിചലിച്ചിരുന്നില്ല. ആ വിശ്വാസം ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ഈ സംസ്കാരത്തിൽ ഒരു മഹ ത്തായ ആരോഗ്യചിന്തയും കുടുംബക്ഷേമവിചാരവും അടങ്ങിയിട്ടുണ്ട്. വിവാഹബന്ധത്തെക്കുറിച്ചും അവയുടെ ചടങ്ങുകളെക്കുറിച്ചും മര ണാനന്തരച്ചടങ്ങുകളെപ്പറ്റിയുമൊക്കെ നമുക്കു വ്യക്തമായ നിയമ മുണ്ട്. ഇതൊക്കെ നമുക്കു തലമുറകളിലൂടെ കിട്ടിയ പൈതൃകമാണ്. ഈ പൈതൃകംതന്നെയാണ് പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളി ലൂടെയും നമുക്കു പകർന്നുകിട്ടിയതും പഠിപ്പിച്ചതും. പുരാണേതിഹാ സങ്ങൾ നമ്മുടെ സാംസ്കാരിക വിദ്യാഭ്യാസത്തിനുള്ള പാഠ്യപദ്ധതി യായിരുന്നു. പകർന്നുകിട്ടുന്ന ഈ മൂല്യങ്ങളാണ് പൈതൃകം എന്ന പദംകൊണ്ടു സൂചിപ്പിക്കുന്നത്. ഈ പൈതൃകം കാത്തുസൂക്ഷിക്കു കയും വരുന്ന തലമുറയ്ക്ക് മൂല്യഭംഗംവരാതെ പകർന്നുകൊടുക്കു കയുമാണ് നാം ചെയ്യേണ്ടത്. പൈതൃകം മറക്കാത്ത ജനതയ്ക്ക് സ്വന്തം ചരിത്രവും പഠിക്കേണ്ടിവരും. കല, സാഹിത്യം, നീതി എല്ലാം സംസ്കാ രത്തിന്റെ ഭാഗമാണ്. നമ്മുടെ വിദ്യാഭ്യാസരംഗത്തിനു നഷ്ടമായത് ഈ സംസ്കാരമായിരുന്നു. ഭാഗ്യവശാൽ ഈ കുറവു കണ്ടെത്തി പാഠ്യപദ്ധ തിയിൽ ഉൾപ്പെടുത്താൻ ശ്രമം ആരംഭിച്ചിട്ടുള്ളത് ആശാവഹമാണ്.
“മാതാ പിതാ ഗുരു ദൈവം,' “അതിഥിദേവോ ഭവ' തുടങ്ങിയ ചിന്ത കൾ നമ്മുടെ പഠനചിന്തയുടെ ഭാഗം മാത്രമല്ല സംസ്കാരത്തിന്റെ ചിഹ്നംകൂടിയാണ്. ജീവിതത്തിന്റെ സമസ്ത മേഖലയിലും വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു സാംസ്കാരികത്തനിമ ഭാരതത്തിനുണ്ടായിരുന്നു. പ്രപഞ്ചത്തെ മുഴുവൻ-പുഴുതൊട്ട് പുല്ലിനെവരെ-ഒന്നായി പരിഗണി ച്ചിരുന്ന ഒരു ജീവിതവീക്ഷണമായിരുന്നു അത്.
നാം ഇപ്പോൾ ഉച്ചകോടികൾ നടത്തുന്ന പരിസ്ഥിതിപ്രശ്നങ്ങൾ യുഗങ്ങൾക്കു മുമ്പേ മുന്നിൽ കാണുന്നതിലും പഠിപ്പിക്കുന്നതിലും ജീവിതരീതിയുടെ ഭാഗമായി വളർത്തുന്നതിനും നമ്മുടെ പൂർവ്വിക ന്മാർക്കു കഴിഞ്ഞു. നമ്മുടെ കാവും കുളങ്ങളും നാഗാരാധനയുമൊക്കെ ആ സംസ്കാരത്തിന്റെ ഭാഗമാണ്. പരിസ്ഥിതിയുടെ പരിപാലനം ലക്ഷ്യ മാക്കിയുള്ള മറ്റൊരു സങ്കല്പമാണ് നക്ഷത്ര വൃക്ഷങ്ങൾ. നാം അതൊക്കെ മറന്നു. ഏതോ ഋഷിപരമ്പരയുടെ സുചിന്തിതമായ ദർശനങ്ങൾ നമുക്കു വേദമായും പുരാണമായും വിശ്വാസമായി പകർന്നുതന്നു. അത് വിദ്യാഭ്യാസത്തിലൂടെ നമ്മുടെ ജീവിതചര്യയുടെ ഭാഗമാക്കി. ഈ മൂല്യങ്ങളെ മനസ്സിലുറപ്പിച്ചതും ജീവിതത്തിന്റെ ഭാഗമായി മാറ്റിയതും വിദ്യാഭ്യാസത്തിന്റെ മേന്മയാണ്. സംസ്കാരത്തിനെ കാലാനുസൃതമായി വിലയിരുത്തുകയും വിമർശനബുദ്ധിയോടെ സമീപിക്കുന്നതിനു പ്രേരിപ്പിക്കുന്നതും വിദ്യാഭ്യാസമാണ്. ഇത് മനുഷ്യന്റെ പ്രജ്ഞയുടെ ഭാഗമാണ്.
വിദ്യാഭ്യാസം വിവേകത്തെ വളംവച്ചു തഴപ്പിക്കുന്നു. എന്നുവച്ചാൽ വിവേകമാണ് മനുഷ്യനു കാര്യങ്ങളെ വിവേചിച്ചറിയാനുള്ള കഴിവു നല്കുന്നത്. പ്രജ്ഞയുടെ വികാസവും വിദ്യാഭ്യാസം വഴി കൈവരി ക്കാം. ആധുനിക വിദ്യാഭ്യാസത്തിനു ചില ഘടകങ്ങൾ കല്പിച്ചിട്ടുണ്ട്. കാലാനുസൃതമായ സമൂഹികമാറ്റങ്ങളെ ഉൾക്കൊള്ളുന്നതരത്തിൽ സംസ്കാരത്തിലെ ആരോഗ്യകരമായ പരിവർത്തനങ്ങളെ മനസ്സിലാക്കി ക്കൊടുക്കുന്നതാണ് ഒന്ന്. ഇവിടെ വിവിധ സംസ്കാരങ്ങളെ തമ്മിൽ ഇണക്കിച്ചേർക്കാനാണ് ശ്രമം. രണ്ടാമത്തേത് ഇവയെല്ലാം ഉൾപ്പെടു ത്തിക്കൊണ്ട് പുതിയ ഒന്നിനെ പരുവപ്പെടുത്തുന്നതിനുള്ള പ്രചോദന മാണ്. പൈതൃകവും ജീവിതമൂല്യങ്ങളും വിശ്വാസങ്ങളും ചരിത്രവും വരുംതലമുറയ്ക്ക് പകർന്നുകൊടുക്കുക എന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്.
വ്യക്തികൾ നന്നാകുമ്പോൾ സമൂഹവും നന്നാകും എന്നതായിരുന്നു നമ്മുടെ സിദ്ധാന്തം. അതിനു വ്യക്തിക്ക് ഉത്തമമായ മൂല്യങ്ങൾ പകർ ന്നുകൊടുക്കുന്നതരത്തിലായിരുന്നു നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. അർത്ഥവത്തായ ജീവിതവും അതിനെ സഹായിക്കുന്ന ദർശനമൂല്യ ങ്ങളും പകർന്നുകൊടുക്കാൻ വിദ്യാഭ്യാസത്തിനു കഴിയണം. ആ വിദ്യാ ഭ്യസത്തിൽനിന്നു വരുന്ന തെളിച്ചമുള്ള മൂല്യമാണ് സംസ്കാരം.
അച്ഛന് യൗവനം ദാനംചെയ്യുന്ന മകനിലും ഗുരുവിനു വിരൽ ദക്ഷിണ യായി നൽകിയ ശിഷ്യനിലും കൂട്ടുകാരനെ സ്വന്തം സിംഹാസനത്തിൽ കൂടെപ്പിടിച്ചിരുത്തുന്ന രാജാവിലും കാണുന്ന ഗുണം ത്യാഗത്തിന്റെയും പെരുമാറ്റത്തിന്റെയും മഹത്ത്വമാണ്. ഇത് അവർക്കു വിദ്യാഭ്യാസത്തി ലൂടെ കിട്ടിയ സംസ്കാരത്തിന്റെ ശക്തിയാണ്. അതുകൊണ്ട് വിദ്യാ ഭ്യാസവും സംസ്കാരവും സമ്മേളിക്കുന്ന ഒരു പാഠ്യപദ്ധതിയാണ് നമുക്കു വേണ്ടത്. അതുകൊണ്ട് ഈ രണ്ടു ഘടകങ്ങളുടെയും സംസ് കാരവും വിദ്യാഭ്യാസവും- സമ്മേളനം സാർത്ഥകമാണെന്നു തറപ്പിച്ചു പറയാം.
COMMENTS