Essay on Advantages and Disadvantages of Mobile Phone in Malayalam : മൊബൈല് ഫോണിന്റെ ഗുണങ്ങളും ദോഷങ്ങളും ഉപന്യാസം, മൊബൈൽഫോണിന്റെ സ്വാധീനം ഉപന്യാസം.
Essay on Advantages and Disadvantages of Mobile Phone in Malayalam Language : In this article, we are providing "മൊബൈല് ഫോണിന്റെ ഗുണങ്ങളും ദോഷങ്ങളും ഉപന്യാസം", "മൊബൈൽഫോണിന്റെ സ്വാധീനം ഉപന്യാസം" for Students.
Essay on Advantages and Disadvantages of Mobile Phone in Malayalam Language
മൊബൈൽ ഫോണുകൾ ഇല്ലാത്ത ലോകത്തെക്കുറിച്ച് നമുക്കിനി ചിന്തിക്കാനാവുമോ? ആബാലവൃദ്ധം ജനങ്ങളുടെ കൈയിൽ ഇന്ന് ഈ ഫോണുകൾ ഉണ്ട്. വൃദ്ധന്മാരുടെ കൈയ്യിലെ ഊന്നുവടിയുടെ സ്ഥാനം മൊബൈൽ ഫോൺ ഏറ്റെടുത്തിരിക്കുന്നു. കുട്ടികൾ കളി പ്പാട്ടങ്ങൾ മറന്നിരിക്കുന്നു. അവർക്കു കളിയും കാര്യവും എല്ലാം ഇന്ന് ഇവയിൽത്തന്നെ. കൗമാരക്കാർക്ക് ഇത് പ്രാണവായുവിനെക്കാൾ പ്രിയപ്പെട്ടതാണ്. വാർത്താവിനിമയരംഗത്തിനുണ്ടായ കുതിച്ചുചാട്ട ത്തിന്റെ തെളിവാണ് മൊബൈൽ ഫോൺ. അഞ്ചലോട്ടക്കാരന്റെ സേവനവും എളിയിലിരിക്കുന്ന മൊബൈൽഫോണിന്റെ സേവനവും തമ്മിൽ താരതമ്യപ്പെടുത്തിയാൽ മതി അതു മനസ്സിലാക്കാൻ. ക കാര്യം ചെയ്യാനും കൊണ്ടുനടക്കാനുമുള്ള സൗകര്യവും ലാളിത്യ വുമാണ് മൊബൈൽ ഫോണിന്റെ ജനീകയതയ്ക്കു കാരണം. എവി ടെയാണെങ്കിലും ആളുകളുമായി ബന്ധപ്പെടാനും വിവരങ്ങൾ കൈമാ റാനുമുള്ള സൗകര്യമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
മൊബൈൽ ഫോൺ ഇന്നു വാർത്താവിനിമയത്തിനുമാത്രമുള്ള ഒരു ഉപാധിയല്ല. വിനോദവും വിജ്ഞാനവും എല്ലാം അതിൽനിന്നും നമുക്കു ലഭിക്കുന്നു. സിനിമയും പാട്ടും ഫലിതവും ജാതകഫലവും തുടങ്ങി ഏതുതരം ആവശ്യക്കാർക്കും ഉപകരിക്കുന്നതാണ് അത്. ക്യാമറയും വീഡിയോയും അതിൽ ഉണ്ട്. വിദ്യാർത്ഥികളെ ലോകത്തെ വിടെയുമുള്ള വിവരശേഖരവുമായി ഇത് ബന്ധപ്പെടുത്തുന്നു. അവ രുടെ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ആവശ്യത്തിനുവേണ്ട സൗകര്യ ങ്ങളും ഇതിൽ ലഭ്യമാണ്. കാൽക്കുലേറ്ററും മെഷർമെന്റ് കൺവേർ ട്ടറും ടൈംപീസുമൊക്കെ ഇതിലുണ്ട്. തൊഴിലന്വേഷകർക്ക് അവസ രങ്ങളറിയാനും മൊബൈൽ ഫോൺ ഉപകരിക്കുന്നു. എന്നുമാത്രമല്ല, കാലാനുസൃതമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് ഒരുപടി മുന്നിലാണ് ഇന്നു മൊബൈൽ ഫോണുകൾ.
കമ്പ്യൂട്ടറിന്റെ കാലമാണ് ഇത്. കമ്പ്യൂട്ടറിന്റെ സേവനം ഇല്ലാത്ത ഒരു മേഖലയും ലോകത്തില്ല. അടുക്കളമുതൽ ടോയ്ലെറ്റുവരെയും കമ്പ്യൂട്ടറിന്റെ സേവനമുണ്ട്. കമ്പ്യൂട്ടറുകളുടെ സേവനങ്ങൾ ഏറിയ കൂറും ഇന്നു കൈയിലൊതുങ്ങുന്ന ഒരു മൊബൈൽഫോണിൽ ലഭ്യമാകുന്നു. പേനയുടെയോ ഡയറിയുടെയോ ആവശ്യമില്ല. ഓർത്തി രിക്കേണ്ടതായി ഒന്നും ഇല്ല. എല്ലാം മൊബൈലിൽ ശേഖരിക്കാം. ആവശ്യാനുസരണം തിരഞ്ഞെടുക്കേണ്ടതേയുള്ളൂ. ഇന്നു യാത്രക്കാ രനു യാത്രയിൽ മാർഗ്ഗനിർദ്ദേശംവരെ മൊബൈൽ നല്കുന്നു. റേഡി യോയും ടി.വി.യും എല്ലാം മൊബൈലിൽ ലഭ്യമാണ്. കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനു പോലീസിനെ സഹായിക്കുന്നതിലും മൊബൈൽ ഫോൺ നിർണ്ണായക പങ്കു വഹിക്കുന്നു. പല ആപത്ഘട്ടത്തിലും നമുക്കു സഹായവും തുണയുമാണ് ഇത്.
നിരവധി സൗകര്യങ്ങളും സഹായവും സമയലാഭവും നല്കുന്ന മൊബൈൽ, ദോഷങ്ങളില്ലാത്ത ഒരു സംവിധാനമാണോ? ആ വഴിക്കു ചിന്തിക്കുമ്പോൾ ഒരു വില്ലന്റെ റോളും ഇതിനുണ്ടെന്നു കാണാം. ഇത് കുട്ടികളിലും ചെറുപ്പക്കാരിലും അലസത ഉണ്ടാക്കുന്നു എന്നതാണ് പ്രധാന കാരണം. ഓരോ ഉപഭോക്താവും തന്റേതായ ലോകത്തിൽ മാത്രമായി ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കുന്നു. പരസ്പര സഹകരണമോ നേരിട്ടുള്ള സംസാരമോ ഇല്ലാതാക്കുന്നു. കുടുംബാംഗങ്ങളുമായോ സഹോദരങ്ങളുമായോ അയൽക്കാരുമായോ സുഹൃത്തുക്കളുമായോ സഹയാത്രികരുമായോ മുഖാമുഖം സംസാരിക്കേണ്ടതായ സാഹചര്യം ഇല്ലാതാക്കുന്നു. ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ളവരുമായി സംസാരിച്ചോ ഗെയിമുകളിലോ നെറ്റിലോ ഏർപ്പെട്ടോ സമയം കള യുന്നു.
ഈ അടുത്തകാലത്ത് ഒരു മൊബൈൽ കമ്പനിയുടെ പരസ്യം കാണുകയുണ്ടായി. ആ കമ്പനി നല്കുന്ന നൂതനമായ സേവനത്തി ന്റേതായിരുന്നു അത്. കറന്റ് ബില്ല് അടയ്ക്കാത്തതിൽ തിരക്കുള്ള വനും മറവിക്കാരനുമായ കുടുംബനാഥൻ-അച്ഛൻ-മകനോടും മറ്റും കോപിക്കുന്നു. മകൻ ഇയർഫോണും ചെവിയിൽത്തിരുകി ഒരു മന്ദ ബുദ്ധിയുടെ രൂപത്തിൽ ചരിഞ്ഞുകിടക്കുന്നു. അമ്മ മകനെ നോക്കി മന്ദഹസിക്കുന്നുണ്ട്. അച്ഛൻ ക്രുദ്ധനായിത്തന്നെ ഇരിക്കുമ്പോൾ മകൻ ബില്ല് അടച്ചല്ലോ എന്നു കൊഞ്ഞയോടെ പറയുന്നു. എങ്ങനെയെന്നു ചോദിച്ചപ്പോൾ മൊബൈൽ നെറ്റുവർക്കു വഴിയെന്നു മറുപടിയും കൊടുത്തു. ഇതിൽ മൊബൈൽലോകത്തു മാത്രമായി ഒതുങ്ങിക്ക ടുന്ന മകന്റെ അലസമായ സ്വഭാവം നാം കാണുന്നു. അവനു മറ്റൊരു ലോകവും പ്രതികരണവും ഇല്ല. ഊണിലും ഉറക്കത്തിലും ഇതേയുള്ളൂ. മൊബൈൽ ഫോണുണ്ടാക്കുന്ന ഒരു വലിയ പ്രശ്നമാണ് ഈ നിർവി കാരതയും അലസതയും.
കൗമാരക്കാരുടെ നാശത്തിനു വഴിവയ്ക്കുന്ന ഒരു ഉപകരണമായി മാറിയിട്ടുണ്ട് ഇത്. ആരും കാണാതെയും അറിയാതെയും വളർത്തി യെടുക്കുന്ന സൗഹൃദത്തിന്റെ വലയിൽപ്പെട്ട് എത്രയോ പെൺക്കുട്ടി കളുടെ ജീവിതമാണ് ചെളിക്കുണ്ടിൽപ്പെട്ടുപോകുന്നത്. എത്രയോ ആത്മഹത്യകൾ. മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും കണ്ണിൽ പ്പെടാതെ സ്വച്ഛമായി എവിടെയും നിന്നു സംസാരിക്കാനും ആശയങ്ങൾ കൈമാറാനും കഴിയുന്നു എന്നതാണ് ഇതിനുള്ള കാരണം. മറ്റൊന്നു മൊബൈൽ ക്യാമറുകളുടെ ദുരുപയോഗമാണ്. അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും കൈമാറാനും ഇത് ഉപയോഗപ്പെടുത്തുന്നു. ടോയ്ലെറ്റു കളിൽനിന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും അതുകാട്ടി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി സ്വാർത്ഥലാഭങ്ങൾക്കു വിനി യോഗിക്കുകയും ചെയ്യുന്ന ദുഷ്പ്രവണത മൊബൈൽ ഫോണിന്റെ സംഭാവനയാണ്.
കുടുംബങ്ങളെ തകർക്കുന്നതിലും മൊബൈൽ വഴിയുള്ള രഹസ്യ ബന്ധങ്ങളും ഇടപാടുകളും കാരണമാകുന്നു. ഭീകരപ്രവർത്തനത്തിനെ മൊബൈൽഫോൺ സംവിധാനം വളരെയധികം സഹായിക്കുന്നു. രാജ്യത്തിന്റെ സമാധാനവും പുരോഗതിയും തകർക്കാൻ ഇതു കാര ണമാകുന്നു. മൊബൈൽ ഫോണുപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ രാജ്യം ഗൗരവതരമായി കാണുന്നുണ്ട്. നിയമം അതിനു കഠിനമായ ശിക്ഷയും വിധിക്കുന്നുണ്ട്.
മൊബൈൽ ഫോൺ ടവറുകൾ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കു ന്നതായി കാണുന്നു. പലതരം ചെറുപക്ഷികളുടെയും പൂമ്പാറ്റയുടെയും വംശനാശത്തിന് ഇതിൽനിന്നു പുറപ്പെടുന്ന റേഡിയേഷൻ കാരണമാ കുന്നുണ്ട്. സ്ഥലമോ സന്ദർഭമോ നോക്കാതെ പൊതുസ്ഥലത്തുവച്ചുള്ള മൊബൈൽഫോൺ ഉപയോഗം പൊതുജനത്തിന് ഒരു ശല്യമായും മാറിയിട്ടുണ്ട്. സദസ്സുകളിലും ബസ്സുകളിലും ഇരുന്ന് ഫോണിലൂടെ ഉറക്കെ സംസാരിച്ച് മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. അതു പോലെ സമയമോ സന്ദർഭമോ ഇല്ലാതെ മുഴങ്ങുന്ന ഫോണിലെ സംഗീതം വെറുപ്പുളവാക്കുന്നതാണ്.
മൊബൈൽ നമ്മുടെ സമയവും ദൂരവും ലാഭിക്കുന്ന നല്ല ആശയ വിനിമയമാർഗ്ഗമാണ്. ഒപ്പം പല സാമൂഹികപ്രശ്നവും സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ മൊബൈൽഫോൺ നമുക്കു ഗുണവും ദോഷവുമാണ് എന്നു കാണാം. ദുരുപയോഗം ചെയ്യാതിരു ന്നാൽ ഈ സംവിധാനം ആധുനികസമൂഹത്തിന് ഏറെ പ്രയോജനക രമാണ്. മറ്റെല്ലാ കാര്യത്തിലും നാം പൊതുസമൂഹത്തിൽ പാലിക്കുന്ന മര്യാദകൾ ഫോൺ ഉപയോഗത്തിലും കൂടി പാലിച്ചാൽ നന്നായിരിക്കും. അത് നല്ല സംസ്കാരത്തിന്റെ ഭാഗവുമാണ്. എന്തെല്ലാമായാലും ആധു നികലോകം മൊബൈൽഫോണിനെ തള്ളിക്കളയുകയില്ല. അവ നല്കുന്ന സേവനങ്ങൾ വേണ്ടെന്നുവയ്ക്കുകയുമില്ല.
COMMENTS