ശബ്ദശാസ്ത്രം - ശബ്ദം വാചകം ദ്യോതകം നാമം കൃതി ഭേദകം ഗതി ഘടകം വ്യാക്ഷേപകം, ഒരു അർത്ഥത്തെ കുറിക്കുന്നതിനായി വർണ്ണങ്ങളെ കൂട്ടിച്ചേർത്തു ണ്ടാക്കുന്ന അക്ഷരക്കൂട്ടത്തിന് ശബ്ദം എന്നു പറയുന്നു. ഒരു ദ്രവ്യത്തെയോ ക്രിയയെയോ ഗുണത്തെയോ നേരേ ചൂണ്ടി ക്കാണിക്കുന്നത് വാചകം. (സ്വതന്ത്രമായ ഒരർത്ഥമുള്ളത് വാചകം) സ്വതന്ത്രമായി നില്ക്കുമ്പോൾ ഒരർത്ഥവും നല്കാത്തവയും മറ്റു പദത്തോടുകൂടി ചേർത്തു പ്രയോഗിക്കുമ്പോൾ അർത്ഥവിശേഷം നല്കു ന്നവയുമായ ശബ്ദങ്ങൾക്ക് ദ്യോതകം എന്നു പറയുന്നു.
ശബ്ദശാസ്ത്രം - ശബ്ദം വാചകം ദ്യോതകം നാമം കൃതി ഭേദകം ഗതി ഘടകം വ്യാക്ഷേപകം
ശബ്ദം
വാചകം
ദ്യോതകം
നാമം
കൃതി
ഭേദകം
ഗതി
ഘടകം
വ്യാക്ഷേപകം
ശബ്ദം
വാചകം
ദ്യോതകം
നാമം
കൃതി
ഭേദകം
ഗതി
ഘടകം
വ്യാക്ഷേപകം
ശബ്ദം
ഒരു അർത്ഥത്തെ കുറിക്കുന്നതിനായി വർണ്ണങ്ങളെ കൂട്ടിച്ചേർത്തു ണ്ടാക്കുന്ന അക്ഷരക്കൂട്ടത്തിന് ശബ്ദം എന്നു പറയുന്നു.
ഉദാ:- ക് + അ + ് + ഇ + മ് + പ് + ് ക
രി സ് = കരിമ്പ്
ച് + എ + ് + ഉ + പ് + പ് + അ + മ് ചെ
റു പ . o = ചെറുപ്പം
വാചകം
ഒരു ദ്രവ്യത്തെയോ ക്രിയയെയോ ഗുണത്തെയോ നേരേ ചൂണ്ടി ക്കാണിക്കുന്നത് വാചകം. (സ്വതന്ത്രമായ ഒരർത്ഥമുള്ളത് വാചകം)
ഉദാ:- കുടം, വിളക്ക്, ഇരിക്കുന്നു, തിളങ്ങി, ചെറിയ.
ദ്യോതകം
സ്വതന്ത്രമായി നില്ക്കുമ്പോൾ ഒരർത്ഥവും നല്കാത്തവയും മറ്റു പദത്തോടുകൂടി ചേർത്തു പ്രയോഗിക്കുമ്പോൾ അർത്ഥവിശേഷം നല്കു ന്നവയുമായ ശബ്ദങ്ങൾക്ക് ദ്യോതകം എന്നു പറയുന്നു.
ഉദാ:- കൊണ്ട്, ഉം, എങ്കിൽ, ഓ.
രാമനും കൃഷ്ണനും പോയി.
വാചകത്തെ നാമം, കൃതി, ഭേദകം എന്നിങ്ങനെ മൂന്നായി തിരിക്കാം.
നാമം
ഏതെങ്കിലും ഒരു ദ്രവ്യത്തിന്റെ വാചകമായ ശബ്ദത്തിന് നാമം എന്നു പറയുന്നു.
ഉദാ:- മനുഷ്യൻ, മരം, മൃഗം, വെള്ളം, എണ്ണ, രാമൻ.
കൃതി
ഏതെങ്കിലും ഒരു ക്രിയയുടെ വാചകമായി വരുന്നത് കൃതി.
ഉദാ: പോകുന്നു, നിന്നു, പറന്നു (പ്രവൃത്തിയുടെ ശബ്ദം)
ഭേദകം
ഏതെങ്കിലും ഒരു ഗുണത്തിന്റെ വാചകശബ്ദമായി വരുന്നത് ഭേദകം.
ഉദാ:- കറുത്ത, സുന്ദരൻ, കൂനൻ, തടിയൻ. (അർത്ഥം ഭേദിപ്പിച്ചു കാണി ക്കുന്നു, വ്യത്യാസപ്പെടുത്തി പറയുന്നു. വിശേഷണങ്ങളാണ് ഭേദകം)
ദ്യോതകത്തെ അവയുടെ സ്വഭാവം പ്രമാണിച്ച് ഗതി, ഘടകം, വ്യാക്ഷേപകം എന്നിങ്ങനെ മൂന്നായി തിരിക്കാവുന്നതാണ്.
ഗതി
ഏതെങ്കിലുമൊരു വിഭക്തിയോടു ചേർന്നുനിന്ന് ആ വിഭക്തിയുടെ അർത്ഥത്തെ പരിഷ്ക്കരിക്കുന്ന ദ്യോതകത്തിന് ഗതി എന്നു പറയുന്നു.
ഉദാ:- കൊണ്ട്, നിന്ന്, വച്ച്, ഊടെ
ഘടകം
തുല്യപ്രാധാന്യമുള്ള രണ്ട് വാക്യാർത്ഥങ്ങളെ തമ്മിൽ കൂട്ടിച്ചേർ ത്തിരിക്കുന്നത് ഘടകം.
ഉദാ:- ഉം, ഓ. (മോഹൻലാലോ, മമ്മൂട്ടിയോ)
വ്യാക്ഷേപകം
പറയുന്നയാളിന്റെ വികാരങ്ങളെ പ്രകടമാക്കുന്നതും, മറ്റൊന്നി നോടും ചേരാതെ തനിയെ ഒരു വാക്യാർത്ഥത്തെ സ്ഫുരിപ്പിക്കുന്നതും വ്യാക്ഷേപകം. (മനസ്സിലെ ഭാവങ്ങൾ, വികാരങ്ങൾ പ്രകടിപ്പിക്കുവാൻ)
ഉദാ:- ഉവ്വ്, അയ്യോ, കഷ്ടം, ശിവശിവ, അയ്യേ, ഹാ.
ഉദാ:- അയ്യേ നാണമില്ലേ?
COMMENTS