Thursday, 13 May 2021

Malayalam Essay on "Kerala", "Ente Nadu Keralam" for Students

Essay on Kerala in Malayalam Language : In this article, we are providing "കേരളം ഉപന്യാസം", "കേരളത്തിന്റെ ഭൂപ്രകൃതിയും സമ്പദ്ഘടനയും ഉപന്യാസം", "Ente Nadu Keralam Malayalam Essay" for Students.

Malayalam Essay on "Kerala", "Ente Nadu Keralam" for Students

1956 നവംബർ 1 നാണ് കേരളസംസ്ഥാനം രൂപംകൊണ്ടത്. കിഴക്ക് പശ്ചിമഘട്ടമലനിരകൾ, പടിഞ്ഞാറ് അറബിക്കടൽ. സ്വച്ഛമായ കാലാ വസ്ഥ. കൃഷിക്കും വിനോദസഞ്ചാരത്തിനും ഉതകുന്ന ഭൂപ്രകൃതി. കായ ലുകളും പുഴകളും തടാകങ്ങളും തോടുകളും കുന്നും തടവുമൊക്കെ യായി ആരെയും വശീകരിക്കുന്ന പ്രകൃതിരമണീയമായ നാട്. പ്രകൃതി നൽകിയ ഈ മൂലധനമാണ് കേരളത്തിന്റെ സമ്പത്ത്. കൂടാതെ നിരവധി ധാതുക്കളുടെ സാന്നിധ്യംകൊണ്ട് കേരളത്തിന്റെ മണ്ണും തീരവും സമ്പ ന്നമാണ്. കാർഷികസംസ്കാരം ശക്തമായിരുന്ന ഒരു നാടാണ് കേരളം. 

ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മൂന്നായി തിരിക്കാം. നിമ്നതലം, സമതലം, ഉന്നതതലം എന്നിങ്ങനെ. പരന്നതും മൺപ്രദേശങ്ങളും തടാ കങ്ങളും ചേർന്നതാണ് നിമ്നതലം. ഇവിടം നെൽകൃഷിക്കും തെങ്ങു കൃഷിക്കും യോജിച്ച പ്രദേശമാണ്. വേളിക്കായൽ, കഠിനംകുളം കായൽ, പരവൂർ കായൽ, അഷ്ടമുടിക്കായൽ, കായംകുളം കായൽ, വേമ്പനാ ട്ടുകായൽ എന്നിവ ഇവിടെയാണ്. കൂടാതെ ശാസ്താംകോട്ടയിലെ ശുദ്ധജലതടാകവും ഈ പ്രദേശത്തു നിലകൊള്ളുന്നു.

മലഞ്ചരിവുകൾ അടങ്ങിയ താഴ്വാരങ്ങളെയാണ് സമതലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃഷിക്ക് അനുയോജ്യമായ ഇവിടെ മര ച്ചീനി, കശുവണ്ടി, നാളികേരം, ഇഞ്ചി, കുരുമുളക് തുടങ്ങിയ കൃഷിക്ക് യോജിച്ചതാണ്.

വനപ്രദേശങ്ങൾ അടങ്ങിയതും ഗിരിശൃംഗങ്ങൾ ഉൾപ്പെടുന്നതുമായ പ്രദേശത്തെയാണ് ഉന്നതതലപ്രദേശമായി വിളിച്ചുപോരുന്നത്. ഇവി ടെനിന്നാണ് കേരളത്തെ സസ്യശ്യാമളമാക്കുന്ന നദികളുടെ ഉത്ഭവം. 44 നദികളുണ്ട് നമുക്ക്. കേരളത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന ഏറ്റവും നീളമുള്ള നദിയാണ് ഭാരതപ്പുഴ. ഇതിന്റെ തീരം കലകളുടെ കളിത്തൊട്ടിലാണ്. മാമാങ്കവും കലാമണ്ഡലവും ഒക്കെ ഇവിടെയാണ്. വിശുദ്ധനദിയായി കേരളീയർ ഇതിനെ കാണുന്നു. ഉന്നതതലപ്രദേശ ത്തുള്ള വനങ്ങളിൽ തേക്ക്, ഈട്ടി, മഹാഗണി തുടങ്ങിയ വൃക്ഷങ്ങൾ നിറയെ ഉണ്ട്. 

സമതുലിതമായ ഒരു കാലാവസ്ഥയാണ് കേരളത്തിന്റേത്. സുഖ കരമായ ഒരു കാലാവസ്ഥയാണ് ഇത്. മഴയും വേനലും തണുപ്പും ചൂടും ഒക്കെ കലർന്ന് മിതവും സ്വച്ഛവുമായ കാലാവസ്ഥ കേരള ത്തിന്റെ മാത്രം പ്രത്യേകതയാണ്. കേരളത്തിലെ മണ്ണിന്റെ ഘടനയെ അടിസ്ഥാനമാക്കി ഏഴായി തരംതിരിച്ചിരിക്കുന്നു. 1. സംസ്ഥാനത്തിന്റെ പൂർവ്വഭാഗത്തുള്ള കുന്നിൻപ്രദേശം ഉൾക്കൊള്ളുന്ന മണ്ണിൻപ്രദേശം. 2. പൂഴിമണ്ണു നിറഞ്ഞ സമുദ്രതീരദേശം. 3. സമതലപ്രദേശത്തിന്റെ തീരം. 4. പാലക്കാടൻ എക്കൽ മണ്ണ്. 5. ആലപ്പുഴയിലെ കരിമണ്ണുപ്രദേശം 6. വേമ്പനാട്ടുകായലിന്റെ കിഴക്കുള്ള വണ്ടൽമണ്ണ് പ്രദേശം 7. ചെമ്മണ്ണു നിറഞ്ഞ തിരുവന്തപുരത്തെ ഉന്നതപ്രദേശങ്ങൾ എന്നിവയാണ് അവ.

ധാതുസമ്പത്തിന്റെ കാര്യത്തിൽ കേരളം സമ്പന്നമാണ്. നമ്മുടെ തീരപ്രദേശങ്ങൾ ധാതുക്കളുടെ കലവറയാണ്. ഇൽമനൈറ്റ്, മോണോ സൈറ്റ്, സിലിക്കോൺ, ബോക്സൈറ്റ്, ഇരുമ്പയിര്, ഗ്രാനൈറ്റ്, മെക്ക, ചുണ്ണാമ്പുകല്ല് എന്നിവയുടെ വൻനിക്ഷേപമുണ്ട്. നീണ്ടകരയിലും കോവളത്തും വൻതോതിൽ ടൈറ്റാനിയവും കാണുന്നു. 

ഊർജ്ജമേഖലയിൽ കേരളത്തിന് വൻസാധ്യതകളാണ് ഉള്ളത്. ജല വൈദ്യുതപദ്ധതികളാണ് പ്രധാനം. വൈദ്യുതോത്പാദനത്തിന് നദികൾ നമ്മെ സഹായിക്കുന്നു. പെരിയാർവാലി, മലമ്പുഴ, കുറ്റ്യാടി, പമ്പ, കല്ലട, ചിറ്റാർപുഴ, കാഞ്ഞിരപ്പുഴ, പഴശ്ശി, നെയ്യാർ, വാളയാർ, പീച്ചി, ഇടുക്കി തുടങ്ങിയവ ഉദാഹരണങ്ങളാണ്.

കേരളത്തിനു സമ്പന്നമായ ഒരു വനമേഖലയുണ്ട്. വനത്തിന്റെ വിസ്തൃതിയുടെ കാര്യത്തിൽ നാം മുൻപന്തിയിലായിരുന്നു. ഇപ്പോൾ അത് അതിവേഗം കുറയുകയാണ്. നമ്മുടെ വനം ജൈവവൈവിധ്യം കൊണ്ട് സമ്പന്നമാണ്. വനവിഭവങ്ങൾകൊണ്ടും അപൂർവവൃക്ഷ ങ്ങൾകൊണ്ടും നിറഞ്ഞ നമ്മുടെ വനങ്ങൾ ഇന്ന് സംരക്ഷിതമേഖല യാണ്. കൈയേറ്റങ്ങളും മറ്റും ഈ ജൈവസമ്പത്തിനെ നശിപ്പിക്കു ന്നതിനു കാരണമാകുന്നു. കാർഷികസംസ്കാരം നിലനിൽക്കുന്ന കേരളത്തിൽ കൃഷിക്ക് വൻ സാധ്യതയുണ്ട്. നമ്മുടെ ഹൈറേഞ്ചുകൾ തോട്ടവിളകളുടെ കേന്ദ്രമാണ്. നെൽകൃഷിക്കും തെങ്ങുകൃഷിക്കും അനുയോജ്യമാണ് നിമ്നതലങ്ങൾ. വൻകിടവിളകളുടെ സംഗമഭൂമി യായിരുന്നു സമതലപ്രദേശങ്ങൾ. ഇന്നിവിടെങ്ങും വിളകൾ കാണാ നില്ല. കാർഷികമേഖല ആകെ താറുമാറായിരിക്കുന്നു. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായിമാറി. ലോക കമ്പോളക്കണ്ണുകളുടെ ശ്രദ്ധാ കേന്ദ്രമാണ് ഇവിടം. വിദേശത്തുനിന്നുള്ള പണത്തിന്റെ വരവും തൊഴിൽ സാധ്യതയും അതുവഴി ലഭ്യമാകുന്ന ആധുനിക സുഖസൗകര്യങ്ങളും കൃഷിയെ ഉപേക്ഷിക്കാൻ കാരണമായി. കൃഷിഭൂമി അധിവാസകേന്ദ്ര ങ്ങളോ കച്ചവടസമുച്ചയങ്ങളോ ആയിമാറി. തടാകങ്ങളും തോടുക ളും നികത്തി. വയലുകൾ അപൂർവ്വ കാഴ്ചയായി.

കേരളത്തിൽ പുതുതായി വളർന്നുവരുന്ന ഒരു വ്യവസായമാണ് ടൂറിസം. വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളുടെ താവളമായി കേരളം മാറുകയാണ്. നമ്മുടെ സ്വച്ഛമായ കാലാവസ്ഥയും സമാധാനം നിറഞ്ഞ സാമൂഹികാന്തരീക്ഷവും ഇതിന് ആക്കം നൽകുന്നു. ബോട്ടു യാത്രയ്ക്കും ഉല്ലാസയാത്രയ്ക്കും ഉതകുന്ന സ്വാഭാവിക ജലാശയങ്ങൾ നമുക്കുണ്ട്. നമ്മുടെ സമ്പന്നമായ കലകളും സാംസ്കാരിക പൈത്യ കവും മറ്റൊരു ആകർഷണമാണ്. ടൂറിസം ആദായകരമായ ഒരു വ്യവ സായമായി മാറുമ്പോൾ പരിസരമലിനീകരണമെന്ന ദുർഭൂതവും കേര ളത്തെ ഗ്രസിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം അതിനൊരു പരിഹാരമാണ്. കേരളത്തിലെ നദികൾ നല്ല ഗതാഗതമാർഗ്ഗങ്ങൾ കൂടിയാണ്.

സംഘടിത വ്യവസായങ്ങളുടെ കാര്യത്തിൽ അന്യസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ പിന്നിലാണ്. പരമ്പരാഗതമായ വ്യവസാ യങ്ങൾ വളരെ ക്ഷീണത്തിലാണ്. കശുവണ്ടി, പരുത്തിത്തുണി, ഇഷ്ടിക, ഓട്, കയർ എല്ലാം നാശോന്മുഖമായി.

കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ശില്പങ്ങളും ചിത്രങ്ങളും ചുവർചിത്രങ്ങളും ഒക്കെക്കൊണ്ട് സമ്പന്നമാണ് നമ്മുടെ കലാസാംസ്കാരികരംഗം. ഇവ ടൂറിസ്റ്റുകൾക്ക് പ്രിയങ്കരമാണ്.

കേരളത്തിനു സമ്പന്നമായ ഒരു ഭൂപ്രകൃതിയുണ്ട്. ഭൂവിഭവശേഷി യും ജനസംഖ്യകൊണ്ടും പ്രകൃതിസമ്പത്തുകൊണ്ടും അനുഗൃഹീതമാണ് ഇത്. എന്നാൽ ഈ സാധ്യതകളെ ഉപയോഗിക്കുവാൻ നമുക്കാവുന്നില്ല. വ്യവസായങ്ങളുടെ കാര്യത്തിൽ നാം പരാജയമാണ്. സംഘടിത തൊഴി ലാളിശേഷി അധ്വാനത്തെ മറന്ന് കൂലിയിൽമാത്രം ശ്രദ്ധവച്ച് നിലകൊള്ളു ന്നതാണ് ഒരു കാരണം. 


SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

0 Comments: