Drug Addiction Essay in Malayalam: In this article, we are providing മയക്കുമരുന്ന് ആസക്തി ഉപന്യാസം for students and teachers. Drug Addiction Essay in Malayalam Language. ഇന്ത്യയിൽ അമ്പതുലക്ഷത്തിൽപ്പരം ആളുകൾ മയക്കുമരുന്നിന് അടിമകളായിത്തീർന്നിട്ടുണ്ടെന്നാണ് ഏകദേശമായ ഒരു കണക്ക്. അതു പോലെ രാജ്യത്തുനടക്കുന്ന പലഅക്രമസംഭവങ്ങൾക്കു പിന്നിലും മയ ക്കുമരുന്നിന്റെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്.
Drug Addiction Essay in Malayalam: In this article, we are providing മയക്കുമരുന്ന് ആസക്തി ഉപന്യാസം for students and teachers. Drug Addiction Essay in Malayalam Language.
Drug Addiction Essay in Malayalam മയക്കുമരുന്ന് ആസക്തി ഉപന്യാസം
ഇന്ത്യയിൽ അമ്പതുലക്ഷത്തിൽപ്പരം ആളുകൾ മയക്കുമരുന്നിന് അടിമകളായിത്തീർന്നിട്ടുണ്ടെന്നാണ് ഏകദേശമായ ഒരു കണക്ക്. അതു പോലെ രാജ്യത്തുനടക്കുന്ന പലഅക്രമസംഭവങ്ങൾക്കു പിന്നിലും മയ ക്കുമരുന്നിന്റെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്.
സമ്പന്നരാഷ്ട്രങ്ങളിലായിരുന്നു അമിതമായമയക്കുമരുന്നിന്റെ ഉപ ഭോഗം ഉണ്ടായിരുന്നത്. എന്നാലത് ഇന്ത്യയിലും വ്യാപകമായിക്കഴിഞ്ഞു. യുവാക്കളെയാണ് മയക്കുമരുന്ന് ഏറെ ആകർഷിക്കുന്നത്. പുകവലിയിൽ നിന്നാണ് ഈ ദുശ്ശീലം ആരംഭിക്കുന്നത്. പുകവലിക്കാർ ക്രമേണ മദ്യ ത്തിന് അടിമകളായിത്തീരും. കുറേക്കഴിയുമ്പോൾ കൂടുതൽ ലഹരിയുടെ ലോകത്തെത്തുന്നതിനുവേണ്ടി അവർ മയക്കുമരുന്നിനെ ആശ്രയി ക്കുന്നു.
വിദ്യാർത്ഥികളുടെ ഇടയിലാണ് മയക്കുമരുന്നിന്റെ വില്പന ഏറ്റവും കൂടുതലായി നടക്കുന്നത്. ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ ഒരിക്കലും മോചനം നേടാനാകാത്ത ഒരു സ്ഥിതിയിലെത്തിച്ചേരും. ക്രമേണ ഉപ ഭോക്താക്കൾ മാനസികരോഗത്തിനടിമകളാകും. ആദ്യമൊക്കെ ഒരു ഹോബി യായിട്ടാണ് ആളുകൾ ഇതിനെ കാണുന്നത്. എന്നാൽ കുറേക്കഴിയുമ്പോൾ ഇതുകൂടാതെ കഴിയാൻ പറ്റാത്ത അവസ്ഥയിലെത്തിച്ചേരും.
മയക്കുമരുന്ന് നമ്മുടെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനം മന്ദീഭവിപ്പിക്കും. വിനാശകരമായ ആ വിഷത്തിനടിപ്പെട്ടാൽ ഭ്രാന്തരെപ്പോലെ ഭാവിജീവിതം കഴിച്ചുകൂട്ടേണ്ടതായിവരും. പല രോഗ ങ്ങളും വന്ന് അകാലചരമം അടയുന്നതിനും ഇടയാക്കും. മയക്കുമരുന്ന് ഉപയോഗിച്ചുശീലിച്ചവർ അതുകിട്ടാതെ വന്നാൽ അക്രമകാരികളായി മാറുന്നതു കാണാം.
രാജ്യത്തുനടക്കുന്ന പലകൊലപാതകങ്ങളുടെയും പീഡനങ്ങളു ടെയും പിന്നിലെ ചേതോവികാരം മയക്കുമരുന്നിൽനിന്നാണെന്നു കണ്ട ത്തിയിട്ടുണ്ട്. മയക്കുമരുന്ന് വില്പനനടത്തുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണെന്ന് നിയമത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. പക്ഷേ പലതും പിടിക്കപ്പെടാതെപോകുന്നു. വിദ്യാർത്ഥികൾ, തൊഴിലാളികൾ, മദ്യപാ നികൾ എന്നിവരുടെ ഇടയിലെല്ലാം ഈ തൊഴിൽ വ്യാപകമായ തോതിൽ ഇന്നും നടക്കുന്നു.
ആൺപെൺ വ്യത്യാസമില്ലാതെ മയക്കുമരുന്നിന് അടിമകളായ വരെപ്പറ്റി നാം കേട്ടിട്ടുണ്ട്. പലരും പോലീസിന്റെ പിടിയിലായി ശിക്ഷയ നുഭവിക്കുന്നതായും നമുക്കറിയാം. എങ്കിലും ഇത് ഉന്മൂലനാശം ചെയ്യു വാൻ നമുക്കായിട്ടില്ല. എത്രയെത്ര കുടുംബങ്ങളാണ് ഇതിന്റെപേരിൽ കണ്ണീരു കുടിക്കുന്നത് എത്രജീവനാണ് ഇതിന്റെ പേരിൽ ഓരോദിവ സവും പൊലിയുന്നത്.
മയക്കുമരുന്നിന്റെ ഉപഭോഗം തടയുന്നതിനുവേണ്ടി മാതാപിതാ ക്കൾ, അദ്ധ്യാപകർ എന്നിവരെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ ഓരോദിവസവുമുള്ള പ്രവൃത്തികളും സ്വഭാവവിശേഷങ്ങളും നിരീക്ഷിച്ചു മനസ്സിലാക്കണം. ചീത്തകൂട്ടുകെട്ടിനുള്ള സാഹചര്യം ഒഴിവാക്കണം. സ്കൂൾ, കോളേജ് തലങ്ങളിൽ മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുടെ ഇടയിൽ വേണ്ടത്ര ബോധവൽക്കരണം നടത്തണം. ദൃശ്യമാധ്യമങ്ങളിലൂടെ ഇതിനെതിരെ പ്രചാരണം നടത്തണം.
ഭ്രാന്തമായ ഒരു ലോകത്തെ സൃഷ്ടിക്കാൻ നാം കൂട്ടുനിൽക്കരുത്. മയക്കുമരുന്നു വില്പനനടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അധികാരി കളെ വിവരം അറിയിക്കണം. കുടുംബാംഗങ്ങൾ തമ്മിൽ എന്നും കൂട്ടായി ചർച്ച നടത്തണം. ഒറ്റയ്ക്കിരുന്നു ചിന്തിക്കുന്നവരേയും ഒറ്റയ്ക്കു കഴിയാൻ ഇഷ്ടപ്പെടുന്നവരെയും പ്രത്യേകം നിരീക്ഷിക്കണം. അവരെ നേരായ മാർഗ്ഗത്തിലെത്തിക്കാൻ വേണ്ടകാര്യങ്ങൾ ചെയ്യണം. ഈ വിഷം നാട്ടിൽ പരത്താൻ അനുവദിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കണം.
COMMENTS